അഭിപ്രായ ശിരോമണി .....

അഭിപ്രായം എല്ലാ മനുഷ്യരിലും നിഷിപ്തമായ മൌലിക അവകാശം ....പക്ഷെ ഈ അവകാശം നമ്മള്‍ അമിതമായി പ്രയോഗിച്ചാലോ ?? അതുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അതി തീക്ഷ്ണമായിരിക്കും അല്ലെ ??ഇങ്ങനെ ഉണ്ടാകാവുന്ന ഒരു ചെറിയ സംഭവമാണ് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവക്കുവാന്‍ ആഗ്രഹിക്കുന്നത് .
പണി ഉള്ളവര്‍ക്ക് മുട്ടന്‍ പണിയും അല്ലാത്തവര്‍ക്ക് ഒരു പണിയും ഇല്ലാത്ത ഓഫീസ് .. ബുദ്ധി കൊണ്ട് അല്ലെങ്കിലും അംഗ ബലം കൊണ്ട് പെണ്‍പട അണ്ണ്‍ പടയെക്കാള്‍ ‍ ബലശാലികള്‍ ....

‍നാക്ക്‌...അറിഞ്ഞും അറിയാതെയും വാരികുഴികളിലേക്ക് ‍ നമ്മളെ വലിചിഴക്കുവാന്‍ ‍ ശക്തി ഒരു ഉള്ള അപൂര്‍വ അവയവം .

പക്ഷെ മറ്റുള്ള ഒരാളുടെ നാക്ക്‌ അതിനു ഹെതുവയാലോ ?പത്തുമുഴം നീളമുള്ള നാക്കുള്ളവള്‍ ആണ് ദേവിക . എന്തിനും എതിനും അഭിപ്രായം പറയുന്ന ദേവികയാണ് നമ്മുടെ കഥയിലെ നായിക.എല്ലാ കാര്യങ്ങളും അറിയണം എന്ന നിര്‍ബന്ധ ബുദ്ധി ഉള്ള ഒരു അസമാന്യയായ വ്യക്തിയാണ് നമ്മുടെ ദേവിക .ആരു ആരെപറ്റി എന്ത് എപ്പോള്‍ പറഞ്ഞാലും അവിടെ ദേവിക ഉണ്ടാകും .നമ്മുടെ നായികയുടെ ഈ ഇടപെടല്‍ മറ്റുള്ളവര്‍ക്ക് അസഹനിയമായിരുന്നു കാരണം.കേള്‍കുന്നതും കാണുന്നതും ആയ എല്ലാ സംഭവവികാസങ്ങളും‍ മറ്റു ഭൂലോക വാസികളും അറിയണം എന്നതും അഭിപ്രായ ശിരോമണിക്ക് നിര്‍ബന്ധമായിരുന്നു .കുറ്റം പറയരുതല്ലോ ദിവസം ചെല്ലുംതോറും ഓഫീസില്‍ നടന്നിരുന്ന ഓരോരോ കാര്യങ്ങളും പത്രവാര്‍ത്ത‍ പോലെ പ്രസിദ്ധി അര്‍ജിച്ചു വന്നു. പക്ഷെ ഒരു ഗുണം ഉണ്ടായി പെണ്‍കൊടികളുടെ പൊതു സ്വഭാവമായ പരദൂഷണം ഓഫീസില്‍ കുറഞ്ഞു തുടങ്ങി. പരദൂഷണ പ്രിയകള്‍ പ്രവേശ പ്രിയകളായി . പരദൂഷണം പറയുവാന്‍ ഉള്ള ഒരു സാഹചര്യമിലായ്മ ആണ് പരദൂഷനപ്രിയകളെ പരവേശപ്രിയകള്‍ ആക്കിയത് എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ ..ഇങ്ങനെ ഉള്ള നായികയുടെ പ്രവര്‍ത്തികള്‍ കാരണം ഓഫീസ് ഒരു ശേമിതെരിക്ക് സമാനമായി ..ഓഫീസില്‍ മിണ്ടാട്ടം കുറഞ്ഞു കുറഞ്ഞു ഇല്ലാതെ ആയി ...പുകവലി ശീലമായിരുന്ന ആളുകള്‍ പുകവലി ഉപേക്ഷിച്ചു , യുവമിധുനങ്ങള്‍ പോലും ഫോണ്‍ വഴിനടന്നിരുന്ന പ്രണയ സല്ലാപങ്ങള്‍ നിറുത്തി .ഒരാള്‍ക്ക് ഒരു എസ് എം എസ് വന്നാല്‍ പോലും എടുക്കുവാനോ നോക്കുവാനോ നിവര്‍ത്തി ഇല്ലാത്ത അവസ്ഥ .എന്തിനു അധികം സ്വസ്ഥമായി വായനോക്കുവനോ, സോള്ലുവാന്‍ പോലും അഭിപ്രായ ശിരോമണി ഒരു തടസ്സമായി തീര്‍ന്നു .

എന്ത് കൊണ്ട് എല്ലാവരും ദേവിക എന്ന അഭിപ്രായ ശിരോമണിയെ പേടിക്കുന്നു ?? നിങ്ങളുടെ മനസ്സില്‍ ഈ സംശയം ഉയരുന്നു അല്ലെ? ?
കാരണം മറ്റൊന്നുമല്ല... സാദാരണ ഒരു ഓഫീസ് ജോലികാരി എനതിലുപരി ഓഫീസിലെ ഒരു വിഭാഗം തലയുടെ ഭാര്യാ പദവിയും ആ അഭിപ്രായ ശിരോമണി അലങ്കരിച്ചിരുന്നു ..
ഓരോ ദിവസവും ഉണ്ടാകുന്ന കാര്യങ്ങള്‍ നായിക പൊടിപ്പും തൊങ്ങലും വച്ച് ലോക ജനതയെ മുഴുവന്‍ അറിയിച്ചു പോന്നിരുന്നു .അങ്ങനെ ഇരിക്കെ ഒരു ദിവസം നായിക തനിക്ക് പണിഒന്നും ഇല്ല എന്നും പൊതുവേ ഓഫീസില്‍ പണിയില്ല എന്നും പ്രാണനായകനോട് പരസ്യമായി പറയുകയുണ്ടായി .ഒരു ആവേശത്തിന്റെ പേരിലാണ് അത് പറഞ്ഞത് എങ്കിലും അത് ഒരു അവിചാരിത വിനനായി മാറുകയായിരുന്നു ,സന്ദര്ഭ വശാല്‍ പ്രാണനായകന്റെ സുഹുര്‍ത്ത് ഇതു കേള്‍ക്കാന്‍ ഇടയാകുകയും ഉടന്‍ തന്നെ അത് നാടോട്ടാകെ പാട്ടാക്കുകയും ചെയ്തു .

 
"വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ ആവില്ല "എന്ന പഴംചൊല്ല് അന്വര്‍ത്ഥം ആക്കും വിധം സംഗതികള്‍ മുന്നോട്ടു പോയി കൊണ്ടേ ഇരുന്നു .ഒടുവില്‍ ഓഫീസ് മാനേജര്‍ സാറിന്റെ കാതുകളിലും സംഗതി എത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ . പിന്നെ ഉണ്ടായ പുകില്‍ ആണ് പുകില്‍ ..കണ്ണടച്ച് തുറക്കും മുന്‍പ് പണികളുടെ പ്രവാഹമായിരുന്നു ...പത്തു ദിവസം മുകറ ഇട്ടു പണി എടുകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .പണി കിട്ടുന്ന ഓരോരോ വഴികളെ !!!

നമ്മുടെ നായികക്ക് ഇപ്പോഴും പണിയൊന്നും ഇല്ല എന്ന് പറയുവാനുള്ള അവസരം ഉണ്ടെങ്കിലും പറയുന്നില്ല !!

ദൈവത്തിനു സ്തുതി !!!

Comments

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍