ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Thursday, November 10, 2011

പാറ്റ വിപ്ലവം....

പാറ്റകള്‍ പലവിധം ഉണ്ട് ....പ്ലാസ്റ്റിക്‌ എന്ന പാഴ് വസ്തു പോലും അവ അഹരമാക്കുനതിനാല്‍ നമുക്ക് ഒരുതരത്തില്‍ ഗുണം ചെയ്യപെടുന്നും ഉണ്ട് ....

പക്ഷെ ഈ പാറ്റകള്‍ എല്ലാം കൂടി ഒരു വിപ്ലവം നടത്തിയാലോ??

അങ്ങനെ സംഭവിക്കുമോ ...അവറ്റകളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി ഉണ്ടായാല്‍ ? ചിലപ്പോള്‍ സംഭവിക്കാം ...അല്ലെ ??

ഗള്‍ഫില്‍ ഒരു കുഞ്ഞു പെട്ടികടയില്‍ കിട്ടുന്ന ഭക്ഷണ സാദനങ്ങള്‍ കഴിച്ചു ജീവിച്ചു കൂടുന്ന ഒരു പാറ്റകൂട്ടം ,ആര്‍കും ഒരു ശല്യവും ഉണ്ടാകാതെ തങ്ങളുടെ പൊത്തുകളില്‍  കഴിഞ്ഞു വന്നിരുന്നു .കടയിലെ പണികാര്‍ക്ക് പോലും അവറ്റകള്‍ ഒരു ശല്യമായി തോന്നിയിരുനില്ല ...

അങ്ങനെ ഇരിക്കെ ഒരു ദിവസം പെട്ടികടയില്‍ ഹോട്ട്ഫുഡ്‌ വാങ്ങാന്‍ വന്ന ഒരു മദാമ്മ സന്ദര്‍ഭ വശാല്‍ ഒരു പാറ്റ പെണ്ണിനെ കാണാന്‍ ഇടയായി .സുന്ദരിയായ ആ പാറ്റ പെണ്ണിനെ കണ്ടപ്പോള്‍ മദാമ്മയുടെ പ്രതികരണം വികൃതമായിരുന്നു .അവര്‍ "കൊക്രൊച്ചി കൊക്രൊച്ചി" എന്ന് വിളിച്ചു ആ കൊച്ചു പാറ്റ പെണ്ണിനെ അപമാനിക്കുകയും ..ഉടന്‍ തന്നെ അവളെ കുടുബം അടക്കം പെട്ടികടയില്‍ നിന്നും പുറത്താകണം!! എന്ന് ആക്രോശിച്ചു ഇറങ്ങിപോയി .

പെട്ടികട മുതലാളി ഉടന്‍ ഏരിയ കോക്രൊച്ചി മാനേജര്‍നെ വിളിച്ചു വരുത്തുകയും ഒരു കോക്ക്രോച്ചി കില്ലര്‍റെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്തു   ‍ .ഉത്തരവിന്‍ പ്രകാരം ഏരിയ കോക്രൊച്ചി മാനേജര്‍ ഇന്ത്യയില്‍ പോയി ഒരു പത്ര പരസ്യം കൊടുത്തു "ഗള്‍ഫില്‍ കോക്രൊച്ചി കില്ലര്‍റെ ആവിശ്യം ഉണ്ട് ".
 പരസ്യം കാണേണ്ട താമസം കേരളത്തില്‍ ഹിറ്റ്‌ അടിച്ചു നടന്നവന്‍ മാരൊക്കെ കൂട്ടമായി വന്നു .......... അതില്‍ നിന്നും ഒരുത്തനെ പിടിച്ചു  കോക്ക്രോച്ചി കില്ലര്‍ ആയി  നിയമിക്കുകയും ചെയ്തു .
അവന്‍ വന്നതും പാറ്റകള്‍കിട്ടു പണി  കൊടുക്കല്‍ ആരംഭിച്ചു ...പാറ്റകളെ തുരുത്താന്‍ അറ്റകൈ പ്രയോഗമായ പെസ്റ്കന്ട്രോള്‍ വരെ അവന്‍  പ്രയോഗിച്ചു ...അവനെ പേടിച്ചു പാറ്റകള്‍ പുറത്തു ഇറങ്ങാന്‍ പോലും അകാതെ തങ്ങളുടെ പൊത്തുകളില്‍ കഴിഞ്ഞു കൂടി .പക്ഷെ അവന്‍ അവറ്റകള്‍ക്ക് അവിടെയും സ്വസ്ഥത കൊടുക്കുവാന്‍ തെയ്യരായില്ല !! അവന്‍ അവറ്റകളുടെ പൊത്തുകളില്‍  പെസ്റ്കന്ട്രോള് പ്രയോഗിക്കുകയും പാറ്റകളുടെ സംഘത്തിലെ മുപ്പതോളം കുരുന്നുകളെ കൊന്നോടുകുകയും ചെയ്തു .

അവിടെ നിന്നും പലായനം ചെയ്ത ചില പാറ്റ പ്രമുഘര്‍ കോക്ക്രോച്ചി കില്ലര് കിട്ടു ഒരു എട്ടിന്റെ പണി കൊടുക്കുവാന്‍ തീരുമാനിച്ചു .പൊതു പരുപാടിയുടെ മുനോടിയായി ഒരു പാറ്റ സമ്മേളനം നടത്തുവാനും സമ്മേളനത്തിന്  പാറ്റ വിപ്ലവം എന്ന് നാമകരണം ചെയ്യുവാനും തീരുമാനിച്ചു   .എല്ലാതിനും കാരണബൂതയായ സുദരി പാറ്റയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു .വിപ്ലവം കൂട്ടകുരുതിക്ക് ഇടയകാതെ ഇരികുവനായി ഒരു ചാവേര്‍ പാറ്റയെ വിപ്ലവ നായകനായി തീരുമാനിച്ചു . കോക്ക്രോച്ചി കില്ലര് വൈകിട്ട് വയ്ക്കുന്ന കഞ്ഞിയില്‍ വിപ്ലവ നായകന്‍ ചാടി അത്താഴം മുടക്കുക എന്നതായിരുന്നു പാറ്റകളുടെ  പ്ലാന്‍ .ചട്ടം കെട്ടിയ വിപ്ലവ നായകന്‍ വിപ്ലവ ദിവസം മുങ്ങുകയും പകരം കഞ്ഞിയില്‍ ചാടി അത്താഴം മുടക്കാന്‍ ആള്‍ ഇല്ല എന്നതായി അവസ്ഥ ...

ദീരയായ വിപ്ലവ നേതാവും സര്‍വോപരി സുന്ദരിയും ആയ പാറ്റ ശിരോമണി സസന്തോഷം ചാവേര്‍ ആകാന്‍ തീരുമാനിച്ചു .  മറ്റുള്ളവരുടെ വാക്കുകള്‍ ചെവികൊള്ളതെ ആ സുന്ദരി, കോക്ക്രോച്ചി കില്ലര് വൈകിട്ട് വച്ച കഞ്ഞിയില്‍ ചാടി തന്റെ ജീവിതം പാറ്റകളുടെ  ഉന്നമനതിനായി ബലിദാനം ചെയ്തു .പ്രിയപെട്ടവളുടെ വിയോഗതിലും പാറ്റകള്‍ ഉല്ലാസത്താല്‍ തുള്ളി ചാടി,


 "കഞ്ഞി കുടി മുട്ടിച്ചേ കോക്ക്രോച്ചി കില്ലറുടെ കഞ്ഞി കുടി മുട്ടിച്ചേ  !!!"


പാറ്റകളുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി പാറ്റ സുന്ദരിയുടെ ബോഡി എടുത്തു ദൂരെ എറിഞ്ഞു കോക്ക്രോച്ചി കില്ലര് കഞ്ഞി മോന്തി കുടിച്ചു ..


 കോക്ക്രോച്ചി കില്ലെര്ക് അടുത്ത പണി കൊടുക്കുവാന്‍ പാറ്റകള്‍ തക്കം പാര്‍ത്തു ഇപ്പോഴും ഇരിക്കുന്നു .............

9 comments:

 1. കോക്ക്രോച്ചി കില്ലെര്‍ മല്ലൂസിന്റെ തനിക്കൊണം കാണിച്ചു.... :P

  ReplyDelete
 2. ക്രോകൊച്ചി കഥ എനിക്കിഷ്ട്ടപെട്ടു ..... പണി കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം ... വീണ്ടും വരാം ... സസ്നേഹം

  ReplyDelete
 3. കഥ വായിച്ചു...

  ആശംസകള്‍..

  ReplyDelete
 4. Replies
  1. വന്നു ചിരിച്ചു പോയതിനു ഒരുപാടു നന്ദി !!

   Delete
 5. Replies
  1. ഒരുപാടു നന്ദി !!

   Delete
 6. പ്രിയ ഹെറൂ........ഇത് വഴി എത്താന്‍ കുറച്ചു വൈകി ........
  വായിച്ചു ...........പാറ്റ വിപ്ലവം ജോറായി ..............ബാക്കി കൂടെ വായിക്കട്ടെ ..ഇനിയും കാണണം നമുക്ക് ..ആശംസകള്‍ .................

  ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍