ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Wednesday, January 11, 2012

ഒരു കൊച്ചു സംശയം ...

ജീവിതത്തില്‍ നമ്മളെല്ലാം ഓര്മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു ഏടാണ് കുട്ടികാലം !!! അങ്ങനെ ഉള്ള എന്റെ കുട്ടികാലത്തെ ഓര്മ‍കളില്‍ ഒന്ന് ഞാന്‍ ഇവിടെ പങ്കു വച്ച് കൊള്ളട്ടെ....

(SRV) സര്‍വ റവ്ഡി വിദ്യാലയം എന്ന പേരില്‍ അറിയപെട്ടിരുന്ന അതിപുരാതനമായ ഒരു വിദ്യാലയത്തില്‍ 5 ആം ക്ലാസ്സില്‍ പഠിക്കുന്ന കാലം അന്ന് എന്തിനും ഏതിനും സംശയങ്ങള്‍ തന്നെ സംശയങ്ങള്‍. മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി, തലേ ദിവസത്തെ കല്യാണ സദ്യയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ ക്ലാസ്സില്‍ ഇരിക്കുന്ന സമയം. അതാ വരുന്നു ക്ലാസ്സ്‌ ടീച്ചര്‍ സാറാമ്മ ...ടീച്ചറിന്റെ വിഷയം ഇംഗ്ലീഷ് ആയിരുന്നു അന്നത്തെ പാഠം ഗാന്ധിജി യുടെ ആത്മകഥ.

ഗാന്ധിജി യുടെ കുട്ടികാലം ആയിരുന്നു ടീച്ചര്‍ വിവരിച്ചു തന്നിരുന്നത് എന്ത് കൊണ്ടോ പതിവുപോലെ ഉറക്കം വന്നില്ല എന്ന് മാത്രമല്ല ഞാന്‍ വളരെ അദികം ശ്രദ്ധിക്ക കൂടി ചെയ്തു. ടീച്ചറുടെ വിവരണം വിഷയം ഗാന്ധിജിയുടെ കല്യാണമാണ്. തലേ ദിവസത്തെ കല്യാണം ആയിരുന്നു മനസ്സു നിറയെ ടീച്ചറിന്റെ വിവരണങ്ങള്‍ക്കനുസരിച്ച് ഞാന്‍ കല്യാണം ലൈവ് ആയി ഭാവനയില്‍ കാണുനുണ്ടായിരുന്നു . അപ്പോള്‍ ടീച്ചറുടെ വക ഒരു ചോദ്യം "കല്യാണ സമയത്ത് എത്ര വയസായിരുന്നു ഗാന്ധിജിക്ക് എന്ന് അറിയുമോ? 8 വയസ്സില്‍ ആയിരുന്നു കല്യാണം".

ടീച്ചര്‍ പറഞ്ഞത് കേട്ട് ഞാന്‍ ഒന്ന് ഞെട്ടി!! ഒപ്പം എന്റെ കൂട്ട്കാരനും കാരണം ഗാന്ധിജിയുടെ കല്യാണം 8 വയസ്സില്‍ നടന്നു പക്ഷെ ഞങ്ങള്ക്ക് ഇപ്പോള്‍ 10 വയസായി എന്നിട്ടും കല്യാണം നടന്നിട്ടില്ല. സംശയം ചോദിക്കാന്‍ എന്റെ മനസ് പറയുന്നു ഒപ്പം കൂട്ട്കാരനും. ഒന്ന് ചോദിച്ചു നോക്കിയാലോ? സംശയങ്ങള്‍ ചോദികുന്നില്ല എന്ന് ടീച്ചര്‍ പതിവായി അച്ഛനോട് പറയുമായിരുന്നു . ഇന്നു അതിനു ഒരു പരിഹാരം എന്നോണം ഒരു സംശയം മനസ്സില്‍ വന്നിരിക്കുന്നു . ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം...!!!



എഴുനേറ്റു നിന്ന് സംശയം അങ്ങ് കാച്ചി ........ “ടീച്ചര്‍ ഒരു സംശയം” ,“ഗാന്ധിജിക്ക് 8 വയസില്‍ കല്യാണം നടന്നല്ലോ പിന്നെ ഞങ്ങള്‍ കൊക്കെ ഇപ്പോള്‍ 10 വയസായി എന്നിട്ടും കല്യാണം നടന്നിട്ടില്ല അത്‌െന്താ ടീച്ചര്‍ ?”

ടീച്ചര്‍ എന്നെ അടുകലേക്ക് വിളിച്ചു ... ഞാന്‍ മനസില്‍ പറഞ്ഞു ചോദിച്ചത് നന്നായി എന്നുതോന്നുന്നു ടീച്ചറിനു ഇഷ്ടായി !! അതാ അടുത്തേക്ക് വിളിപ്പികുന്നെ!!

അടുത്ത് ചെന്ന എന്നോട് കൈ നീട്ടി നില്ക്കുവാന്‍ പറഞ്ഞു എന്തോ പന്തികേടുണ്ട് !!

പറഞ്ഞു തീരും മുന്നേ കിട്ടി ഒരെണ്ണം കയ്യില്‍...
വേദന കൊണ്ട് പുളഞ്ഞ ഞാന്‍ കരഞ്ഞു കൊണ്ട് ബെഞ്ചില്‍ പോയി ഇരുനതും ഒരു അലര്‍ച്ച “ഗെറ്റ് ഔട്ട്‌ ഓഫ് ദി ക്ലാസ്സ്‌ “ ഈ അലര്‍ച്ച എന്നെ എന്നല്ല ക്ലാസ്സിനെ അകെ നിശബ്ദരാക്കി !!!

ഒരു മിനിട്ട് സ്തംഭിച്ചു നിന്ന ശേഷം ഞാന്‍ ക്ലാസിനു പുറത്തു ഇറങ്ങി. ഒന്നും മനസിലാക്കുനില്ല എന്തിനാ ടീച്ചര്‍ എന്നെ പുറത്ത്ക്കിയത് ? അടിച്ചിട്ട് കലിപ്പ് തീര്ന്നു കാണില്ല !!

പിറ്റേ ദിവസം അച്ഛന്റെ കൂടെ വന്നാല്‍ മതി എന്നു പറഞ്ഞു സാറാമ്മ ടീച്ചര്‍. സങ്കടത്തോടെ വീട്ടില്‍ ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. സംഭവം മനസിലാക്കിയ അച്ഛന്‍ പിറ്റേ ദിവസം വന്നു ടീച്ചറോട്‌ എന്റെ നിഷ്കളങ്കത പറഞ്ഞു മനസിലാക്കി. പിന്നീട് ഇടകൊക്കെ അത് പറഞ്ഞു കളിയാക്കുക അച്ഛന് ഒരു ഹോബി ആയി മാറി . ഇപ്പോഴും ഞാന്‍ അത് ഓര്ക്കുകന്നത് മറ്റൊന്നും കൊണ്ടല്ല എന്ന് പ്രിയ ബ്ലോഗ്‌ വായനക്കാര്‍ക് മനസിലായി കാണുമല്ലോ ?

അതില്‍ പിന്നെ സാറാമ്മ ടീച്ചറോട്‌ ഞാന്‍ സംശയങ്ങള്‍ ചോദിച്ചിട്ടെ ഇല്ല !!

9 comments:

  1. ഹഹഹഹ
    രസായി
    വരട്ടെ അങ്ങനെ നല്ല ഓര്‍മകള്‍

    ReplyDelete
    Replies
    1. നന്ദി തുടര്‍ന്നും വയികുമല്ലോ

      http://echirikavitakal.blogspot.com/

      http://headingtails.blogspot.com/

      Delete
  2. സംശയങ്ങള്‍ ചോദിക്കുന്നില്ല എന്ന് പരാതി പറഞ്ഞ ടീച്ചര്‍ക്കൊരു സലാം വെക്കുന്നു. ഒരു സ്നേഹ സലാം.
    ഇനി സംശയം ചോദിച്ച കുട്ടിയോട്; ചോദിക്കുക ചോദിച്ചു കൊണ്ടേയിരിക്കുക.

    ReplyDelete
  3. ippolum undo a doubtukal

    ReplyDelete
  4. he he nalla samshayam.... pandeeee kuruthakedu thanne aarunnalle main hobby

    ReplyDelete
  5. അല്ല മാഷേ..ഒരു സംശയം...
    അല്ലേവേണ്ട..വെർതേ എന്തിനാ തല്ലുവാങ്ങണേ..!
    ആശംസകൾ നാട്ടുകാരാ..!പുലരി

    ReplyDelete
  6. മുട്ടെന്നു വിരിയും മുമ്പേ കല്യാണത്തിന്റെ ചിന്തയാ,,,നല്ല രണ്ടെണ്ണം പൊട്ടിയത് നന്നായി ..അത് കൊണ്ട് ഇവിടെ വരെയെത്തി അല്ലെ. ആശംസകള്‍

    ReplyDelete
  7. പ്രിയപ്പെട്ട സുഹൃത്തേ,
    സംശയങ്ങള്‍ തീര്‍ത്തു തരുവാന്‍ ഇപ്പോഴും ആരെങ്കിലും ഒക്കെ ഉണ്ടാകുമല്ലോ. :) പോസ്റ്റ്‌ നന്നായി,കേട്ടോ!
    സസ്നേഹം,
    അനു

    ReplyDelete
  8. സംശയങ്ങൾ ഇങ്ങനെ അധികമാവുനത് അത്രയ്ക്ക് നല്ലതല്ല ട്ടോ. അധികമായാൽ സംശയൂം നന്നല്ലാ ന്ന് കേട്ടിട്ടില്ലേ ? എന്നാലിപ്പൊ കേട്ടോളൂ. ആശംസകൾ.

    ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍