ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Wednesday, November 23, 2011

ഉണരൂ മലയാളി സുഹൃത്തുക്കളെ !!

മുല്ലപ്പെരിയാര്‍ അണകേട്ട് നമ്മുടെ നാടിന്‍റെ ഒരു വശം തിന്നാന്‍ ഒരുങ്ങി നില്കുന്നു........

അപ്പോഴും നമ്മള്‍ ജനം എവിടെയോ ആരെയോ തിരയുന്നു  !!!!
മന്ത്രിമാര്‍ കോടതികളെ തെറി പറയുന്നു എന്തിനോ വേണ്ടി വിലപിക്കുന്നു,.......
പെട്രോള്‍ വിലവര്ധന , സന്തോഷ്‌ പണ്ഡിറ്റ്‌ എന്നിവയൊക്കെ ചര്‍ച്ചകളില്‍ നിറയുന്നു ........ പക്ഷെ ഒരികലും മുല്ലപ്പെരിയാര്‍ അണകേട്ട് ചര്‍ച്ചകളില്‍ വരുന്നില്ല  !!!
ദുരന്തം നമ്മുടെ അടുത്ത് എത്തി കഴിഞ്ഞു .............
എന്നിട്ടും പുരചി തലവി പറയുന്നു മുല്ലപ്പെരിയാര്‍ അണകേട്ട് "സേഫ്" ആണ് എന്ന് !! നമ്മള്‍ മലയാളികളെ കൊന്നൊടുക്കാന്‍ എന്തോ ആര്‍ത്തി ഉള്ളത് പോലെ !! അലറുന്ന ഒരു യക്ഷിയുടെ മുഖം നിങ്ങള്ക്ക് അവരില്‍ കാണാം !!!

ഇനിയെങ്കിലും നമ്മള്‍ ഉണര്നില്ലെങ്കില്‍ ശേഷിക്കുന്ന ജീവിതം കരഞ്ഞു തീര്കാനെ ബാക്കി ഉണ്ടാകു ....നമ്മുടെ നാട് ഒഴുകി അങ്ങ് അറബികടലില്‍ ചെരുനത് നമ്മള്‍ കണ്ടു നില്‍കേണ്ടി വരും അല്ലെങ്കില്‍ ആ ഒഴുക്കില്‍ നമ്മുടെ ജീവിതം ഇല്ലാതാകും ......... അങ്ങ് ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായതിന്റെ അപ്പുറതാകും നമ്മുടെ ഈ കേരളത്തിന്റെ അവസ്ഥ .......... നമ്മുടെ ജീവിതം മാത്രമല്ല നമ്മുടെ യുവതലമുറ ,കുട്ടികള്‍ ..........ഇവ എല്ലാം നമുക്ക് നഷ്ടപെട്ടെക്കാം !!.

ഉണരൂ മലയാളി സുഹൃത്തുക്കളെ !! നമ്മുടെ നാട് എന്നും നിലനില്കുവനായി ഉണരൂ !!!
പ്രതികരിക്കു!!!

ഒരുമിക്കു അണിചേരു .........

Tuesday, November 15, 2011

അഭിപ്രായ ശിരോമണി .....

അഭിപ്രായം എല്ലാ മനുഷ്യരിലും നിഷിപ്തമായ മൌലിക അവകാശം ....പക്ഷെ ഈ അവകാശം നമ്മള്‍ അമിതമായി പ്രയോഗിച്ചാലോ ?? അതുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അതി തീക്ഷ്ണമായിരിക്കും അല്ലെ ??ഇങ്ങനെ ഉണ്ടാകാവുന്ന ഒരു ചെറിയ സംഭവമാണ് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവക്കുവാന്‍ ആഗ്രഹിക്കുന്നത് .
പണി ഉള്ളവര്‍ക്ക് മുട്ടന്‍ പണിയും അല്ലാത്തവര്‍ക്ക് ഒരു പണിയും ഇല്ലാത്ത ഓഫീസ് .. ബുദ്ധി കൊണ്ട് അല്ലെങ്കിലും അംഗ ബലം കൊണ്ട് പെണ്‍പട അണ്ണ്‍ പടയെക്കാള്‍ ‍ ബലശാലികള്‍ ....

‍നാക്ക്‌...അറിഞ്ഞും അറിയാതെയും വാരികുഴികളിലേക്ക് ‍ നമ്മളെ വലിചിഴക്കുവാന്‍ ‍ ശക്തി ഒരു ഉള്ള അപൂര്‍വ അവയവം .

പക്ഷെ മറ്റുള്ള ഒരാളുടെ നാക്ക്‌ അതിനു ഹെതുവയാലോ ?പത്തുമുഴം നീളമുള്ള നാക്കുള്ളവള്‍ ആണ് ദേവിക . എന്തിനും എതിനും അഭിപ്രായം പറയുന്ന ദേവികയാണ് നമ്മുടെ കഥയിലെ നായിക.എല്ലാ കാര്യങ്ങളും അറിയണം എന്ന നിര്‍ബന്ധ ബുദ്ധി ഉള്ള ഒരു അസമാന്യയായ വ്യക്തിയാണ് നമ്മുടെ ദേവിക .ആരു ആരെപറ്റി എന്ത് എപ്പോള്‍ പറഞ്ഞാലും അവിടെ ദേവിക ഉണ്ടാകും .നമ്മുടെ നായികയുടെ ഈ ഇടപെടല്‍ മറ്റുള്ളവര്‍ക്ക് അസഹനിയമായിരുന്നു കാരണം.കേള്‍കുന്നതും കാണുന്നതും ആയ എല്ലാ സംഭവവികാസങ്ങളും‍ മറ്റു ഭൂലോക വാസികളും അറിയണം എന്നതും അഭിപ്രായ ശിരോമണിക്ക് നിര്‍ബന്ധമായിരുന്നു .കുറ്റം പറയരുതല്ലോ ദിവസം ചെല്ലുംതോറും ഓഫീസില്‍ നടന്നിരുന്ന ഓരോരോ കാര്യങ്ങളും പത്രവാര്‍ത്ത‍ പോലെ പ്രസിദ്ധി അര്‍ജിച്ചു വന്നു. പക്ഷെ ഒരു ഗുണം ഉണ്ടായി പെണ്‍കൊടികളുടെ പൊതു സ്വഭാവമായ പരദൂഷണം ഓഫീസില്‍ കുറഞ്ഞു തുടങ്ങി. പരദൂഷണ പ്രിയകള്‍ പ്രവേശ പ്രിയകളായി . പരദൂഷണം പറയുവാന്‍ ഉള്ള ഒരു സാഹചര്യമിലായ്മ ആണ് പരദൂഷനപ്രിയകളെ പരവേശപ്രിയകള്‍ ആക്കിയത് എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ ..ഇങ്ങനെ ഉള്ള നായികയുടെ പ്രവര്‍ത്തികള്‍ കാരണം ഓഫീസ് ഒരു ശേമിതെരിക്ക് സമാനമായി ..ഓഫീസില്‍ മിണ്ടാട്ടം കുറഞ്ഞു കുറഞ്ഞു ഇല്ലാതെ ആയി ...പുകവലി ശീലമായിരുന്ന ആളുകള്‍ പുകവലി ഉപേക്ഷിച്ചു , യുവമിധുനങ്ങള്‍ പോലും ഫോണ്‍ വഴിനടന്നിരുന്ന പ്രണയ സല്ലാപങ്ങള്‍ നിറുത്തി .ഒരാള്‍ക്ക് ഒരു എസ് എം എസ് വന്നാല്‍ പോലും എടുക്കുവാനോ നോക്കുവാനോ നിവര്‍ത്തി ഇല്ലാത്ത അവസ്ഥ .എന്തിനു അധികം സ്വസ്ഥമായി വായനോക്കുവനോ, സോള്ലുവാന്‍ പോലും അഭിപ്രായ ശിരോമണി ഒരു തടസ്സമായി തീര്‍ന്നു .

എന്ത് കൊണ്ട് എല്ലാവരും ദേവിക എന്ന അഭിപ്രായ ശിരോമണിയെ പേടിക്കുന്നു ?? നിങ്ങളുടെ മനസ്സില്‍ ഈ സംശയം ഉയരുന്നു അല്ലെ? ?
കാരണം മറ്റൊന്നുമല്ല... സാദാരണ ഒരു ഓഫീസ് ജോലികാരി എനതിലുപരി ഓഫീസിലെ ഒരു വിഭാഗം തലയുടെ ഭാര്യാ പദവിയും ആ അഭിപ്രായ ശിരോമണി അലങ്കരിച്ചിരുന്നു ..
ഓരോ ദിവസവും ഉണ്ടാകുന്ന കാര്യങ്ങള്‍ നായിക പൊടിപ്പും തൊങ്ങലും വച്ച് ലോക ജനതയെ മുഴുവന്‍ അറിയിച്ചു പോന്നിരുന്നു .അങ്ങനെ ഇരിക്കെ ഒരു ദിവസം നായിക തനിക്ക് പണിഒന്നും ഇല്ല എന്നും പൊതുവേ ഓഫീസില്‍ പണിയില്ല എന്നും പ്രാണനായകനോട് പരസ്യമായി പറയുകയുണ്ടായി .ഒരു ആവേശത്തിന്റെ പേരിലാണ് അത് പറഞ്ഞത് എങ്കിലും അത് ഒരു അവിചാരിത വിനനായി മാറുകയായിരുന്നു ,സന്ദര്ഭ വശാല്‍ പ്രാണനായകന്റെ സുഹുര്‍ത്ത് ഇതു കേള്‍ക്കാന്‍ ഇടയാകുകയും ഉടന്‍ തന്നെ അത് നാടോട്ടാകെ പാട്ടാക്കുകയും ചെയ്തു .

 
"വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ ആവില്ല "എന്ന പഴംചൊല്ല് അന്വര്‍ത്ഥം ആക്കും വിധം സംഗതികള്‍ മുന്നോട്ടു പോയി കൊണ്ടേ ഇരുന്നു .ഒടുവില്‍ ഓഫീസ് മാനേജര്‍ സാറിന്റെ കാതുകളിലും സംഗതി എത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ . പിന്നെ ഉണ്ടായ പുകില്‍ ആണ് പുകില്‍ ..കണ്ണടച്ച് തുറക്കും മുന്‍പ് പണികളുടെ പ്രവാഹമായിരുന്നു ...പത്തു ദിവസം മുകറ ഇട്ടു പണി എടുകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .പണി കിട്ടുന്ന ഓരോരോ വഴികളെ !!!

നമ്മുടെ നായികക്ക് ഇപ്പോഴും പണിയൊന്നും ഇല്ല എന്ന് പറയുവാനുള്ള അവസരം ഉണ്ടെങ്കിലും പറയുന്നില്ല !!

ദൈവത്തിനു സ്തുതി !!!

Thursday, November 10, 2011

പാറ്റ വിപ്ലവം....

പാറ്റകള്‍ പലവിധം ഉണ്ട് ....പ്ലാസ്റ്റിക്‌ എന്ന പാഴ് വസ്തു പോലും അവ അഹരമാക്കുനതിനാല്‍ നമുക്ക് ഒരുതരത്തില്‍ ഗുണം ചെയ്യപെടുന്നും ഉണ്ട് ....

പക്ഷെ ഈ പാറ്റകള്‍ എല്ലാം കൂടി ഒരു വിപ്ലവം നടത്തിയാലോ??

അങ്ങനെ സംഭവിക്കുമോ ...അവറ്റകളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി ഉണ്ടായാല്‍ ? ചിലപ്പോള്‍ സംഭവിക്കാം ...അല്ലെ ??

ഗള്‍ഫില്‍ ഒരു കുഞ്ഞു പെട്ടികടയില്‍ കിട്ടുന്ന ഭക്ഷണ സാദനങ്ങള്‍ കഴിച്ചു ജീവിച്ചു കൂടുന്ന ഒരു പാറ്റകൂട്ടം ,ആര്‍കും ഒരു ശല്യവും ഉണ്ടാകാതെ തങ്ങളുടെ പൊത്തുകളില്‍  കഴിഞ്ഞു വന്നിരുന്നു .കടയിലെ പണികാര്‍ക്ക് പോലും അവറ്റകള്‍ ഒരു ശല്യമായി തോന്നിയിരുനില്ല ...

അങ്ങനെ ഇരിക്കെ ഒരു ദിവസം പെട്ടികടയില്‍ ഹോട്ട്ഫുഡ്‌ വാങ്ങാന്‍ വന്ന ഒരു മദാമ്മ സന്ദര്‍ഭ വശാല്‍ ഒരു പാറ്റ പെണ്ണിനെ കാണാന്‍ ഇടയായി .സുന്ദരിയായ ആ പാറ്റ പെണ്ണിനെ കണ്ടപ്പോള്‍ മദാമ്മയുടെ പ്രതികരണം വികൃതമായിരുന്നു .അവര്‍ "കൊക്രൊച്ചി കൊക്രൊച്ചി" എന്ന് വിളിച്ചു ആ കൊച്ചു പാറ്റ പെണ്ണിനെ അപമാനിക്കുകയും ..ഉടന്‍ തന്നെ അവളെ കുടുബം അടക്കം പെട്ടികടയില്‍ നിന്നും പുറത്താകണം!! എന്ന് ആക്രോശിച്ചു ഇറങ്ങിപോയി .

പെട്ടികട മുതലാളി ഉടന്‍ ഏരിയ കോക്രൊച്ചി മാനേജര്‍നെ വിളിച്ചു വരുത്തുകയും ഒരു കോക്ക്രോച്ചി കില്ലര്‍റെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്തു   ‍ .ഉത്തരവിന്‍ പ്രകാരം ഏരിയ കോക്രൊച്ചി മാനേജര്‍ ഇന്ത്യയില്‍ പോയി ഒരു പത്ര പരസ്യം കൊടുത്തു "ഗള്‍ഫില്‍ കോക്രൊച്ചി കില്ലര്‍റെ ആവിശ്യം ഉണ്ട് ".
 പരസ്യം കാണേണ്ട താമസം കേരളത്തില്‍ ഹിറ്റ്‌ അടിച്ചു നടന്നവന്‍ മാരൊക്കെ കൂട്ടമായി വന്നു .......... അതില്‍ നിന്നും ഒരുത്തനെ പിടിച്ചു  കോക്ക്രോച്ചി കില്ലര്‍ ആയി  നിയമിക്കുകയും ചെയ്തു .
അവന്‍ വന്നതും പാറ്റകള്‍കിട്ടു പണി  കൊടുക്കല്‍ ആരംഭിച്ചു ...പാറ്റകളെ തുരുത്താന്‍ അറ്റകൈ പ്രയോഗമായ പെസ്റ്കന്ട്രോള്‍ വരെ അവന്‍  പ്രയോഗിച്ചു ...അവനെ പേടിച്ചു പാറ്റകള്‍ പുറത്തു ഇറങ്ങാന്‍ പോലും അകാതെ തങ്ങളുടെ പൊത്തുകളില്‍ കഴിഞ്ഞു കൂടി .പക്ഷെ അവന്‍ അവറ്റകള്‍ക്ക് അവിടെയും സ്വസ്ഥത കൊടുക്കുവാന്‍ തെയ്യരായില്ല !! അവന്‍ അവറ്റകളുടെ പൊത്തുകളില്‍  പെസ്റ്കന്ട്രോള് പ്രയോഗിക്കുകയും പാറ്റകളുടെ സംഘത്തിലെ മുപ്പതോളം കുരുന്നുകളെ കൊന്നോടുകുകയും ചെയ്തു .

അവിടെ നിന്നും പലായനം ചെയ്ത ചില പാറ്റ പ്രമുഘര്‍ കോക്ക്രോച്ചി കില്ലര് കിട്ടു ഒരു എട്ടിന്റെ പണി കൊടുക്കുവാന്‍ തീരുമാനിച്ചു .പൊതു പരുപാടിയുടെ മുനോടിയായി ഒരു പാറ്റ സമ്മേളനം നടത്തുവാനും സമ്മേളനത്തിന്  പാറ്റ വിപ്ലവം എന്ന് നാമകരണം ചെയ്യുവാനും തീരുമാനിച്ചു   .എല്ലാതിനും കാരണബൂതയായ സുദരി പാറ്റയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു .വിപ്ലവം കൂട്ടകുരുതിക്ക് ഇടയകാതെ ഇരികുവനായി ഒരു ചാവേര്‍ പാറ്റയെ വിപ്ലവ നായകനായി തീരുമാനിച്ചു . കോക്ക്രോച്ചി കില്ലര് വൈകിട്ട് വയ്ക്കുന്ന കഞ്ഞിയില്‍ വിപ്ലവ നായകന്‍ ചാടി അത്താഴം മുടക്കുക എന്നതായിരുന്നു പാറ്റകളുടെ  പ്ലാന്‍ .ചട്ടം കെട്ടിയ വിപ്ലവ നായകന്‍ വിപ്ലവ ദിവസം മുങ്ങുകയും പകരം കഞ്ഞിയില്‍ ചാടി അത്താഴം മുടക്കാന്‍ ആള്‍ ഇല്ല എന്നതായി അവസ്ഥ ...

ദീരയായ വിപ്ലവ നേതാവും സര്‍വോപരി സുന്ദരിയും ആയ പാറ്റ ശിരോമണി സസന്തോഷം ചാവേര്‍ ആകാന്‍ തീരുമാനിച്ചു .  മറ്റുള്ളവരുടെ വാക്കുകള്‍ ചെവികൊള്ളതെ ആ സുന്ദരി, കോക്ക്രോച്ചി കില്ലര് വൈകിട്ട് വച്ച കഞ്ഞിയില്‍ ചാടി തന്റെ ജീവിതം പാറ്റകളുടെ  ഉന്നമനതിനായി ബലിദാനം ചെയ്തു .പ്രിയപെട്ടവളുടെ വിയോഗതിലും പാറ്റകള്‍ ഉല്ലാസത്താല്‍ തുള്ളി ചാടി,


 "കഞ്ഞി കുടി മുട്ടിച്ചേ കോക്ക്രോച്ചി കില്ലറുടെ കഞ്ഞി കുടി മുട്ടിച്ചേ  !!!"


പാറ്റകളുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി പാറ്റ സുന്ദരിയുടെ ബോഡി എടുത്തു ദൂരെ എറിഞ്ഞു കോക്ക്രോച്ചി കില്ലര് കഞ്ഞി മോന്തി കുടിച്ചു ..


 കോക്ക്രോച്ചി കില്ലെര്ക് അടുത്ത പണി കൊടുക്കുവാന്‍ പാറ്റകള്‍ തക്കം പാര്‍ത്തു ഇപ്പോഴും ഇരിക്കുന്നു .............