ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Wednesday, March 7, 2012

അക്കരെ ഇക്കരെ

ഭൂത കാണ്ഡം

കല്യാണം കഴിഞ്ഞു പ്രിയതമ കോളേജ് ഹോസ്റ്റലില്‍ പോകുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു !!
പഠിക്കുക എന്നുള്ളത് ഇതൊരു പൌരിയുടെയും മൌലിക അവകാശം ആണല്ലോ, സാരമില്ല ഒന്നുമില്ലേല്‍ ഇവള്‍ എന്നെ എങ്ങനെ എങ്കിലും പണിഎടുത്തു പോറ്റികൊള്ളും കാത്തിരിക്കുക തന്നെ . എട്ടു മാസം വളരെ പെട്ടന്ന് തന്നെ കിടന്നു പോയി .പഠിപ്പ്‌ കഴിഞ്ഞു അവള്‍ തിരിച്ചെത്തി വീണ്ടും ഞങ്ങള്‍ ‍ ഒരുമിച്ചു ,കയ്യില്‍ കിട്ടുന്ന ശമ്പളം ലോണും മറ്റവിശ്യങ്ങളും കഴിയുമ്പോള്‍ കാറ്റുനിറച്ച ബലൂണ്‍ പോലെ ചുരുങ്ങും ഇങ്ങനെ ജീവിതം ബെല്ലും ബ്രേക്ക്‌ ഉം ഇല്ലാതെ എങ്ങോട്ടോ പോകുന്നു. ചുരുങ്ങിയ ശമ്പളം മൂക്കില്‍പൊടി മേടിക്കാന്‍ പോലും തികയില്ല എന്ന് മാത്രമല്ല അത് കൊണ്ട് ഒരു സെവിംഗ്സ് സംഗതികളും നടകില്ല എന്ന് തിരിച്ചറിയുകയും കൂടാതെ ഈക്കാലത്ത് ബൈക്കില്‍ പച്ചവെള്ളം ഒഴിച്ചാല്‍ ഓടില്ല എന്നതുകൊണ്ടും മറ്റൊരു ജോലികായി ഉള്ള അന്വേഷണങ്ങള്‍ ആരംഭിക്കുവാന്‍ അമന്തിക്കുകയുണ്ടായില്ല . ദൈവകൃപയാല്‍ ഒരു പ്രവാസി ജോലി ഒത്തു കിട്ടി. വീണ്ടും ഈശ്വരേച്ച ഞങ്ങള്ക്ക് അക്കരെ ഇക്കരെ തന്നെ വിധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രവാസ കാണ്ഡം


പ്രിയതമയുടെ അസാനിദ്യതിലും പ്രവാസം രണ്ടു കൈയ്യും നീട്ടി സ്വീകരികേണ്ടി വന്നു എനിക്ക്. പ്രവാസ ജീവിതത്തിന്റെ ആദ്യ നാളുകള്‍ വിഷമതിന്റെ അലകടലയിരുന്നു എങ്കിലും ക്രമേണ അത് ഉല്ലാസ പൂര്ണ‍വും അതിലുപരി സാമ്പത്തിക നേട്ടമുണ്ടാക്കിതന്നതും ആകയാല്‍ എല്ലാം നന്നായി തന്നെ മുന്നോട്ടു പോകുകയുണ്ടായി . ഭഗവാന്‍ കളിതമാശകള്‍ വീണ്ടും തുടങ്ങുന്നത് ഒരു മൂന്ന് മാസം കഴിയുമ്പോള്‍ ആണ് . എത്രശ്രമിച്ചിട്ടും വിരലടയാള പരിശോദന വിജയികുന്നില്ല!! വിരലടയാളം യന്ത്രത്തില്‍ പതിയാത്തതാണ് പ്രശ്നം. ആടിനെ പുല്മേവട്ടില്‍ മെക്കന്‍ കൊണ്ട് പോകും പോലെ അറബി എന്നെയും കൊണ്ട് വിരലടയലമാഹമാഹത്തിനു പോയി എട്ടു നിലക്ക് പോട്ടികൊണ്ടേ ഇരുന്നു. ഇപ്പോള്‍ ഏഴു മാസം തികഞ്ഞിരിക്കുന്നു അനിശ്ചിതത്വം നീളുന്നു .പോലിസ്‌ിന്റെ മുന്നില്‍ പെട്ടാല്‍ നാട്ടിലേക്കു എന്നെ പാര്സേല്‍ ആയിക്കും .

യുദ്ധ കാണ്ഡം

രണ്ടു മാസത്തിനുള്ളില്‍ കൊണ്ട് പോകാം എന്ന് പറഞ്ഞ ഭാര്യ ക്ഷമയുടെ നെല്ലിപലക നാലുപ്രവിശ്യം കണ്ടു അത്രെ, മാത്രമല്ല ഭാര്യ ശിരോമണിക്ക് എപ്പോഴും സ്വന്തം വീട്ടില്‍ പോകണം എന്ന സ്വാഭാവികമായ ഇച്ച ഉണ്ടാകുകയും ചെയ്യുന്നു . താന്‍ നാട്ടില്‍ ഇല്ലല്ലോ സാരമില്ല അവള്‍ പോയി കൊള്ളട്ടെ എന്ന് വിചാരിച്ചും ,അവളുടെ മനസ് വിസനിക്കുന്നത് സഹിക്കുവാന്‍ വയ്യാഞ്ഞിട്ടും ഞാന്‍ അതിനു വഴങ്ങി കൊടുക്കുക പതിവായി .നാണയത്തിന് രണ്ടു വശം ഉള്ളത് പോലെ തന്നെ ഭാര്യയുടെ ഈ വീട്ടില്‍ പോക്കിനും എന്റെ കുശുമ്പും കൂടാതെ മറ്റു ബാഹ്യ വിമര്ശിനങ്ങളും ഉണ്ടായി.സാമൂഹിക വിമര്ശലനം ഇന്ത്യ മഹാരാജ്യത്ത് പതിവാണല്ലോ, കേരള സംസ്ഥാനത്ത് ആണ് ജീവിക്കുന്നതെങ്കില്‍ പറയുകയും വേണ്ട !! സ്വസ്ഥത ഇല്ലാതായപ്പോള്‍ ഭാര്യ ശിരോമണിക്ക് അത് ഉപദേശ രൂപേണ പറഞ്ഞു നല്കി .






“എടി എന്തിനാ നീ കൂടെ കൂടെ വീട്ടില്‍ പോകുന്നത്?”ഇതു എരിതീയില്‍ ഉള്ള എണ്ണയാകും എന്ന് ആരറിഞ്ഞു ?
ചിരിച്ചു കളിച്ചിരുന്ന പെണ്ണിന്റെ മുഖഭാവം മാറി.....മുഖം ഇരുണ്ടു,കണ്ണുകള്‍ ഉരുണ്ടു ഞാന്‍ വിരണ്ടു, പണി പാളി .. ദേ അവള്‍ കരയുന്നു ...വേണ്ടായിരുന്നു !!
ഭാര്യ ശിരോമണി യുടെ ഒരു ചോദ്യത്തില്‍ എന്റെ എല്ലാ മസില്‍ പിടുത്തവും അലിഞ്ഞില്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!! കലങ്ങി നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു .
“ എന്റെ വീട്ടില്‍ പോകാന്‍ പ്രത്യേകമായി കാരണം ആവിശ്യം ഉണ്ടോ? ”

സത്യ കാണ്ഡം

സത്യം!! അത് ആംഗികരികാതെ വേറെ വഴി ഇല്ല!! പക്ഷെ അത് അങ്ങ് ആംഗികരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടും . എന്നാലും വഴക്കിനും ,ഉടക്കിനും ശേഷം വഴങ്ങി കൊടുക്കല്‍ ഒരു പതിവായി !!!
കാരണം ഒരു ആണിനും തന്റെ പെണ്ണിന്റെ മനസ് വിഷമിക്കുനത് ഇഷ്ടമല്ലല്ലോ, ഒപ്പം അവന്റെ അഭിമാനവും എളുപ്പത്തില്‍ അവന്‍ അങ്ങ് അടിയറ വയ്ക്കില്ലല്ലോ !!
സമൂഹത്തിന്റെയും വീട്ടുകാരുടെയും മുന്നില്‍ അവന്‍ ഒരു കിഴങ്ങന്‍ പെണ്കൊന്തന്‍ ആയിരിക്കാം, എന്നാലും അവന്‍ അവന്റെ പെണ്ണിന്റെ മനസ്സില്‍ എന്നുമൊരു സ്നേഹസമ്പന്നനായ ഭര്ത്താ വ് തന്നെ !!!
പക്ഷെ പ്രിയതമയുടെ വാക്കുകളും സത്യമല്ലേ ഒരു കല്യാണം കഴിച്ചു എന്ന് കരുതി സ്വന്തം വീട്ടില്‍ പോകുനതിനു വിലക്ക് പാടുണ്ടോ ?
ഇല്ല!!! എന്ന് തന്നെ ആണ് ഉത്തരം!!
ഒരു പെണ്ണിനെയും അങ്ങനെ തടയുവാന്‍ പാടില്ല !!
പക്ഷെ എല്ലാദിവസവും വീട്ടില്‍ പോകുന്ന പെണ്കു്ട്ടികളോട് എനിക്ക് യോജിപ്പില്ല !!! അധികമായാല്‍ അമൃതും വിഷ്മെന്നല്ലോ, സ്വന്തം വില സ്വയം ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും അത് !!!
പ്രവാസി സ്വന്തം വീടിനെയോ നടിനെയോ മാത്രമല്ല തന്റെ പ്രിയപെട്ടവളെ പോലും പിരിഞ്ഞാണ് പ്രവാസ ജിവിതം നടത്തുന്നത് എന്ന് ഒര്മിക്കുവാന്‍ ആരും തെയ്യറാകുന്നില്ല !!! അവനെ തന്നെ നിനച്ചു ഇരിക്കുന്ന പെണ്ണിനെ കുറ്റം പറയുവാന്‍ ആയിരം പേര്‍ എങ്ങും ഉണ്ട് !!
ഒപ്പം ഒരു നിഷ്കളങ്കമായ ചോദ്യം കൂടിയാകുമ്പോള്‍ മുല്ലപെരിയാര്‍ അണകെട്ട് പൊട്ടുന്നത് പോലെ ആണ് അവള്ക്ക്് “ എന്നാ മോളെ അവന്‍ നിന്നെ കൊണ്ട് പോകുന്നെ ?”
അവളുടെ മനസ്സില്‍ അവനെ കാണാന്‍ ഉള്ള വെമ്പല്‍ മറ്റാരെയും കാണിക്കാതെ കൊണ്ടുനടക്കുന്നു അവള്‍ . എല്ലാവരുടെ മുന്നിലും അവള്‍ സന്തോഷം കാണിക്കുന്നു , കാരണം അവള്ക്കുക അവനിലുള്ള വിശ്വാസം തന്നെ !!

ഭാവി കാണ്ഡം

വീണ്ടും ഒരു ഒരുമിപ്പിക്കലിനു ഭഗവാന്‍ കളമൊരുക്കും എന്ന് കരുതി അവനും അവളും ഇപ്പോഴും അക്കരെ ഇക്കരെ തന്നെ !!!
പണ്ടത്തെ ഒരു സിനിമ ഗാനം നാവിന്‍ തുമ്പത്ത് “ഒന്നുകില്‍ ആന്കിണളി അക്കരെക്കു… അല്ലെങ്കില്‍ പെണ്കി!ളി ഇക്കരെക്ക്” !!

എന്തെങ്കിലും ഒന്ന് നടന്നാല്‍ മതിയായിരുന്നു ... ഇതില്‍ രണ്ടാമത്തേത് നടന്നാല്‍ സാമ്പത്തിക പരാദീനതകള്‍ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകമായിരുന്നു....

ഈശ്വരോ രക്ഷതു!!!



.....ശുഭം....

16 comments:

  1. ആ,അക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച ഇക്കരെ നില്‍ക്കുമ്പോള്‍ ഇക്കരപ്പച്ച ..

    ReplyDelete
  2. tension illathe try cheyuu ..enkil finger print ready aakum..tensed aayal ready aakollaa

    ReplyDelete
  3. ഇതാണോ ക്വാണ്ടം തിയറി എന്ന് പറയുന്ന സാധനം?

    ReplyDelete
    Replies
    1. ആയിരിക്കാം !! ഹി ഹി ...നമ്മള്‍ ഈ കെമിസ്ട്രി ഒന്നും പഠിക്കാത്തത് കൊണ്ട് ഈ തിയറികള്‍ ഒന്നും വശമില്ല ....

      Delete
  4. ഭാര്യയെ ഒറ്റയ്ക്ക് കഴിവതും അവരുടെ വീട്ടില്‍ വിടാതിരിക്കുക............കുടുംബം കോളം തോണ്ടാന്‍ അത് തന്നെ ധാരാളം :))))))))))

    ReplyDelete
  5. നല്ല എഴുത്ത്. വായിക്കാനും നല്ല രസം.

    ചിന്തകള്‍ ഭംഗിയായി വായനക്കാരോട് സംവേദിക്കുന്ന ശൈലി.

    എല്ലാ പോസ്റ്റും വായിച്ചു.

    നല്ല ചിന്ത ഉണ്ട്, ഭാഷ ഉണ്ട്. അപ്പോള്‍ നല്ല "ഘനമുള്ള" കാര്യങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങാമല്ലോ?

    സസ്നേഹം
    പൊട്ടന്‍

    ReplyDelete
    Replies
    1. ഒരു ലോഡ് നന്ദി .... ഇനിയും വരുമല്ലോ !!!

      Delete
  6. എല്ലാത്തിനും സമയവും കാലവുമുണ്ട് ഹെറൂ, അതോത്തു വരുമ്പോള്‍ സമാഗവും നടക്കും

    ReplyDelete
    Replies
    1. അരിഫ്കാ നന്ദി .... ആ സമയത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു !!

      Delete
  7. എല്ലമങ്ങനെ വഴിപൊലെ നടക്കും ചേട്ടാ. കാത്തിരിക്കൂ,ക്ഷമയുടെ നെല്ലിപ്പടി കാണൂ, ഫലമുണ്ടാകാതിരിക്കില്ല. ഉറപ്പാ. ആശംസകൾ. ഒരു പേജോളം അക്ഷരത്തെറ്റുകൾ ഉണ്ട്. അത് മുഴുവൻ ഇവിടെ പറയുന്നില്ല, ആകെ ഒരു പേജേ എഴുതീട്ടുള്ളൂ. ആശംസകൾ.

    ReplyDelete
  8. നല്ല എഴുത്ത് വായിക്കാന്‍ നല്ല രസമുണ്ട്

    ReplyDelete
  9. he he "ikkarayanente tamasam, akkarayanente manasam" alle raju chetta?

    ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍