ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Monday, April 22, 2013

കോഴിയുടെ കലിപ്പ് ........

5 ആം... ക്ലാസ്സില്‍ പഠിക്കുന്ന കാലം ....

അച്ഛമ്മ പറഞ്ഞതിന്‍ പ്രകാരം വീടിന്റെ സുരക്ഷ ചുമതല എനിക്കായിരുന്നു, പുറത്തുനിന്നും വരുന്ന ഒരു നുഴഞ്ഞു കയറ്റകാരെയും ഞാന്‍ വീടിറെ പറമ്പിൽ കടക്കുവാൻ അനുവദിച്ചിരുന്നില്ല ....(പൂച്ച ,പട്ടി, കോഴി എന്നിവയാണ് സ്ഥിരമായ നുഴഞ്ഞു കയറ്റക്കാർ ....)

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ വെറുതെ അടുത്ത വീടിന്റെ ഓടുകൾ പൊട്ടിച്ചു ഉന്നം പരിശീലിക്കുന്ന സമയം. അന്നാണ് ഞാൻ അവനെ ആദ്യമായി കണ്ടത് .വെളുത്ത സുന്ദരൻ, നീണ്ട കാലുകൾ,തലയിൽ തലപാവ് പോലെ ചുവന്ന പൂ .അപ്പുറത്തെ മിനിചേച്ചിയുടെ വീടിലെ പൂവൻ കോഴി അതാ വരുന്നു ചീരയുടെ കട മാന്താൻ ..... അച്ഛമ്മ കഷ്ടപ്പെട്ട് പാകിയ ചീര മാന്തി കളയുന്ന ഈ പഹയൻ പൂവൻ കോഴികിട്ടു ഒരു എട്ടിന്റെ പണി തന്നെ കൊടുക്കണം ....ഉന്നം നോക്കാൻ വച്ചിരുന്ന ഉരുളൻ കല്ലുകളിൽ ഒന്ന് എടുത്തു ഒരു വീക് കൊടുത്തു ....ഹോ എന്തൊരു ഉന്നം !! കറക്റ്റ് പൂവങ്കോഴിയുടെ ചന്തിക്കിട്ട് തന്നെ കൊണ്ടു..."കൊറോ കോ കോ" എന്ന് എന്നെ നോക്കി തെറിയും വിളിച്ചു കോഴി ഓടി മറയുന്നത് ഞാൻ നോക്കി ചിരിച്ചു..എന്നിട്ടും മതിയാകാഞ്ഞു "ആണാണെങ്കിൽ വാടാ കോഴി പണ്ടാരാ "എന്നു വെല്ലുവിളിച്ചു ....പൂവനെ ഓടിച്ച കഥ വീട്ടിൽ എല്ലാവരോടും ചില്ലറ നുണകൾ ഒക്കെ കൂട്ടി അടിച്ചു വിടുകയും ചെയ്തു .....

കോഴി, ഞാൻ അവന്റെ പുരുഷത്തം ചോദ്യം ചെയ്തത് കൊണ്ടാകണം ഇടകിടക്ക് എന്റെ ഏറു കൊള്ളാൻ വരും ... പഞ്ഞമില്ലാതെ ഞാൻ നല്ല വണ്ണം തന്നെ കൊടുത്തും വിടുക പതിവായി ....അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഉന്നം നോക്കി പ്രാക്ടീസ് ചെയ്യുമ്പോൾ ചെടികൾകിടയിൽ ഒരു അനക്കം ....വല്ല പാമ്പുമാണോ? പേടി പണ്ടേ നമ്മുടെ വീക്നെസ് ആയതു കൊണ്ടാകണം തിരിഞ്ഞു നോക്കാതെ വീടിലേക്ക്‌ ഒറ്റ ഓട്ടം കൊടുത്തു .... ഓടുമ്പോൾ "കോ കോ കോ" ശബ്ദം ....തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി പുറകിൽ പൂവൻ കോഴി മുണ്ടും മടക്കി കുത്തി നില്ക്കുന്നു ...."നീ എന്നെ കല്ലെറിയും അല്ലെടാ?" എന്ന് അവൻ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി...അവൻ എന്റെ നേരെ ഓടി വരുന്നു, കൊത്താൻ ആണ് ഭാവം!! .....ഞാൻ അലറി വിളിച്ചു കൊണ്ടു ഓടി രക്ഷപെട്ടു ....

അടുത്ത ദിവസം കശുമാങ്ങ പറിക്കാൻ തെക്കെ പറമ്പിൽ പോകുകയായിരുന്നു ഞാൻ .....പെടകൊഴികളുടെ ഇടയിൽ നിന്ന് ഷൈൻ ചെയ്തിരുന്ന പൂവൻ എന്നെ കണ്ടതും ദാ വരുന്നു കൊത്താൻ ... എന്റെ അമ്മച്ചിയോ( ഈ അലർച്ച കേട്ട് ഓടി കൂടിയ ആളുകൾക്ക് പിന്നീടു സദ്യ കൊടുക്കണ്ടി വന്നു )..... എന്നും വിളിച്ചു ഞാൻ ഓടി ... രക്ഷയില്ല കോഴി പണ്ടാരൻ പുറകെ ഉണ്ട് ... നിന്നാൽ എന്നെ കൊത്തും, കണ്ണ് കുത്തി പൊട്ടിക്കും, കണ്ണിലെങ്കിൽ ഈശ്വരാ ആലോചിക്കാൻ വയ്യ .....എന്താ ചെയ്യുക ? രണ്ടും കല്പിച്ചു, ഒരു കല്ലെടുത്തു.....നോക്കുമ്പോൾ അതാ പൂവൻ ബ്രേക്ക്‌ ഇടാൻ കഷ്ടപെടുന്നു ....ഓഹോ അപ്പൊ പൂവനും പേടിയൊക്കെ ഉണ്ട്!!! ......ഞാൻ തിരിഞ്ഞു നിന്നതും അവൻ പേടിച്ചു ...കല്ല്‌ ഓങ്ങിയപ്പോൾ പൂവൻ ഓട്ടമായി..അവൻ തിരിഞ്ഞു എന്ന് മനസിലായപ്പോൾ ഒരു അങ്കത്തിനു നില്കാതെ ഞാൻ വീട്ടിലേക്കു ഓടി കയറി ....വെറുതെ കോഴിയുടെ കൊക്കിനു പണി ഉണ്ടാക്കുന്നത് എന്തിനാ ?.അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചക്ക് ഞാൻ അമ്മയോടൊപ്പം തുളസി ചേച്ചിയുടെ കടയിൽ നിന്നും പച്ചകറി വാങ്ങി വരുന്ന സമയം .... പൂവൻ മിനിചെചിയുടെ പറമ്പിൽ മണ്ണും മാന്തി നില്ക്കുന്നു ...പഹയൻ കണ്ടാൽ പണിയാ...ഞാൻ പേടിച്ചു പതുക്കെ അമ്മയുടെ പുറകിൽ ഒളിച്ചു .....പക്ഷെ അവൻ കണ്ടു പിടിച്ചു ....എന്തോ പകയുള്ളത് പോലെ എന്റെ നേർക്ക്‌ ആ കോഴി പണ്ടാരൻ വീണ്ടും വരുന്നു .... ഇന്ന് എന്നെ കൊത്തിയത് തന്നെ ....സ്വന്തം തടി രക്ഷിക്കുവാൻ ഞാൻ കുനിഞ്ഞു ഒരു കല്ലെടുത്തു കൊഴികിട്ടു ഒന്ന് കൊടുത്തു........ വീണ്ടും ഉന്നം തെറ്റിയില്ല ....കറക്റ്റ് ചന്തിക്കിട്ട് തന്നെ കൊണ്ടു.....വാവിട്ടു കരഞ്ഞു കൊണ്ടു കോഴി റോഡിലേക്ക് ഓടി .....അത് വഴി പോയ ഒരു മീൻകാരന്റെ ലുണ കോഴിയെ തട്ടി ... ഞാൻ കൈ കൊട്ടി ....അമ്മ വാ പൊത്തി....കോഴി വാവിട്ടു .....മീൻ കാരൻ പേടിച്ചു പറപറന്നു ....മിനി ചേച്ചി ഓടി വന്നു ...കോഴിയെ എടുത്തു കൊണ്ടു പോയി ...അടുത്ത ദിവസം രാവിലെ ആ സന്തോഷ വാർത്ത‍ കേട്ട് ഞാൻ തുള്ളി ചാടി .... "പൂവൻ കോഴിയെ മിനിചെച്ചി കറിവച്ചു" .....

12 comments:

 1. അങ്ങിനെ വിട്ടാലും പറ്റില്ലല്ലോ കോഴികളെ.

  ReplyDelete
  Replies
  1. നന്ദി വീണ്ടും വരുമല്ലോ ...

   Delete
 2. ഈ കോഴിയുടെ ചന്തി എവിടെയാ??

  രസണ്ട് .. അല്‍പ്പം കൂടി ആവായിരുന്നു

  ReplyDelete
  Replies
  1. എതാണ്ട് ബാക്ക് സൈഡിൽ ആയി വരും ... നന്ദി വീണ്ടും വരുമല്ലോ ...

   Delete
 3. എന്നിട്ട് മിനിചേച്ചി ഒരു കഷണമെങ്കിലും തിന്നാന്‍ തന്നോ.
  വീട്ടിലും ഉണ്ടായിരുന്നു ഒരു പൂവന്‍. അതിനു പെണ്ണുങ്ങളായിരുന്നു വീക്ക്‌നെസ്. ഒരു പ്രാവശ്യം അവധി ചെന്നപ്പോള്‍ മുറ്റത്തിറങ്ങാന്‍ വയ്യ. അപ്പൊ കൊത്താന്‍ വരും പ്രത്യേകിച്ച് പെണ്ണുങ്ങളെ കണ്ടാല്‍ . നാശത്തിനെ കൊന്നു കറി വെച്ചിട്ടെ ഞാന്‍ പിന്നെ പറമ്പിലേക്ക് ഇറങ്ങിയുള്ളു

  ReplyDelete
  Replies
  1. റോസേ തിന്നണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .....പക്ഷെ ഒരു സസ്യബൂക് ആയി പോയി....

   Delete
 4. കാലം മാറി കുട്ടാ ... കാത്തിരുന്നോ ? അവന്റെ സന്തതി വരും . :)

  ReplyDelete
  Replies
  1. അതിനു ശേഷം രണ്ടു മൂന്ന് പിട കോഴികൾ കൊറേ മൊട്ടകൾ ഇട്ടു എന്ന് കേട്ടിരുന്നു ...കണ്ടറിയാം സന്തതികൾ വരുമോ എന്ന് !!! ഇനിയും വരണേ...

   Delete
 5. കല്ലെടുത്തെറിഞ്ഞ് ചോദിച്ചു വാങ്ങിയ കൊത്തല്ലേ,,,? അപ്പോൾ രണ്ട് കൊത്ത് കൊണ്ടാലും കുഴപ്പമില്ല... എന്തായാലും അവസാനം ചട്ടിയിൽ ആയല്ലോ...:)

  ചെറുപ്പത്തിൽ അയൽവീട്ടിലെ പൂവൻ കോഴി ,ഞങ്ങൾ കുട്ടികൾക്കെല്ലാവർക്കും ഒരു ഭീഷണി ആയിരുന്നു... പട്ടി ഉള്ള വീഐട്ടിലേയ്ക്ക് ചെല്ലുന്നതുപോലെ വേണമായിരുന്നു അവിടേയ്ക്ക് അകയറിച്ചെല്ലാൻ.... അവനായിരുന്നു അവിടുത്തെ കാവൽക്കാരൻ... അവന്റെയും വിധി ഇതു തന്നെ ആയിരുന്നു,,,,

  ReplyDelete
 6. കുട്ടിക്കാലത്തെ ഓരോ രസ്സങ്ങൾ..

  ReplyDelete
 7. കോഴിയെ തിന്നരുത് മകനേ
  അത് പാ(വ)പമല്ലെ

  ReplyDelete
 8. പ്രിയപ്പെട്ട രാജ്,

  രസകരമായി എഴുതിയ പോസ്റ്റ്‌ !

  പ്രിയപ്പെട്ടവരുടെ വീട്ടില്,സന്ദർശകരെ ഓടിച്ചിട്ടു കൊത്തുന്ന പൂവാൻ കോഴി എല്ലാവരുടേയും പേടിസ്വപ്നമായിരുന്നു .

  എങ്കിലും ആ പൂവൻ കോഴിയെ ജീവിക്കാൻ വിടാമായിരുന്നു.

  ആശംസകൾ !

  സസ്നേഹം,

  അനു

  ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍