ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Saturday, October 22, 2011

നാലംഗ സംഘം --- ചില ഓര്‍മകുറിപ്പുകള്‍ .......

 

രണ്ടു വര്‍ഷത്തെ ഗള്‍ഫ്‌ ‌ ജീവിതം മതിയാകി നാട്ടില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തില്‍ ചുമ്മാ നടക്കുന്ന കാലം .

ഒരു ജോലി വേണം എന്നുള്ളത് കൊണ്ട് പേപ്പറില്‍ അരിച്ചു പറക്കി അപ്ലിക്കേഷന്‍ എന്ന കലാ പരിപാടി തുടങ്ങി . ഉടന്‍ ഒരു ഇന്റര്‍വ്യൂ കാളല്‍ വന്നു . ഒരു  എക്സ്ചേഞ്ച് കമ്പനി . കൂടെ കൂടെ ടീവിയില്‍ പരസ്യം കാണാം .  എന്തായാലും പോയിനോക്കാം എന്നും വച്ച് . ഗള്‍ഫ്‌ കാരന്റെ അറ്ഭാടതിനായി വാങ്ങിയ ടീ വീ സസ് അപ്പാചിയില്‍ കയറി യാത്രയായി .ഒരു സമരത്തിനുള്ള ആളുകള്‍ ഉണ്ട് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ !!
തിരിച്ചു പോകണോ?
വേണ്ട !! എന്തായാലും വന്നു ഇനി അറ്റന്‍ഡ് ചെയ്തിട്ടു ബാക്കി കാര്യം .
ഇപ്പൊ വിളിക്കും എന്ന് വിചാരിച്ചു കുത്തി ഇരുപ്പു തുടര്‍ന്നു !!കുറെ നേരം കഴിഞ്ഞു കാണും  ഒരു സുന്ദരി വന്നു എന്‍ന്റെ പേര് വിളിച്ചു ,ചെന്നത് ഒരു ബുള്‍ഗാന്‍ വച്ച മാനേജര്‍ സാറിന്റെ അടുക്കല്‍; ചെന്ന പാടെ ചോദിയങ്ങള്‍ തുടങ്ങി ....
ഇന്റര്‍വ്യൂ നു ഉള്ള സ്റ്റാന്‍ഡേര്‍ഡ് ഒന്നും ശമ്പളത്തില്‍ കണ്ടില്ല ...
അവര് പറഞ്ഞ "ശമ്പളം"  "ശം" എന്ന് പറയാവുന അത്രമാത്രമേ ഉണ്ടായിരു നുള്ളു എന്ന് മാത്രമല്ല ആ "ശം"  ശും എന്ന് തീരും എന്നത് എനിക്ക് ഉറപ്പായിരുന്നു ,കാരണം അപ്പാചിക്ക് കുടി ഇത്തിരി കൂടുതല്‍ ‍ ആയിരുന്നു !!
എങ്കിലും ഒരു ജോലി അത് കൂലി ഇല്ലാത്തതു ആണെങ്കിലും പോകേണ്ട ഒരു അവസ്ഥ ആയതിനാലും,കൂടാതെ കുറെ സുന്ദരിമാരുടെ ഇടയില്‍ ഇരുന്നു ജോലി ചെയ്യാം എന്നതിനാലും ഞാന്‍ ആ ജോലി ഏറ്റെടുക്കാന്‍ തീരുമാനിച്ചു .

ആദ്യ ദിവസം !! ഒരു വലിയ ഹോളില്‍ കുറെ പെണ്‍കുട്ടികളും സാമ്പാറില്‍ ഉള്ള വെണ്ടയ്ക്ക ‌ പോലെ കുറച്ചു ആണുങ്ങളും !! ചെന്ന പാടെ പൊക്കം കുറഞ്ഞു വെളുത്ത ഒരാള്‍ വന്നു എന്നെ വിളിച്ചു  കൊണ്ട് പോയി ഒരെടത് ഇരുത്തി കുറെ കടലാസുകള്‍ കയ്യില്‍ തന്നിട്ട് പറഞ്ഞു  തന്നെ നോക്കി കണ്ടു പഠിച്ചോ എന്ന് !!



ദിവസങ്ങള്‍ കിടന്നു പോയി ഞങ്ങള്‍ നാലു പേര്‍ വലിയ കൂടുകരായി ഒന്നാമന്‍ പീ സീ പോലീസില്‍ ചേരണം എന്നതാണ് അവന്റെ ആഗ്രഹം,അതിനായി കോണ്‍സ്റ്റബിള്‍ ടെസ്റ്റ്‌ എഴുതി ഇരിക്കുന്നു ,രണ്ടാമന്‍ ലുട്ടന്‍ പൊക്കം കുറവാണു എങ്കിലും അഹങ്കാരത്തിന് തെല്ലും കുറവില്ല ലുട്ടാപിയുമായി നല്ല രൂപ സദ്രിശ്യം, മൂനാമന്‍ അമ്മാവന്‍ കഷണ്ടി ആണ് ഹൈ ലൈറ്റ് പ്രായം ഇല്ലേലും പ്രായം കൂടുതല്‍ തോന്നിക്കും , നാലാമന്‍ ഞാന്‍ തന്നെ ഉള്ളതില്‍ വച്ച് താന്‍തോന്നി എല്ലാവരേം പറ്റി കളിയാക്കി കവിത അയിക്കുക ആണ് പ്രധാന ഹോബി .പലരും ഞങ്ങളെ അസൂയയോടെ വിളിച്ചിരുന്ന പേരാണ് നാലംഗ സംഘം എന്നത്  .രാക്രി എന്ന അപരനാമത്തില്‍ അറിയപെടുന്ന ഒരുത്തന്‍ ആയിരുന്നു നമ്മുടെ വിഭാഗം തല .അവന്റെ വിക്രിയകള്‍ കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഞങ്ങള്‍ തന്നെ ഇട്ട പേരാണ് രാക്രി .പേര് സൂചിപികുനത് പോലെ തന്നെ ആള്‍ ഒരു പോക്രി ആയിരുന്നു എന്ന് പ്രത്യേകം പറയെടതില്ലലോ!!   ചാറ്റിങ് എന്നത് തന്നെയായിരുന്നു ഞങ്ങളുടെ പ്രധാന കാര്യ പരിപാടി ,അവിടെ ഉള്ള എല്ലാ പെണ്ണുങ്ങളെയും എങ്ങനെ വളക്കാം,ആരൊക്കെ ഏവിടെ എന്തോകെ ചെയ്യുന്നു എന്ന് ഉള്ളതൊക്കെ ഇന്ത്യ വിഷന്‍ ന്യൂസ്‌ ലൈവ് ടെലികാസ്റ്റ് പോലെ ചാറ്റില്‍ ചര്ച്ചചെയ്യപെടുമായിരുന്നു, ഉച്ചക്ക് ഉള്ള കറികള്‍ എന്തൊക്കെ  ,രാക്രിക്കുള്ള പാരകള്,കമ്പനിയുടെ തോന്നിയവാസങ്ങള്‍ ‍ എന്നിവ ഞങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്തിടുള്ള കാരിയങ്ങളില്‍ ചിലത് മാത്രം ആണ് !!
ഉച്ചക്ക് ഊണ് കഴിക്കാന്‍ ഉള്ള സമയത്താണ് ഞങ്ങളുടെ പ്രധാന പരിപാടികളില്‍ ഒന്നായ വായനോട്ട നടക്കല്‍ മഹാമഹം അരംഭിക്കുനത് അതിനായി 10 മിനിട്ട് കൊണ്ട് ഊണ് കഴിച്ചു തീര്‍ക്കുവാന്‍ ശീലിച്ചു   .. എറണാകുളം എം ജീ റോഡ്‌ ആയിരുന്നു അതിനു ഞങ്ങള്‍ തിരഞ്ഞെടുത്ത പ്രധാന സ്ഥലം .എല്ലാദിവസവും നടക്കല്‍ മഹാമഹം വളരെ കൃത്യം ആയി തന്നെ നടന്നു വന്നിരുന്നു. ദിവസവും വൈകിട്ട്  വൈറ്റില വരെ നമ്മുടെ ലുട്ടന്‍ ആയിരുന്നു അപ്പാചിയിലെ  എന്റെ സഹയാത്രികന്‍..ശനിയാഴിച്ചകളില്‍ ഒരുമിച്ചു പുതിയ ഹോട്ടല്‍ലുകള്‍ തപ്പിപിടിച്ച് ഫുഡ്‌ അടികുക എന്നത്  ഞങ്ങള്‍ നാലംഗ സംഘത്തിന്റെ പതിവായിരുന്നു .    നല്ല കൂടുകാര്‍ ആയിരുന്നു എങ്കിലും നാലുപേരുടെയും സ്വഭാവ സവിശ്ഷതകള്‍ വിഭിന്നമായിരുന്നു . പീ സീ യും ഞാനും തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരും മറിച്ചു ലുട്ടനും അമ്മാവനും  തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപികുവാന്‍ തെയ്യറാകത്തവരും ആയിരുന്നു .അതിന്റെ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും സുഹുര്‍ത്ത് ബന്ധം വളരെ ശക്തമായിട്ടാണ് ഇന്നോളം എനിക്ക് അനുഭവപെട്ടിടുള്ളത് .
വളരെ പെട്ടന്നായിരുന്നു മാറ്റങ്ങള്‍ ..
മാറ്റമില്ലാത്തത് ഒന്നേ ഉള്ളു അത് മാറ്റമാണ് എന്ന് പറയുന്നത് എത്ര സത്യം !!

 പീ സീ ടെസ്റ്റ്‌ എഴുതി പോലീസില്‍ ജോലികായി കാത്തിരുന്ന പീ സീ ക്ക് ട്രെയിനിംഗ് കാര്‍ഡ്‌ ‍ വരുനത്‌ ആണ് ആദ്യത്തെ മാറ്റത്തിനു വഴി ഒരുക്കിയത്  . പക്ഷെ ലുട്ടനുണ്ടായ മാറ്റമാണ് ശ്രദേയം,സൈലന്റ് വ്യാലിയെ പോലെ സൈലന്റ് ആയി ഇരുന്ന ലുട്ടന്‍ ഒരു സുപ്രഭതത്തില്‍ ഒരു വൈലെന്റ്റ് സ്ഥാനകയറ്റം‍ കിട്ടി, ഒരു വിഭാഗത്തിന്റെ  തലയായി മാറി .  തലആയി ഉള്ള  സ്ഥാനകയറ്റം അവന്റെ തല കനം ഒരു പത്തുകിലോ കൂട്ടി . അടുത്ത മാറ്റം എനിക്കായിരുന്നു ഗള്‍ഫില്‍ ഇനി ഒരികലും പോകില്ല എന്ന് പറഞ്ഞിരുന്ന എനിക്ക് ഒരു ഗള്‍ഫ്‌ ജോലി ശെരിയായി  ,ഒരികലും മാറില്ല എന്ന് വിചാരിച്ചിരുന്ന അമ്മാവനും സ്ഥലം മാറ്റം ‍കിട്ടി ‍.......അങ്ങനെ നാലംഗ സംഘം ഇന്നു നാലു മൂലയ്ക്ക് ‍ ആണ് .......‍
എങ്കിലും പണ്ടത്തെ പോലെ എന്നെങ്കിലും ഈ നാലംഗ സംഘം ഒരുമിക്കും...... ഒരുമിച്ചു വായനോക്കുവാനും,   ഒരുമിച്ചു ശനിയാഴ്ചകളില്‍ ഫുഡ്‌ അടിക്കുവാനും പിന്നെ ഇടക്യൊക്കെ ഇടി പിടിക്കുവാനും ...........
ഒരു ഒത്തുചേരലിന് എം ജീ റോഡ്‌ ഈ നാലംഗ സംഘത്തെയും കാത്തു ഇരികുനുണ്ടാകും..............

Wednesday, October 19, 2011

ഒരു പുനര്‍ജ്ജന്മം

അപ്രതീക്ഷിതമായി വന്ന ഒരു ക്ഷണം ആയിരുന്നു ദുബായിയിലെ കൂട്ടുകാരന്റെ ഫ്ലാറ്റിലേക്ക് എന്നെയും എന്റെ ദൊസ്റ്റ് നായകനെയും ചെന്നെത്താന്‍ പ്രേരിപ്പിച്ചത് .അതിലും ഉപരി അവിടെ ഉള്ള നീന്തല്‍ കുളം ‍ ആണ് ഞങ്ങളെ കൂടുതല്‍ അങ്ങോട്ട്‌ ആകര്‍ഷിച്ചത് എന്ന് പറയുന്നതാകും കൂടുതല്‍ ശരി !!അകെ ദുബായില് ഉള്ള രണ്ടു ദിവസങ്ങള്‍ അതിനുവേണ്ടി ചിലവാക്കി കളഞ്ഞാലോ ? നമുക്ക് ചുറ്റാന്‍ പോകാം..ഞാന്‍ അവനോടു പറഞ്ഞു .
സ്വതവേ നീന്തല്‍ അറിയാത്ത ഞാന്‍ എന്തിനാണ് സ്വിമ്മിംഗ് പൂളിലേക്ക് പോകുനത് ?
അത് പറഞ്ഞപ്പോള്‍ ഫ്ലാറ്റ് മുതലാളി‍ ‍ കളിയാക്കി .... ഈ കാലത്ത് നീന്തല്‍ അറിയാത്ത ആളുകളോ ?? ..നീന്താന്‍ അറിയില്ല എന്നോ? ചുറ്റും നിന്നും ചോദ്യങ്ങൾ ഉയര്നപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ചു നീന്തല്‍ കാണാന്‍ ‍ അവനൊപ്പം പുറപെട്ടു ..പോകുനത് വഴി ഞാന്‍ നമ്മുടെ നായകനോട് ചോദിച്ചു നിനക്ക് നീന്തല് അറിയാം അല്ലെ ‍ ??
അവന്‍ പറഞ്ഞു "ഇല്ല" എന്ന് !!
എന്നെ കളിയകുവാ പഹയന്‍ !!
കണ്ടോ ഞാനും നീന്തല്‍ പഠിക്കും !!
ഗുരുവായൂര്‍ അമ്പല കുളത്തില്‍ അളിയന്മാര്‍ ‍ നീന്തൽ പഠിക്കാന്‍ ക്ഷണിച്ചപ്പോള്‍ പോയിരുന്നെങ്കിൽ ‍ ഈ നാണക്കേട്‌ ഒഴിവാക്കാമായിരുന്നു !! അല്ലേലും നല്ല ബുദ്ധി നല്ല സമയത്ത് തോന്നില്ലലോ ..!!
പറഞ്ഞ സമയത്ത് തന്നെ ‍ഞങ്ങൾ ഫ്ലാറ്റില്‍ എത്തി. ഫ്ലാറ്റ് മുതലാളിയും വയഫും രണ്ടു കുട്ടികളും അടങ്ങിയ ഒരു സന്തുഷ്ട കൊഴികോടന്‍ കുടുബം ,കോഴിക്കോട്ടുകാരുടെ ആദിത്യ മര്യാദ തെറ്റികാതെ ഇരിക്കുവാൻ അവര്‍ കുറെ പാടുപെട്ടു . ഞങ്ങളെ കൂടാതെ ഓഫീസിലെ മറ്റു രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു ,ഒരാള്‍ ഒരു ആറടി വീരന്‍ ‍ മറ്റവന്‍ ഒരു നൂലുണ്ട പക്ഷെ രണ്ടാള്‍ക്കും നീന്തല്‍ ഉസ്താദ്സ് . കൂടെ ഉള്ള എല്ലാറ്റിനും നീന്താന്‍ അറിയാം ഞാന്‍ മാത്രം കരയിലും ബാക്കി എല്ലാം വെള്ളത്തിലും ഇറങ്ങി !!
കാലം പോയ പോക്കെ!! വന്നു വന്നു വീടിനു ഉത്തരത്തിലും നീന്തല്‍ കുളം ........ നല്ല മിനറല്‍ വാട്ടര്‍ പോലേ തെളിഞ്ഞ വെള്ളം .അതിനുള്ളിൽ നിന്നും നീല ലൈറ്റ് ഇട്ടു കൂടുതല്‍ ഭംഗി ആക്കിയിരിക്കുന്നു ,അറബികളുടെ ഓരോരോ വിക്രിയകൾ !!
എല്ലാവരും നീന്തി കളിക്കുന്നു !!!അതില്‍ നമ്മുടെ ഫ്ലാറ്റ് മുതലാളി‍ ‍ തന്റെ മകള്‍ക്ക് ഒരു ടയറും എടുത്തു വെള്ളത്തില്‍ ഇറങ്ങി ...അവളും ടയര്‍ ഇട്ടു നീന്തി തുടങ്ങി. എനിക്കും അത് പോലത്തെ ഒരു വലിയ ടയര്‍ കിട്ടിയിരുനെങ്കില്‍ !!.. ചുമ്മാ ആഗ്രഹിച്ചു പോയി...
അതിനിടയില്‍ നായകന്‍ ‍ നൂലുണ്ടയെ മുക്കാന്‍ നോക്കുന്നു ...ഉം നീന്താന്‍ അറിയാവുന്ന ആളുകളുടെ അഹങ്കാരം ഞാന്‍ മനസ്സില്‍ പറഞ്ഞു !!നൂലുണ്ട‍ നായകന്നോട് പറയുന്നു "നീ എന്നെ മുക്കിയാല്‍ ഞാന്‍ നിന്നെ മുക്കും" എന്ന് !! എനിക്കും പലരെയും മുക്കണം എന്നുണ്ടായിരുന്നു എന്ത് ചെയ്യാനാ നീന്താന്‍ അറിയില്ലാലോ ....!!!
പെട്ടന്ന് ആറടി വീരന്‍ എന്നോട് പറഞ്ഞു "ഡാ അവനെ പിടികെടാ എന്ന്" !!
പിന്നെ കരയില്‍ നില്ക്കുന്ന നീന്തല്‍ അറിയാത്ത ഞാന്‍ ഇറങ്ങി ചെന്ന് അവനെ പിടിക്കാന്...എനിക്ക് വട്ടില്ല ഞാൻ ഉറക്കെ പറഞ്ഞു !!
രംഗം മാറുകയായിരുന്നു .....പണി പാളി .......നമ്മുടെ നായകന്‍ ‍ അതാ മുങ്ങി പോകുന്നു... ശ്വാസം കിട്ടാതെ കൈകാലുകള്‍ ഇട്ടു അടിക്കുന്നു ..........
ഈശ്വര ഞാന്‍ എന്ത് ചെയ്യും ??നീന്തല്‍ അറിയാത്ത ഞാന്‍ എന്ത് ചെയ്യാന്‍ ??
ഓടി അടുത്ത് ചെന്നപോഴെകും ഫ്ലാറ്റ് മുതലാളി ‍ അവനെ പിടിച്ചു തള്ളി കരയോട് അടുപിച്ചിരുന്നു ....കിട്ടിയ കമ്പിയില്‍ പിടിച്ചു കരയില്‍ ചാടി കയറി പാവം ഇരുന്നു കിതക്കുന്നു .......പാവം നായകന്‍ നൂലുണ്ടയെ മുക്കുകയല്ലയിരുന്നു മറിച്ചു ശ്വാസം കിട്ടാനായി മറ്റുള്ളവരുടെ മുകളില്‍ പിടിച്ചു പൊങ്ങുകയായിരുന്നു എന്ന് മനസ്സിലായത് അപ്പോഴാണ് !! അവന്‍ പറഞ്ഞത് എനികൊര്‍മവന്നു ശെരിയായിരുന്നു "അവനു നീന്തല്‍ അറിയില്ലായിരുന്നു" !!
സംഭവം ഉണ്ടാക്കിയ നടുക്കം എല്ലാവരെയും കുറച്ചു സമയത്തേക്ക് നടുക്കി !!
എന്തെങ്കിലും സംഭവിചിരുനെങ്കില്‍ !!‍ അഞ്ചു പേരുടെ ജീവിതം നായ നക്കിയേനെ !!ആഴം കുറവ് എന്ന് കല്പിച്ചു ഇറങ്ങിയ നായകന് നില കിട്ടിയില്ല എന്നതാണ് സത്യം!!
പിന്നിട് ,നമ്മുടെ ഫ്ലാറ്റ് മുതലാളി ‍ തന്ന കോഴിക്കൊടൻ സ്പെഷ്യല്‍ വട കഴിച്ചു കഴിഞ്ഞപ്പോള്‍ ആണ് ഒരു ഉഷാര്‍ തിരിച്ചു കിട്ടിയത് ... നമ്മുടെ നായകന്റെ നെഞ്ച് ഇടിപ്പ് അപ്പോളും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ സാദിച്ചത് ദൈവാദീനം ഒന്നുകൊണ്ടു മാത്രം !!
തിരിച്ചുള്ള വഴിക്ക് നായകന്‍ ‍ പറയുന്നുണ്ടായിരുന്നു ... "ഇതു എന്റെ പുനര്‍ജ്ജന്മം ആണെടാ " എന്ന് !!

Monday, October 17, 2011

ഗോപുര ഭീമന്റെ കാല്‍ കീഴില്‍ !!!



ദുബായ് എയര്‍പോര്‍ട്ട് .........


 അടംബരങ്ങളുടെ  കലവറ എന്നൊക്കെ പറയാം ........ വിമാനം ഇറങ്ങി ചെക്ക്‌ ഔട്ട്‌ലേക്ക് നടന്നു . മുന്നിലൂടെ ഒരു അറബി മിന്നല്‍ പോലെ നടന്നു പോകുന്നു . ഒരു ഫിലിപീനികുട്ടി വാ പൊളിച്ചു എയര്‍പോര്‍ട്ട് നോക്കികാണുന്നു കുറെ ആളുകള്‍ കോസ്റ കോഫി കൂട്ടമായി ഇരിന്നു കുടിക്കുന്നു .ദുബായ് ഡ്യൂട്ടിഫ്രീ ദാ അവിടെ നിന്ന് ഞങ്ങളെ മാടി വിളിക്കുന്നു, പോകാന്‍ തോന്നി എങ്കിലും പേഴ്സ് അരുത് എന്ന് പറഞ്ഞു വിലക്കി  ....


കുറച്ചു നേരമായിട്ട്‌ നടകുനതാ "ഇതിനു അറ്റം ഇല്ലേ ഈശ്വര?" .നടന്നു ചെന്ന്എത്തിയത് ഒരു വമ്പന്‍ ക്യൂ നു മുന്‍പില്‍ !!നാട്ടിലായാലും ഗള്‍ഫിലായാലും മലയാളിക്ക് ക്യൂ നില്കുനത് ഇഷ്ടമാല്ലലോ .ജീ സീ സീ കാര്‍ക്ക് വേറെ ക്യൂ മലയാളികള്‍ക്കും സയിപന്മാര്കും പിന്നെ ബാകി ഉള്ളവര്കും വേറെ ക്യൂ .നാട്ടില്‍ വിദേശികള്‍ക്ക് എന്താ വില ഇവിടെ വിദേശി ആയ നമുക്ക് പുല്ലു വില അമര്‍ഷം കടിച്ചു അമര്‍ത്തി ലൈനില്‍ നിലകൊണ്ടു , ഉം കൊള്ളം ഇനി ഈ ചടങ്ങൊക്കെ കഴിഞ്ഞു പുറത്തു എത്തിയാല്‍ രക്ഷപെട്ടു .


ദുബായ് നിവാസികളായ കൂടുകാര്‍ പുറത്തു കാത്തു നില്കുനുണ്ട് പാവങ്ങള്‍ !! അറബികള്‍കൊക്കെ ഭയങ്കര സ്പീഡ് ആയതു കൊണ്ട്  മൂന്ന് മണികൂര്‍ കഴിഞ്ഞു പുറത്തു ഇറങ്ങി .വെളുക്കാന്‍  തേച്ചത്  പാണ്ടായി എന്ന അവസ്തയില്‍ ആയിരുന്നു നമ്മുടെ കൂടുകാര്‍ . ഒപ്പമുണ്ടായിരുന്ന കൂടുകരനോട് യാത്ര പറഞ്ഞു ഞാന്‍ അവര്‍കൊപ്പം യാത്രയായി എന്നെയും കൂട്ടി അവര്‍ ടെര്‍മിനലിന് പുറത്തേക് നടന്നു, അവര് പറഞ്ഞു നമ്മള്‍ പോകുനത് മെട്രോ റെയിലില്‍ ആണ് എന്ന് .


മെട്രോ റെയില്‍ എവിടെയോ കേട്ടിടുണ്ടോ?? ഉം കൊച്ചിയുടെ ഇതുവരെ നടകാത്ത സ്വപ്നം !!
ഒരു കൂടുകാരന്‍ ഒരു കാര്‍ഡ്‌ എന്റെ കയില്‍ തന്നിട്ട് പറഞ്ഞു ഇതാണ് ടിക്കറ്റ്‌ എന്ന് !! മെട്രോ റെയില്‍വേ സ്റ്റേഷന്‍ വളരെ മികച്ച രീതിയില്‍ മോടിപിടിപിചിരികുന്നു പൈസ കൊറേ പോടിചിടുണ്ട് അറബികള്‍ എന്തായാലും കൊള്ളം നാട്ടില്‍ എന്നാണാവോ ഈശ്വര എതു പോലെ ഒന്ന് വരിക ??




ട്രെയിന്‍ കയറിയപോള്‍ ഒരുത്തന്‍ പറഞ്ഞു ഈ ട്രെയിനിനു ഡ്രൈവര്‍ ഇല്ല എന്ന് ??
ഞാന്‍ ഞെട്ടി ഡ്രൈവര്‍ ഇല്ലാത്ത  ട്രെയിന്‍ !!
നമ്മുടെ നാട്ടില്‍ ഡ്രൈവര്‍ ഉണ്ടായിട്ടു തന്നെ ട്രെയിനുകള്‍ കൂട്ടി ഇടിക്കുന്നു ... പിന്നെ ആണ് അറിഞ്ഞത് എല്ലാം കമ്പ്യൂട്ടര്‍ ആണ് കണ്ട്രോള്‍ ചെയ്യുനത് എന്ന് !!


വളരെ  താമസിച്ച്ആണെങ്കിലും ഞങ്ങള്‍ റൂമില്‍ എത്തി .ഒരു ചെറിയ മുറിയില്‍ ആറു ആളുകള്‍ !! പക്ഷെ ഒരുമ യുടെ മധുരം അവിടെ  കാണാം , ഒറ്റമുറി വീട്ടില്‍ ഒറ്റകിരികുനതിലും ആനന്ദം തരുന്ന നിമിഷങ്ങള്‍ ഈ കൊച്ചു മുറികത്ത് എനിക്ക് ഉണ്ടായി . വിശന്നു പോരിഞ്ഞിരുന്ന എനിക്ക് കഴികാനായി അവര്‍ ബീഫ്, ചിക്കന്‍ എന്നിവയും പിന്നെ പൊറോട്ടയും കരുതിയിരുന്നു !!!നിര്‍ഭാഗ്യവശാല്‍ ഞാന്‍ സസ്യബൂക് ആണ് എന്ന വിവരം പാവങ്ങള്‍ അറിഞ്ഞിരുനില്ല .




വേദനയോടെ ആ സത്യം ഞാന്‍ അവരെ അറിയിച്ചു . പാവങ്ങള്‍ ഉടന്‍ അടുത്ത ഒരു കടയില്‍ നിന്നും ഒരു കുറുമാ കറി ഒപ്പിച്ചു തന്നു എന്റെ വിശപ്പിനെ ശമിപിച്ചു . ഗള്‍ഫില്‍ സസ്യബൂകായി ജീവിക്കുന്ന എന്നെ അവര്‍ മുസിയം വക പുരാവസ്തുവിനെ   പോലെ നോകുനുണ്ടായിരുന്നു . 


 അടുത്ത ദിവസത്തെ ആദ്യ പരിപാടി ബുര്‍ജ് അല്‍ ഘളിഫ എന്ന ഗോപുര ഭീമന്റെ കാല്‍ കീഴില്‍ എങ്കിലും പോകുക എന്നത് കാരണം മുകളില്‍ കയറണം എങ്കില്‍ സ്പെഷ്യല്‍ ടിക്കറ്റ്‌ എടുകണം . കാശു കളഞ്ഞു കൊണ്ടുള്ള കാഴ്ചകള്‍ വേണ്ട .ലോകത്തിലെ ഏറ്റവും ഉയരം ഉള്ള കെട്ടിടം കാണുവാന്‍ എന്റെ കണ്ണുകള്‍ വെമ്പുനുണ്ടോ ?അതിനായി ട്രെയിനില്‍ ‍ യാത്ര തുടങ്ങി, സ്റ്റേഷനില്‍ ഇറങ്ങി നടന്നു തുടങ്ങിയപ്പോ ‍ തന്നെ ഭീമന്‍ തലയുയര്‍ത്തി നില്കുനത് അങ്ങ് ദുരെ നിന്നും തന്നെ കാണാം !!
ഭയങ്കരം തന്നെ !! വമ്പന്‍ കലാ ശ്രിഷ്ടി ...




പണ്ട് ഒരു മെയില്‍ വന്നത് ഓര്‍മവരുന്നു ...


ഗോപുര ഭീമന്റെ മുകള്‍ നിലയില്‍  ദാസപ്പന്റെ ചായകട !! തമാശ ആണെങ്കിലും സത്യത്തില്‍ മലയാളികള്‍ക്കും അവിടെ മുകളില്‍ ഫ്ലാറ്റ് ഉണ്ട് എന്ന് അറിഞ്ഞത് എന്റെ അഭിമാനം ഉണര്‍ത്തി ....പത്തു നിമിഷം ഇടവിടാതെ ഗോപുര ഭീമനെ നോക്കി നിന്നു . ഒന്നോ രണ്ടോ മണികൂര്‍ കൂടി നോകികാണണം എന്ന് ഉണ്ടായിരുന്നു എങ്കിലും പെടലി വേദന അതിനു അനുവദിച്ചില്ല !!നിനചിരികാതെ ലോകതിലെ തന്നെ ഏറ്റവും വലിയ വാട്ടര്‍ ഫൌന്റൈന്‍ കാണാനും എനിക്ക് അന്ന് ഭാഗ്യമുണ്ടായി .....








അടുത്ത ലക്‌ഷ്യം ദുബായ് മോള്‍ ആയിരുന്നു !! ലോകതിലെ തന്നെ വലിയ മോള്‍  കളില്‍ ഒന്ന് !!മൂന്ന് നിലകളില്‍ നിറഞ്ഞു നില്‍കുന്ന ആഡംബരം എന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. പ്രദാന കാവടത്തിന്റെ തൊട്ടു മുന്നില്‍ ഒരുത്തന്‍ ഇരുന്നു വയലിന്‍ വയികുനുണ്ട് ... മുകളിലേക്ക് കയറുവാന്‍ ഇഴയുന്ന ഏണി ....... അങ്ങോടും എങ്ങോടും എന്തിനോവേണ്ടി പാഞ്ഞു നടക്കുന്ന അല്‍പവസ്ത്രദാരികള്‍ ആയ പെണ്‍കൊടികള്‍ . ആര്‍ക്കോ വേണ്ടി തുറന്നു വച്ചിരിക്കുന്ന കടകള്‍ ... എല്ലാം കൂടി ടീവിയില്‍ കണ്ട ഒരു ദുബായ് പക്ഷെ എന്തിനു ഇതെല്ലാം ?? കാരണം ആരും ഒന്നും വാങ്ങുനത് കാണുനില്ല എല്ലവരും നടക്കുന്നു എവിടെക്കോ പോകുന്നു !!കൂട്ടുകാര്‍ സ്തംബിതനായ എന്നെയും വഹിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി ....ഒപ്പം ഉണ്ടായിരുന്ന ഒരു കൂടുകാരന്‍ ചടപട ഫോട്ടോകള്‍ എടുകുനുണ്ടായിരുന്നു അവരെപോലെ ഞാനും ഫോട്ടോക്ക് മഖം കാണിക്കാന്‍ ധിറുതി കൂട്ടികൊണ്ടേ ഇരുന്നു !! കാരണം ദുബായ് ജന്മതില്‍ ഒരിക്യലെ കാണു, അത് കണ്ടു എന്ന് മറ്റുള്ളവരെ ബോദ്യപെടുടുകയും കൂടി വേണ്ടേ ?? അതിനു ഫോട്ടോകള്‍ അത്യന്താപെക്ഷിതം ആണ്.






Saturday, October 15, 2011

ഒരു പാഴായ വിദേശ യാത്ര ......ഭാഗം 1

സ്വപ്നങ്ങളുടെ നടുക്ക് നിന്നും ദുബായിലേക്ക് വിമാനം കയറുമ്പോള്‍ പ്രിയതമ യുടെ ഓര്‍മ്മകള്‍ നിഴലികുനുണ്ടായിരുന്നു . പക്ഷെ അവള്‍ എന്നെ കൊണ്ട് പോകാതെ മലയ്ഷ്യ സിങ്കപ്പൂര്‍ യാത്ര നടതിയത്‌ എന്റെ ഓര്‍മയില്‍ വന്നു എന്നാലും എവിടെയോ ഒരു മിസ്സിംഗ്‌ ഉണ്ടോ ??

ദോഹ വിമാനതാവളം കൊച്ചി ആയിട്ടു വച്ച് നോകിയാല്‍  ഈച്ചേം പൂച്ചേം ഇല്ല . നാട്ടിലെകല്ലേലും നാട്ടിലേക് പോകുന്ന ഒരു പ്രതീതി എനിക്കും എന്റെ സുഹുര്തിനും ഉണ്ടായിരുന്നു .ഞങ്ങള്‍ക്ക് പറഞ്ഞു ഉറപ്പിച്ച ഗേറ്റില്‍ റഷ്യന്‍ സുന്ദരിമാര്‍ കിടന്നു കലപില കൂടുനുണ്ടായിരുന്നു .വിശപ്പിനു വിലങ്ങിടാന്‍ ഞാനും സുഹുര്ത്തും തീരുമാനിച്ചു ദോഹ ദുടിഫീയില്‍ നിന്നും ഉള്ളതില്‍ വിലകുറഞ്ഞ ബിസ്സുറ്റ്ഉം സ്പ്രിടും മേടിച്ചു ശാപ്പിട്ടു  .
വിമാനം പുറപ്പെടാന്‍ പോകുന്നു .... ചെറുതായി മനസ്സില്‍ പേടി ഉണ്ടോ ?? എയ്യേ ഇല്ല !!
തലേ ദിവസം യൌടുബില്‍ കണ്ട വിടിയഓ ഓര്‍മവരുന്നു ..... എങ്ങാനും ക്രാഷ് ലാന്‍ഡ്‌ ആകുമോ ??
പെയിന്റ് അടിചിടോ എന്തോ വെളുത്ത ഒരു നാട്ടപോകാലി പാക്കറ്റില്‍ ഏതോ കൊണ്ട് വന്നു തന്നു . തിന്നാന്‍ ഉള്ളത് വല്ലതും ആണ് ഏന് വച്ച് പൊട്ടിച്ചു നോക്കിയപോള്‍ സുഗന്ദം വമിക്കുന്ന വെളുത്ത തൂവല!! മുഖം തുടക്കുവാന്‍ ആണ് അത്രെ !!! കഷ്ടം ....പണ്ട് ഒരു സിനിമയില്‍ മൂകത്തു വക്കാന്‍ പഞ്ഞി കൊടുടത് ഓര്‍മവരുന്നു !!!

മുന്‍പില്‍ ഉള്ള സ്ക്രീനില്‍ വിമാനം താഴെ ഇടിച്ചു ഇറക്കിയാല്‍  ഉള്ള സംഭവ വികാസങ്ങള്‍ വര്‍ണികുന്നു വെള്ളതില്‍ ലാന്‍ഡ്‌ ചെയ്താല്‍ മുങ്ങി ചാകാതെ ഇരിക്കാന്‍ ഉള്ള വിവരണം,തകര്‍ന്നു വീണാല്‍ എങ്ങനെ ചാടണം ഓടണം തുടങ്ങിയ വിവരണങ്ങള്‍,ശ്വാസം മുട്ടി ചാകാതെ ഇരിക്കാന്‍ എന്ത് ചെയ്യണം ? .വിമാനം കൊല്ലാന്‍ എന്തോ ദിറുതി ഉള്ളത് പോല പറന്നു പൊങ്ങി .അടുത്തിരുന സുഹുര്തിനോട് വെടി പറഞ്ഞു മനസ്സില്‍ ഉള്ള പേടി മാറ്റാന്‍ ശ്രമം നടത്തി നോക്കികൊണ്ടേ ഇരുന്നു വിമാനം എറണാകുളം ബസ്‌ സ്റ്റാന്‍ഡില്‍  ഓട്ടോ യോടുനത് പോലെ പോകുനുണ്ട് . .

ആഹാരം കൊണ്ട് ഒരു ചെറുപ്പകാരന്‍ വന്നു .... മനസില്‍ പേടി മാറി സന്തോഷം വന്നു !!

ഞാന്‍ എവിടെ ഒന്നും കിട്ടീല്ല എന്ന് മനസ്സില്‍ പറയുന്ടുണ്ട്യിരുന്നു

" നോണ്‍ വെഗിടബ്ലെ" അടുത്ത് നിന്ന മദാമ്മ പറഞ്ഞു !!!


ടിം തീര്‍ന്നു !!!

ഫൈവ് സ്റ്റാര്‍ വിമാനം ആണ് അത്രെ വെഗിറെരിയന്‍ ഇല്ലാത്ത ഫൈവ് സ്റ്റാര്‍ വിമാനം!!  ബ്രേക്ക്‌ ഫാസ്റ്റ് മുട്ടിയടിന്റെ വെറുപ് ഞാന്‍ അവളോട്‌ കാണിച്ചില്ല മനസ്സില്‍ ചീത്ത പറഞ്ഞ കൊണ്ട് ചിരിച്ചു  .കുറച്ചു നേരത്തേക്ക് നോണ്‍ വെജ് ആകണം എന്ന് തോന്നി എങ്കിലും പതിവ് പോലെ  മനസ് സമ്മതിച്ചില്ല.ഒപ്പം കിട്ടിയ ഓറഞ്ച് ജ്യൂസ്‌ വായ നനക്കാന്‍ പോലും തികഞ്ഞില്ല .സുഹു‍ത്ത് അപ്പോള്‍ ചിക്കന്‍ സന്ട്വിച് കടിച്ചു മുറികുനുണ്ടായിരുന്നു .

അറബി ഭാഷയില്‍ സ്ത്രീ സബ്ദം കേട്ടുതുടങ്ങി ... ദുബായ് എത്തി ....ഇനി വിമാനം ലാന്‍ഡ്‌ ചെയ്തു കിട്ടിയാല്‍ രക്ഷപെട്ടു !!പേടി പുറത്തു കണികാതെ ഞാന്‍ അക്ഷമനായി കാത്തിരുന്നു.കുറച്ചു നേരത്തിനുള്ളില്‍ ഞങള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു ..ദൈവത്തിനു നന്ദി പരികൊന്നും കൂടാതെ എത്തിയല്ലോ !!

സയിപിന്റെ അധിനിവേശം ...

ബോറന്‍ സയിപിനെ ഫോണ്‍ ചെയ്യാന്‍ മടിയായതിനാല്‍ ഉണര്‍വിനായി ഉള്ളതില്‍ ചെലവ് കുറഞ്ഞ ഒരു മിട്ടായി കഴിച്ചാണ് തുടങ്ങിയത് .പണ്ട് നമുടെ നാട്ടില്‍ നിന്നും പറഞ്ഞയിച്ചട്ടിന്റെ പകയെന്നോണം ചുമ്മാ ഞങ്ങളുടെ ചോടികുനത് സയിപിന്റെ ഒരു ഹോബി ആയിരുന്നു ബോറനോട് കാര്യം പറഞ്ഞു പിടിപ്പിക്കാന്‍ ‍ കുറച്ചു പാട് പെട്ടു.

സാരമില്ല എല്ലാം നല്ലതിന് വേണ്ടിയാണല്ലോ എന്ന് ആശ്വസിച്ചു  . യു കെയില്‍ ‍ ലോറി ഓടിച്ചു നടനവനെ ഒക്കെ പിടിച്ചു മാനേജര്‍ അക്കിയവരെ പറഞ്ഞാല്‍ മതി അല്ലോ.
സയിപിന്റെ കുശുമ്പ് പറയാന്‍ മനസ് വിന്ങ്ങുന്ന ഈ സമയത്തില്‍ തന്നെ സായിപിനെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞുകൊള്ളട്ടെ
പുലികുട്ടികളെ കണ്ടാല്‍ ഹാലിളകുന സയിപിനെ എല്ലാവര്ക്കും പുച്ചമാണ് . അടിസ്ഥാന സ്വഭാവ ഘടന മാറ്റി മറിക്കാന്‍ നമ്മള്‍ ക്ലോണിംഗ് പ്രയോഗികണ്ടി വരും .അത് കണ്ടു പിടിച്ച സയിപിനെ ആകുമ്പോള്‍ വളരെ നന്നായി ഇരിക്കും. ചില സമയത്തെ സയിപിന്റെ പെരുമാറ്റം കാണുമ്പോള്‍ നമ്മള്‍ അവരുടെ ഭരണത്തില്‍ തന്നെ ഇപ്പോഴും എന്ന് തോന്നി പോകുന്നു .
ഒരു പ്രവാസിയുടെ വേദന സയിപിനും ഇല്ലേ ? 

സയിപിനു വേദന പോയിട് ശോദന തന്നെ ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്...
കാരണം രാവിലെ ചായ ഉച്ചക്ക് വീണ്ടും ചായ രാത്രി കാപ്പിയായിരിക്കും ??
എങ്ങനെ ഒരു ആഹാര ക്രമം ഉള്ളവര്‍ക്ക് ശോദന ഉണ്ടാകും എന്ന് എനിക്ക് വിശ്വസിക്കാന്‍ ‍ വയ്യ......  ചില സമയങ്ങളില്‍ ഞങ്ങളുടെ പ്രാതല്‍ സമയങ്ങളില്‍ സായിപ്പ് വരുനത്‌ ഒരു പതിവായിരുന്നു ...എന്ത് കൊണ്ട് ഇപ്പൊ ആഹാരം കഴിക്കുന്നു ?? എങ്ങനെ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കുറച്ചു ബുദ്ധിമുട്ട് ആയതിനാല്‍ സായിപ്പ്  വരുനത്‌ തിരിച്ചറിയാന്‍ ഞാനും സുഹുര്‍ത്തും ഒരു വഴി കണ്ടു പിടിച്ചു .. പുള്ളി സംസാരിച്ചു വരുമ്പോള്‍ ഷ് ഷ് സബ്ദം ഉണ്ടാകുന്നു അതിനു കാതോര്‍ത്തിരുന്നു ഭക്ഷണം കഴികുക പതിവാക്കി അങ്ങനെ  കഴികുമ്പോള്‍ രുചിയെകള്‍ പ്രാതിനിത്യം കേള്‍വികയിരുന്നു!!

ദൈവത്തിനു നന്ദി സയിപന്മാര്‍ സംസരികുമ്പോള്‍ ഗ്യാസ് ലീക്ക് ഉണ്ടാകാതെ എരുനിരുനെങ്കില്‍ ഓ ആലോചിക്കണേ വയ്യ!!

സയിപിന്റെ കുറ്റാന്വേഷണ സ്വഭാവം ഞങ്ങളെ പോലെ തന്നെ പലരെയും അസ്വസ്ത്തര്‍ അക്കിയിരുനതായി ഞങ്ങളുടെ അന്വേഷണതില്‍ ബോധ്യമായി .
തികച്ചും വൈകാരികമായ നമ്മുടെ ആഹാര പ്രക്രിയയെ തന്നെ ചോദിയം ചെയ്യുന്ന സയിപിന്റെ ചില വിമര്‍ശനങ്ങളും ,‍ സയിപിന്റെ ശീലങ്ങള്‍ നമുക്ക് മേല്‍ അടിചെല്പികുന്നതും ഒരു അധിനിവേശം ആയിതന്നെ ഞങ്ങള്ക്ക് അനുഭവ പെട്ടിരുന്നു .