ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Thursday, August 9, 2012

ചില വിവാഹനതര സമസ്യകള്‍ .... ഭാഗം 1

വിവാഹം ഏതൊരു മനുഷ്യന്റെയും സ്വപ്നം ....


തന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളി കടന്നു വരുന്നതിന്റെ ആശങ്കകള്‍ ഉണ്ടെങ്കിലും അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ഒറ്റപെടലുകളില്‍ നിന്നും കിട്ടുന്ന ഒരു കച്ചിതുരുബാണ് വിവാഹം .
"നൂറു കള്ളം പറഞ്ഞായാലും ഒരു വിവാഹം നടത്തണം" എന്നാണ് പഴചൊല്ല് ....
പക്ഷെ ചില കള്ളങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം !! ....


നായക വര്‍ണ്ണന

വലിയൊരു കമ്പനിയില്‍ ചെറിയൊരു തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ഇടത്തരം കുടുബത്തിലെ വിധ്യാസംബന്നനായ ചെറുപ്പക്കാരനാണു .... നമ്മുടെ കഥയിലെ നായകന്‍ ....."സത്ഗുണസമ്പന്നന്‍".... പേരിനു പോലും ചീത്ത സ്വഭാവങ്ങള്‍ തൊട്ടു തീണ്ടാത്ത ഒരു അപൂര്‍വ ജീവി. ഒരുപക്ഷെ നമ്മള്‍ എല്ലാം ഇങ്ങനെ ഉള്ള അപൂര്‍വ ജീവികളെ കണ്ടിട്ടുണ്ടാകും ചിലപ്പോള്‍ കളിയാക്കിയിട്ടും ഉണ്ടാകും ....പുകവലിയില്‍ തുടങ്ങി അങ്ങ് വെള്ളമടിയില്‍ അവസാനിക്കുന്ന പുതിയ സംസ്കാരങ്ങളുടെ കിടന്നുവരവ് ഈ നാളുകളില്‍ " സ്റ്റാറ്റസ് " കൂട്ടുന്ന സംഭവങ്ങള്‍ ആണെന്നിരിക്കെ നായകന് കൂട്ടുകാരില്ലാത്ത ഒരു അവസ്ഥ സ്വാഭാവികമായും ഉണ്ടായി ,പെണ്‍കുട്ടികള്‍ വന്നു മുട്ടിയാല്‍ പോലും "സോറി" പറഞ്ഞു മുഖം തിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരന്‍ ...നുണ പറയുവാന്‍ പോയിട്ട് ചിന്ദിക്കുവാന്‍ തന്നെ കേല്പ്പില്ലത്തവന്‍... ദിവസവും മാറ്റമില്ലാത്ത ഒരേ ശീലങ്ങള്‍ ... വീട് വിട്ടാല്‍ ഓഫീസ് - ഓഫീസ് വിട്ടാല്‍ വീട് ...

അങ്ങനെ പോയി അവന്റെ ദിവസങ്ങള്‍ ....അങ്ങനെ ഇരിക്കെ നായകന്റെ വീട്ടുകാര്‍ അവനു പെണ്ണലോചന തുടങ്ങി ...മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും നായകന്‍ ശക്തമായി തന്നെ അതിനെ എതിര്‍ക്കുകയും ഒടുവില്‍ വഴങ്ങുകയും ചെയ്തു ....നായകന്റെ സ്വഭാവ മഹിമ കൊണ്ട് നല്ലൊരു നിലയിലെ പെണ്‍കുട്ടിയെ കിട്ടുകയും ചെയ്തു ,...

നയികാ വര്‍ണ്ണന

നായിക അതി സുന്ദരി.... നായകന്റെ വിപരീതം എന്ന് പറയേണ്ടിവരും ...കാരണം കേരളത്തില്‍ ജോലി തേടി അലയുന്ന എം.ബി.എ കാരെ പോലെ ആണ് അവളുടെ കൂട്ടുകാരുടെ എണ്ണം .വലിയൊരു കമ്പനിയില്‍ വലിയൊരു തസ്തികയില്‍ ജോലി ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു അസാധാരണ പെണ്‍കുട്ടി ,വമ്പന്‍ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ ഒറ്റ മകള്‍. ഭയം വരെ ഭയപെടുന്ന ഭയങ്കരി. ദേവി എന്ന പേരില്‍ ഫൂലന്‍ വിട്ടുപോയോ എന്ന് തോന്നിപ്പിക്കുമാര് സ്വഭാവം,കഴുത്തു ചുറ്റി കിടക്കുന്ന നാവ് .ആളു ഭയങ്കരി ആണെങ്കിലും സത്സ്വഭാവി സ്നേഹിക്കുന്നവര്‍ക്ക് വാരി കോരി എന്തും കൊടുക്കുന്ന പ്രക്രിതക്കാരി !!

നമ്മുടെ കൊച്ചു കേരളത്തില്‍ ഇപ്പോള്‍ വളരെ വിരളമായി കാണുന്ന ഒരു അപൂര്‍വ സംഭവമാണ് ഇവിടെ നടക്കുവാന്‍ പോകുന്നത് "തീരുമാനിച്ചുറപ്പിച്ച വിവാഹം" അതായത് "ARRANGED MARRIAGE"

മൊബൈല്‍ വസന്തം

ജീവിതത്തില്‍ ആദ്യമായി ഒരു കൂട്ടുകാരിയെ കിട്ടിയ നമ്മുടെ നായകന് അളവില്ലാത്ത സന്തോഷം ഉണ്ടായി ഒപ്പം .. ഒരിക്കലും ഒരു പെണ്‍കുട്ടിക്കും പങ്കുവചിട്ടില്ലാതെ അവന്റെ നിഷ്കളങ്കമായ സ്നേഹവും അവന്‍ അളവ് കോല്‍ ഇല്ലാതെ നായികക്ക് നല്‍ക്കി പോന്നു ...മൊബൈല്‍ പോലും ഇല്ലായിരുന്ന നായകന്‍ ഡബിള്‍ സിം മൊബൈല്‍ വാങ്ങി ....മിസ്സ്കാള്ളിനോപ്പം എസ്. എം. എസ് കൈമാറ്റങ്ങളും മണികൂറുകള്‍ നീടുനില്‍ക്കുന്ന ഫോണ്‍ വിളികളും പതിവാക്കി .....

വാ വിട്ട നാക്ക്‌

താന്‍ ജോലി ചെയ്യുന്നത് വലിയൊരു കമ്പനിയില്‍ ചെറിയൊരു തസ്തികയില്‍ ആണെന്നും ശമ്പളം മാസം തോറും പടക്കം പൊട്ടുന്ന പോലെ തീരുമെന്നും മറ്റുമുള്ള അപ്രിയ സത്യങ്ങള്‍ നായികയോട് തുറന്നു പറഞ്ഞു . സ്നേഹത്തിന്റെ മലക്ക് മുകളില്‍ ഇരുന്നപ്പോള്‍ അഗ്നിപര്‍വത സ്പോടനം ഉണ്ടായതു പോലെ ആയി ഈ വാക്കുകള്‍ നായികക്ക് !! വീടുകര്‍ നായകനെ ഒരു സംഭവമായി ആണ് പെണ്‍ വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത് ... ഒറ്റ ദിവസം കൊണ്ട് മിസ്റ്റര്‍ നിഷ്കളങ്കന്‍ അത് കുളമാക്കി കൈയില്‍ കൊടുത്തു.

നായികാ ശിരോമണി മിസ്റ്റര്‍ സത് സ്വഭാവിയെ കളിയാക്കല്‍ പതിവായി ..... കൈയില്‍ കാശ് ഇല്ലാത്തതാണ് കാരണം .... നല്ലൊരു ജീവിതം താന്‍ കൊതിക്കുന്നുവെന്നും അത് തരേണ്ട ബാധ്യത ഭര്‍ത്താവ് എന്ന നിലക്ക് തരേണ്ട കടമ ഉണ്ടെന്നും പറഞ്ഞു "മിസ്റ്റര്‍ നിഷ്കളങ്കനെ" എരികയറ്റി ... എരി കേറ്റലില്‍ പിരിമുരുകിയ നായകന്‍ കാശുണ്ടാക്കുവാന്‍ കച്ചകെട്ടി .കല്യാണത്തിന് മുന്നേ താന്‍ കുറെ കാശുണ്ടാക്കും എന്ന് മിസ്റ്റര്‍ നിഷ്കളങ്കന്‍ പ്രതിക്ഞ്ഞ ചെയ്തു ....പക്ഷെ സന്ദര്ഭവശാല്‍ പ്രതിക്ഞ്ഞ കൊടുത്ത നായകന്‍ പ്രതി ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!

ഒരു ചുക്കും നടന്നില്ല !!

പക്ഷെ കല്യാണം മംഗളമായി നടന്നു !! ഫോണ്‍ വഴി കിട്ടിയിരുന്ന ഉപദേശങ്ങള്‍ നേരിട്ട് കിട്ടിത്തുടങ്ങി നായകന് .......ഹണിമൂണ്‍ കാശ്മീരില്‍ സ്വപ്നം കണ്ടിരുന്ന നായികയെ കണ്ണൂരില്‍ പോലും കൊണ്ടുപോകാന്‍ നായകന് കഴിഞ്ഞില്ല ....ദൂരദര്‍ശനില്‍ പണ്ട് ഉണ്ടായിരുന്ന പ്രതികരണം പരിപാടിയില്‍ ഉണ്ടായിരുന്ന പരാതിപെട്ടി പോലെയായി നായികാ നായക സംഭാഷണങ്ങള്‍ !!ചക്കകൂട്ടാനില്‍ ചക്ക കുരു തിരയുന്നത് പോലെ ഇരുവരും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിച്ചു .....

Thursday, April 19, 2012

പൂച്ച മഹാത്മ്യം @ ഖത്തര്‍

ശത്രുവിന്റെ ശത്രു മിത്രം !!

ഇങ്ങനെ ആകാം പൂച്ചയും മനുഷ്യനും മിത്രങ്ങള്‍ ആയത്..... എലി എന്ന പൊതു ശത്രുവിനെ ഇല്ലാതാക്കുവാന്‍ പണ്ടേ നമ്മള്‍ മനുഷ്യര്‍ പൂച്ചകളുമായി സൌഹൃദത്തില്‍ ആയി എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു .......

പക്ഷെ ഈ പൂച്ചകള്‍ മനുഷ്യന്റെ മേല്‍ ആദിപത്യം സ്ഥാപിക്കുന്ന തരത്തില്‍ വളര്‍ന്നാലോ?

അപ്പോള്‍ പണ്ട് ഇന്ത്യകിട്ടു ചൈന പണി തന്നത് പോലെ ആകും അല്ലെ?

ഇങ്ങനെ ഒക്കെ എന്നിക്ക്‌ തോന്നി തുടങ്ങിയത് ഖത്തറില്‍ എത്തിയതിനു ശേഷമാണ് .. കാരണം ഇവിടെയും ഉണ്ട് അറബി പൂച്ചകള്‍ ... കണ്ടാല്‍ തണ്ണി മത്തന്‍ ഉരുണ്ടു നടക്കുകയാണ് എന്ന് തോന്നും .....ഒന്നിനും മാനുഷരെ പേടിയില്ല ...നമുടെ നാട്ടില്‍ മനുഷരുടെ നിഴല്‍ വെട്ടം കണ്ടാല്‍ ഓടുന്ന പൂച്ചകള്‍ ഈ അറബി നാട്ടില്‍ ഓടിചിട്ടാല്‍ പോലും ഓടാത്ത ടൈപ്പ് ആണ് .... മാത്രമല്ല ഉണ്ടാക്കുന്ന ഭക്ഷണ സാദനങ്ങള്‍ ചോദിക്കാതെ എടുത്തു വിഴുങ്ങുകയും ചെയ്യും ..

ഈയിടെ ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം ...രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന സഹമുറിയന്‍ ഓര്‍ഡര്‍ ചെയ്തു മേശമേല്‍ വച്ചിരുന്ന മീന്‍ ബിരിയാണി കവര്‍ തുറന്നു മീന്‍ മാത്രമെടുത്തു അടിച്ച പൂച്ച ശിരോമണി മുള്ള് പോലും ബാക്കിവയ്ച്ചില്ല ......പാവം പിന്നെ ഓണക്ക കുബൂസ് കഴിച്ചാണ് വയറിലെ തീ കിടത്തിയത്‌ !!!

മാത്രമല്ല അടുക്കള പരിസരങ്ങള്‍ പൂച്ച ശിരോമണികള്‍ കക്കൂസ് ആക്കുന്നതും ഇവിടെ ഒരു പുതിയ കാര്യം അല്ല .... ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികളെ പോലെ പൂച്ചകള്‍ വില്ലയിലെക്കും നുഴഞ്ഞു കയറുന്നത് തടയുവാന്‍ ആര്‍കും സാദിക്കാറില്ല എന്നത് ഒരു നഗ്ന സത്യം തന്നെ ആണ് !!
അറബി മാത്രം അറിയുന്ന പൂച്ചകള്‍ ആയത് കൊണ്ടാകും നാട്ടിലെ ഹിറ്റ്‌ ഡയലോഗ് അയ " പോ പൂച്ചേ " പോലും എശുനില്ല ....പണ്ട് എലികെണി വച്ചിരുന്നത് പോലെ ഇവിടെ ഒരു പൂച്ച കെണി വച്ചാലോ എന്ന പ്ലാനിലാണ്‌ ഞങ്ങള്‍ ....പൂച്ചകളെ വെടിവച്ചു കൊല്ലണം എന്ന് പറയുന്നവരും കുറവില്ല .....എന്തായാലും ഇവിടെ ഒരു പൂച്ച ഹത്യ നടക്കും എന്നത് ഉറപ്പാണ്‌ ....

പൂച്ചകള്‍ വരുത്തുന്ന മറ്റൊരു വിനയാണ്‌ വാഹനങ്ങള്‍ക്ക് മേല്‍ ഉള്ള കിടന്നു കയറ്റവും സഹശയനവും ... ഖത്തറിലെ ഒട്ടു മുക്കാല്‍ വാഹനങ്ങളും പൂച്ചയുടെ നഖങ്ങളുടെ മൂര്‍ച്ച അറിഞ്ഞു കാണും എന്ന് തീര്‍ച്ച .....കാരണം അതിന്റെ അടയാളങ്ങള്‍ തന്നെ !!!... ഓരോ ദിവസവും പൂച്ച ശിരോമാണികള്‍ പിച്ചിചീന്ദുന്ന പാവം കാര്‍സുന്ദരികളുടെ എണ്ണം 100 എങ്കിലും വരുമെന്നാണ് കണക്ക്..



ഇങ്ങനെ പോകുകയാണെങ്കില്‍ ഖത്തര്‍ ഗവണ്മെന്റ് ഇവറ്റകള്‍ക്കും വിസയും,ശിക്ഷാ മുറകളും മറ്റും എര്‍പെടുതെണ്ടി വരും എന്നതില്‍ സംശയം ഇല്ല !!

Thursday, April 12, 2012

ഒരു ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ !!!

ഭൂഗര്‍ഭ ജലത്തിന് വില ഈടാക്കണം -പ്രധാനമന്ത്രി

ഇന്നു പത്രത്തില്‍ ‍ഈ തലകെട്ട് കണ്ടപ്പോള്‍ തോന്നിയ ഒരു ഭാവി ഇന്ത്യ ഇതായിരുന്നു !!!നമുക്ക് ഭാവിലേക്ക്‌ അല്പം സഞ്ചരിച്ചാലോ ?

2070 january 1

ലുസിഫെറിന്റെ ഡയറിയില്‍ നിന്നും ഒരു ദിവസം




രാവിലെ പതിവ് പരിപാടിയായ ജോഗ്ഗിംഗ് ആണ് ലക്‌ഷ്യം .... തടി ഈയിടെ ആയി അല്പം കൂടുനുണ്ട്. ഐ ഫോണ്‍ 35z ഗോന്ദ്രോയോദ് സാങ്കേധിക വിദ്യ സംവിധാനത്തിലൂടെ ബെഡ് റണ്ണിംഗ് എന്ന സോഫ്റ്റ്‌വെയര്‍ എടുത്തു ഓണ്‍ ചെയ്തു വച്ച് മൂടി പുതച്ചു സുഖമായി ഉറക്കം തുടര്‍ന്നു . ഇനി തടി കൂടുന്നത് ഒന്ന് കാണണമല്ലോ!!

"എന്റെ അമ്മച്ചിയോ "

ഭൂമികുലുക്കമാണോ ,മുല്ലപെരിയാര്‍ പോട്ടിയതാണോ ? ഞാന്‍ നിലത്തു വീണു കിടക്കുന്നു . എഴുനേറ്റു ഓടാന്‍ തുടങ്ങിയപ്പോള്‍ മുന്നില്‍ വൈഫ്‌ നൈഫുമായി നിലക്കുന്നു ... ഓ ഭൂമികുലുക്കമല്ല ...വിച്ചി പതിവ് പോലെ അവള്‍ എന്നെ ചവിട്ടി നിലതിട്ടതാ ....സംശയികണ്ട പേര് സൂചിപിക്കും പോലെ ആളൊരു യക്ഷി തന്നെ,സ്നേഹത്തോടെ ഭര്‍ത്താവിനെ വിളിച്ചു ഉണര്ത്തിയിരുന്ന ഭാര്യമാരോക്കെ അന്ദ കാലത്തിലെ ഉള്ളു ഇപ്പോള്‍ ഇതില്‍ ഒതുങ്ങിയത് തന്നെ ഭാഗ്യം !!!!

ഓ ഒന്ന് വിസ്തരിച്ചു കുളിക്കാമല്ലോ!പല്ല് തെക്കല്‍ ഒക്കെ ഒരു ഒര്മയയിട്ടു കാലം എത്രയായി !!വാഷ്‌ ബൈസിനില്‍ തലകാണിച്ചു മിനറല്‍വാട്ടര്‍ കുപ്പി അങ്ങ് കമത്തി, ഒന്നും വരുന്നില്ലലോ !! അമ്മയും മകളുടെയും ഒരു കുളി, മിനറല്‍വാട്ടര്‍ മേടിച്ചിട്ട് 5 ദിവസമേ ആയിട്ടുള്ളൂ അപ്പോഴേക്കും തീര്‍ത്തു കഷ്ടം റുപിയ 1000 ചിലവാക്കണം ഒരു കുപ്പി മേടിക്കാന്‍ !! കുപ്പിയില്‍ ബാക്കിയുണ്ടായ 3 തുള്ളി വെള്ളം തലയില്‍ ഇറ്റിച്ചു കുളി കഴിച്ചു . ഓ പണ്ടൊക്കെ എന്തോരും വെള്ളമാ തലയില്‍ കോരി ഒഴിചിരുന്നത് ഇന്നു അതൊക്കെ ഒരു ഓര്‍മ മാത്രം !!

ഓഫീസില്‍ പതിവ് പോലെ ലേറ്റ് ആയി എങ്കിലും ഫിന്ഗെര്‍ പ്രിന്റ്‌ ക്രാകര്‍
ഉപയോഗിച്ച് അറ്റെന്ടെന്‍സ് തിരുത്തി..അപ്പോഴാണ് അപ്പിസ് ബോയ്‌ കുംഭകര്‍ണ്ണന്‍ ചായയുമായി വരുന്നത് റുപിയ 100 കൊടുത്തു ഒരു ചായ വാങ്ങി . പണ്ടൊക്കെ ഫ്രീ ആയി ഓഫീസില്‍ കിട്ടിയിരുന്ന ചായ ഇപ്പോള്‍ കാശ് കൊടുത്താലെ കിട്ടു മാത്രമല്ല അഡ്വാന്‍സ്‌ ആയി ബുക്കും ചെയ്യണം !!പണിചെയും മുന്‍പ് പതിവ് പരിപാടിയായ ബീറ്റ്ബുക്കില്‍ ഒന്ന് കയറാന്‍ തുടങ്ങുമ്പോള്‍ ഇതാവരുന്നു ഒരു അശരീരി " പണി എടുക്കടാ #@&*%!%&$" ബോസ്സ് ഇങ്ങനെ ഒരു പണി തരും എന്ന് ഞാന്‍ കരുതിയില്ല !! ഇവിടെയും വച്ചോ ക്യാമറ !!!കുറെ കഴിഞ്ഞു ഇനി ഇയാള്‍ ബാത്രൂമിലും ക്യാമറ വക്കുമല്ലോ !!


ചായ എഫെക്റ്റ് ആയി എന്നാ തോന്നുന്നേ !!ബാത്‌റൂമില്‍ പോകാന്‍ ഒരു ഉള്‍വിളി ... വെള്ളത്തിന്‌ സര്‍കാര്‍ വില എര്പെടുത്തിയത്തിനു ശേഷം ദിവസവും ബാത്‌റൂമില്‍ പോക്ക് ഓഫീസിലാ !!! ബാത്‌റൂമില്‍ പോകാനുള്ള ടോക്കന്‍ മേടിച്ചു ഒരു കൊച്ചു ഗ്ലാസില്‍ വെള്ളവുമായി അകത്തു കയറി,ശമ്പളം + ബാത്രൂം ,ഉള്ള പണിയാത് എത്ര നന്നായി !അല്ലേല്‍ പണിപാളിയേനെ!!


ഉച്ചക്ക് കഴിക്കാന്‍ സമയം ആയി ..... ഇന്നു കഴിച്ചത് തന്നെ ... കൈ കഴുകാന്‍ ഉള്ള ക്യൂ റോഡ്‌ വരെ എത്തി ..വല്ലവിധേനയും ആ ക്യുവില്‍ കയറിപെടാന്‍ പറ്റിയാല്‍ മതി !!അല്പം ഇടി ഉണ്ടാക്കി, എങ്കിലും കുപ്പിയുടെ മൂടിയില്‍ ഉള്ള വെള്ളം ഉപയോഗിച്ചുള്ള കൈകഴുകല്‍ ഒരു സംഭവം തന്നെ!

മലയാളി ആയി ജനിച്ചു പോയില്ലേ കുളിക്കാതെയും കൈകഴുകാതെയും ഏങ്ങനെ ജീവിക്കും ?

വൈകിട്ട് ക്ലബ്ബില്‍ ശകുനിയുടെ പാര്‍ട്ടി ... വെള്ളമടി തന്നെ ഹൈലൈറ്റ് ... നിരയായി ഒഴിച്ച് വച്ചിരിക്കുന്നു റമുകള്‍, വിസ്കി ,ബ്രാണ്ടി എല്ലാം ഉണ്ട് ..നല്ല ദാഹം ...ഞാന്‍ വെള്ളത്തിനായി പരതി അത് മാത്രം ഇല്ല ....അപ്പുറത്ത് ഒരു കൌണ്ടറില്‍ മിനറല്‍ വാട്ടര്‍ കമ്പനി മുതലാളി ശകുനി വെള്ളം വില്കാന്‍ വച്ചിരിക്കുന്നു .....ഇപ്പോഴല്ലേ പാര്‍ട്ടിയുടെ ഗുട്ടെന്‍സ് മനസിലാകുന്നത് പഹയന്‍ ശകുനി താടി കത്തുമ്പോള്‍ തന്നെ ബീഡി കത്തിക്കും !!!
പണ്ടത്തെ ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരുന്നു നല്ലത് വേറെ ഒന്നും ഇല്ലേലും വെള്ളമുണ്ടായിരുന്നു !!... ഇപ്പോള്‍ നാടിന്‍റെ തന്നെ പെരുമാറ്റിയിരിക്കുന്നു കാരണം എല്ലാവര്ക്കും സാത്താനെ മതി,കുഞ്ഞുങ്ങള്‍ക്ക്‌ പേരിടുന്നത് പോലും സാത്താന്‍ സ്റ്റൈലില്‍ !!
ഇപ്പോള്‍ ഈ നാട്ടില്‍ എല്ലാം ഉണ്ട് പക്ഷെ സാത്താന്റെ സ്വന്തം നാട്ടില്‍ വെള്ളമില്ല !!!

Wednesday, March 7, 2012

അക്കരെ ഇക്കരെ

ഭൂത കാണ്ഡം

കല്യാണം കഴിഞ്ഞു പ്രിയതമ കോളേജ് ഹോസ്റ്റലില്‍ പോകുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു !!
പഠിക്കുക എന്നുള്ളത് ഇതൊരു പൌരിയുടെയും മൌലിക അവകാശം ആണല്ലോ, സാരമില്ല ഒന്നുമില്ലേല്‍ ഇവള്‍ എന്നെ എങ്ങനെ എങ്കിലും പണിഎടുത്തു പോറ്റികൊള്ളും കാത്തിരിക്കുക തന്നെ . എട്ടു മാസം വളരെ പെട്ടന്ന് തന്നെ കിടന്നു പോയി .പഠിപ്പ്‌ കഴിഞ്ഞു അവള്‍ തിരിച്ചെത്തി വീണ്ടും ഞങ്ങള്‍ ‍ ഒരുമിച്ചു ,കയ്യില്‍ കിട്ടുന്ന ശമ്പളം ലോണും മറ്റവിശ്യങ്ങളും കഴിയുമ്പോള്‍ കാറ്റുനിറച്ച ബലൂണ്‍ പോലെ ചുരുങ്ങും ഇങ്ങനെ ജീവിതം ബെല്ലും ബ്രേക്ക്‌ ഉം ഇല്ലാതെ എങ്ങോട്ടോ പോകുന്നു. ചുരുങ്ങിയ ശമ്പളം മൂക്കില്‍പൊടി മേടിക്കാന്‍ പോലും തികയില്ല എന്ന് മാത്രമല്ല അത് കൊണ്ട് ഒരു സെവിംഗ്സ് സംഗതികളും നടകില്ല എന്ന് തിരിച്ചറിയുകയും കൂടാതെ ഈക്കാലത്ത് ബൈക്കില്‍ പച്ചവെള്ളം ഒഴിച്ചാല്‍ ഓടില്ല എന്നതുകൊണ്ടും മറ്റൊരു ജോലികായി ഉള്ള അന്വേഷണങ്ങള്‍ ആരംഭിക്കുവാന്‍ അമന്തിക്കുകയുണ്ടായില്ല . ദൈവകൃപയാല്‍ ഒരു പ്രവാസി ജോലി ഒത്തു കിട്ടി. വീണ്ടും ഈശ്വരേച്ച ഞങ്ങള്ക്ക് അക്കരെ ഇക്കരെ തന്നെ വിധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രവാസ കാണ്ഡം


പ്രിയതമയുടെ അസാനിദ്യതിലും പ്രവാസം രണ്ടു കൈയ്യും നീട്ടി സ്വീകരികേണ്ടി വന്നു എനിക്ക്. പ്രവാസ ജീവിതത്തിന്റെ ആദ്യ നാളുകള്‍ വിഷമതിന്റെ അലകടലയിരുന്നു എങ്കിലും ക്രമേണ അത് ഉല്ലാസ പൂര്ണ‍വും അതിലുപരി സാമ്പത്തിക നേട്ടമുണ്ടാക്കിതന്നതും ആകയാല്‍ എല്ലാം നന്നായി തന്നെ മുന്നോട്ടു പോകുകയുണ്ടായി . ഭഗവാന്‍ കളിതമാശകള്‍ വീണ്ടും തുടങ്ങുന്നത് ഒരു മൂന്ന് മാസം കഴിയുമ്പോള്‍ ആണ് . എത്രശ്രമിച്ചിട്ടും വിരലടയാള പരിശോദന വിജയികുന്നില്ല!! വിരലടയാളം യന്ത്രത്തില്‍ പതിയാത്തതാണ് പ്രശ്നം. ആടിനെ പുല്മേവട്ടില്‍ മെക്കന്‍ കൊണ്ട് പോകും പോലെ അറബി എന്നെയും കൊണ്ട് വിരലടയലമാഹമാഹത്തിനു പോയി എട്ടു നിലക്ക് പോട്ടികൊണ്ടേ ഇരുന്നു. ഇപ്പോള്‍ ഏഴു മാസം തികഞ്ഞിരിക്കുന്നു അനിശ്ചിതത്വം നീളുന്നു .പോലിസ്‌ിന്റെ മുന്നില്‍ പെട്ടാല്‍ നാട്ടിലേക്കു എന്നെ പാര്സേല്‍ ആയിക്കും .

യുദ്ധ കാണ്ഡം

രണ്ടു മാസത്തിനുള്ളില്‍ കൊണ്ട് പോകാം എന്ന് പറഞ്ഞ ഭാര്യ ക്ഷമയുടെ നെല്ലിപലക നാലുപ്രവിശ്യം കണ്ടു അത്രെ, മാത്രമല്ല ഭാര്യ ശിരോമണിക്ക് എപ്പോഴും സ്വന്തം വീട്ടില്‍ പോകണം എന്ന സ്വാഭാവികമായ ഇച്ച ഉണ്ടാകുകയും ചെയ്യുന്നു . താന്‍ നാട്ടില്‍ ഇല്ലല്ലോ സാരമില്ല അവള്‍ പോയി കൊള്ളട്ടെ എന്ന് വിചാരിച്ചും ,അവളുടെ മനസ് വിസനിക്കുന്നത് സഹിക്കുവാന്‍ വയ്യാഞ്ഞിട്ടും ഞാന്‍ അതിനു വഴങ്ങി കൊടുക്കുക പതിവായി .നാണയത്തിന് രണ്ടു വശം ഉള്ളത് പോലെ തന്നെ ഭാര്യയുടെ ഈ വീട്ടില്‍ പോക്കിനും എന്റെ കുശുമ്പും കൂടാതെ മറ്റു ബാഹ്യ വിമര്ശിനങ്ങളും ഉണ്ടായി.സാമൂഹിക വിമര്ശലനം ഇന്ത്യ മഹാരാജ്യത്ത് പതിവാണല്ലോ, കേരള സംസ്ഥാനത്ത് ആണ് ജീവിക്കുന്നതെങ്കില്‍ പറയുകയും വേണ്ട !! സ്വസ്ഥത ഇല്ലാതായപ്പോള്‍ ഭാര്യ ശിരോമണിക്ക് അത് ഉപദേശ രൂപേണ പറഞ്ഞു നല്കി .






“എടി എന്തിനാ നീ കൂടെ കൂടെ വീട്ടില്‍ പോകുന്നത്?”ഇതു എരിതീയില്‍ ഉള്ള എണ്ണയാകും എന്ന് ആരറിഞ്ഞു ?
ചിരിച്ചു കളിച്ചിരുന്ന പെണ്ണിന്റെ മുഖഭാവം മാറി.....മുഖം ഇരുണ്ടു,കണ്ണുകള്‍ ഉരുണ്ടു ഞാന്‍ വിരണ്ടു, പണി പാളി .. ദേ അവള്‍ കരയുന്നു ...വേണ്ടായിരുന്നു !!
ഭാര്യ ശിരോമണി യുടെ ഒരു ചോദ്യത്തില്‍ എന്റെ എല്ലാ മസില്‍ പിടുത്തവും അലിഞ്ഞില്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!! കലങ്ങി നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു .
“ എന്റെ വീട്ടില്‍ പോകാന്‍ പ്രത്യേകമായി കാരണം ആവിശ്യം ഉണ്ടോ? ”

സത്യ കാണ്ഡം

സത്യം!! അത് ആംഗികരികാതെ വേറെ വഴി ഇല്ല!! പക്ഷെ അത് അങ്ങ് ആംഗികരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടും . എന്നാലും വഴക്കിനും ,ഉടക്കിനും ശേഷം വഴങ്ങി കൊടുക്കല്‍ ഒരു പതിവായി !!!
കാരണം ഒരു ആണിനും തന്റെ പെണ്ണിന്റെ മനസ് വിഷമിക്കുനത് ഇഷ്ടമല്ലല്ലോ, ഒപ്പം അവന്റെ അഭിമാനവും എളുപ്പത്തില്‍ അവന്‍ അങ്ങ് അടിയറ വയ്ക്കില്ലല്ലോ !!
സമൂഹത്തിന്റെയും വീട്ടുകാരുടെയും മുന്നില്‍ അവന്‍ ഒരു കിഴങ്ങന്‍ പെണ്കൊന്തന്‍ ആയിരിക്കാം, എന്നാലും അവന്‍ അവന്റെ പെണ്ണിന്റെ മനസ്സില്‍ എന്നുമൊരു സ്നേഹസമ്പന്നനായ ഭര്ത്താ വ് തന്നെ !!!
പക്ഷെ പ്രിയതമയുടെ വാക്കുകളും സത്യമല്ലേ ഒരു കല്യാണം കഴിച്ചു എന്ന് കരുതി സ്വന്തം വീട്ടില്‍ പോകുനതിനു വിലക്ക് പാടുണ്ടോ ?
ഇല്ല!!! എന്ന് തന്നെ ആണ് ഉത്തരം!!
ഒരു പെണ്ണിനെയും അങ്ങനെ തടയുവാന്‍ പാടില്ല !!
പക്ഷെ എല്ലാദിവസവും വീട്ടില്‍ പോകുന്ന പെണ്കു്ട്ടികളോട് എനിക്ക് യോജിപ്പില്ല !!! അധികമായാല്‍ അമൃതും വിഷ്മെന്നല്ലോ, സ്വന്തം വില സ്വയം ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും അത് !!!
പ്രവാസി സ്വന്തം വീടിനെയോ നടിനെയോ മാത്രമല്ല തന്റെ പ്രിയപെട്ടവളെ പോലും പിരിഞ്ഞാണ് പ്രവാസ ജിവിതം നടത്തുന്നത് എന്ന് ഒര്മിക്കുവാന്‍ ആരും തെയ്യറാകുന്നില്ല !!! അവനെ തന്നെ നിനച്ചു ഇരിക്കുന്ന പെണ്ണിനെ കുറ്റം പറയുവാന്‍ ആയിരം പേര്‍ എങ്ങും ഉണ്ട് !!
ഒപ്പം ഒരു നിഷ്കളങ്കമായ ചോദ്യം കൂടിയാകുമ്പോള്‍ മുല്ലപെരിയാര്‍ അണകെട്ട് പൊട്ടുന്നത് പോലെ ആണ് അവള്ക്ക്് “ എന്നാ മോളെ അവന്‍ നിന്നെ കൊണ്ട് പോകുന്നെ ?”
അവളുടെ മനസ്സില്‍ അവനെ കാണാന്‍ ഉള്ള വെമ്പല്‍ മറ്റാരെയും കാണിക്കാതെ കൊണ്ടുനടക്കുന്നു അവള്‍ . എല്ലാവരുടെ മുന്നിലും അവള്‍ സന്തോഷം കാണിക്കുന്നു , കാരണം അവള്ക്കുക അവനിലുള്ള വിശ്വാസം തന്നെ !!

ഭാവി കാണ്ഡം

വീണ്ടും ഒരു ഒരുമിപ്പിക്കലിനു ഭഗവാന്‍ കളമൊരുക്കും എന്ന് കരുതി അവനും അവളും ഇപ്പോഴും അക്കരെ ഇക്കരെ തന്നെ !!!
പണ്ടത്തെ ഒരു സിനിമ ഗാനം നാവിന്‍ തുമ്പത്ത് “ഒന്നുകില്‍ ആന്കിണളി അക്കരെക്കു… അല്ലെങ്കില്‍ പെണ്കി!ളി ഇക്കരെക്ക്” !!

എന്തെങ്കിലും ഒന്ന് നടന്നാല്‍ മതിയായിരുന്നു ... ഇതില്‍ രണ്ടാമത്തേത് നടന്നാല്‍ സാമ്പത്തിക പരാദീനതകള്‍ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകമായിരുന്നു....

ഈശ്വരോ രക്ഷതു!!!



.....ശുഭം....

Wednesday, January 11, 2012

ഒരു കൊച്ചു സംശയം ...

ജീവിതത്തില്‍ നമ്മളെല്ലാം ഓര്മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു ഏടാണ് കുട്ടികാലം !!! അങ്ങനെ ഉള്ള എന്റെ കുട്ടികാലത്തെ ഓര്മ‍കളില്‍ ഒന്ന് ഞാന്‍ ഇവിടെ പങ്കു വച്ച് കൊള്ളട്ടെ....

(SRV) സര്‍വ റവ്ഡി വിദ്യാലയം എന്ന പേരില്‍ അറിയപെട്ടിരുന്ന അതിപുരാതനമായ ഒരു വിദ്യാലയത്തില്‍ 5 ആം ക്ലാസ്സില്‍ പഠിക്കുന്ന കാലം അന്ന് എന്തിനും ഏതിനും സംശയങ്ങള്‍ തന്നെ സംശയങ്ങള്‍. മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി, തലേ ദിവസത്തെ കല്യാണ സദ്യയുടെ ഹാങ്ങ്‌ ഓവര്‍ മാറാതെ ക്ലാസ്സില്‍ ഇരിക്കുന്ന സമയം. അതാ വരുന്നു ക്ലാസ്സ്‌ ടീച്ചര്‍ സാറാമ്മ ...ടീച്ചറിന്റെ വിഷയം ഇംഗ്ലീഷ് ആയിരുന്നു അന്നത്തെ പാഠം ഗാന്ധിജി യുടെ ആത്മകഥ.

ഗാന്ധിജി യുടെ കുട്ടികാലം ആയിരുന്നു ടീച്ചര്‍ വിവരിച്ചു തന്നിരുന്നത് എന്ത് കൊണ്ടോ പതിവുപോലെ ഉറക്കം വന്നില്ല എന്ന് മാത്രമല്ല ഞാന്‍ വളരെ അദികം ശ്രദ്ധിക്ക കൂടി ചെയ്തു. ടീച്ചറുടെ വിവരണം വിഷയം ഗാന്ധിജിയുടെ കല്യാണമാണ്. തലേ ദിവസത്തെ കല്യാണം ആയിരുന്നു മനസ്സു നിറയെ ടീച്ചറിന്റെ വിവരണങ്ങള്‍ക്കനുസരിച്ച് ഞാന്‍ കല്യാണം ലൈവ് ആയി ഭാവനയില്‍ കാണുനുണ്ടായിരുന്നു . അപ്പോള്‍ ടീച്ചറുടെ വക ഒരു ചോദ്യം "കല്യാണ സമയത്ത് എത്ര വയസായിരുന്നു ഗാന്ധിജിക്ക് എന്ന് അറിയുമോ? 8 വയസ്സില്‍ ആയിരുന്നു കല്യാണം".

ടീച്ചര്‍ പറഞ്ഞത് കേട്ട് ഞാന്‍ ഒന്ന് ഞെട്ടി!! ഒപ്പം എന്റെ കൂട്ട്കാരനും കാരണം ഗാന്ധിജിയുടെ കല്യാണം 8 വയസ്സില്‍ നടന്നു പക്ഷെ ഞങ്ങള്ക്ക് ഇപ്പോള്‍ 10 വയസായി എന്നിട്ടും കല്യാണം നടന്നിട്ടില്ല. സംശയം ചോദിക്കാന്‍ എന്റെ മനസ് പറയുന്നു ഒപ്പം കൂട്ട്കാരനും. ഒന്ന് ചോദിച്ചു നോക്കിയാലോ? സംശയങ്ങള്‍ ചോദികുന്നില്ല എന്ന് ടീച്ചര്‍ പതിവായി അച്ഛനോട് പറയുമായിരുന്നു . ഇന്നു അതിനു ഒരു പരിഹാരം എന്നോണം ഒരു സംശയം മനസ്സില്‍ വന്നിരിക്കുന്നു . ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം...!!!



എഴുനേറ്റു നിന്ന് സംശയം അങ്ങ് കാച്ചി ........ “ടീച്ചര്‍ ഒരു സംശയം” ,“ഗാന്ധിജിക്ക് 8 വയസില്‍ കല്യാണം നടന്നല്ലോ പിന്നെ ഞങ്ങള്‍ കൊക്കെ ഇപ്പോള്‍ 10 വയസായി എന്നിട്ടും കല്യാണം നടന്നിട്ടില്ല അത്‌െന്താ ടീച്ചര്‍ ?”

ടീച്ചര്‍ എന്നെ അടുകലേക്ക് വിളിച്ചു ... ഞാന്‍ മനസില്‍ പറഞ്ഞു ചോദിച്ചത് നന്നായി എന്നുതോന്നുന്നു ടീച്ചറിനു ഇഷ്ടായി !! അതാ അടുത്തേക്ക് വിളിപ്പികുന്നെ!!

അടുത്ത് ചെന്ന എന്നോട് കൈ നീട്ടി നില്ക്കുവാന്‍ പറഞ്ഞു എന്തോ പന്തികേടുണ്ട് !!

പറഞ്ഞു തീരും മുന്നേ കിട്ടി ഒരെണ്ണം കയ്യില്‍...
വേദന കൊണ്ട് പുളഞ്ഞ ഞാന്‍ കരഞ്ഞു കൊണ്ട് ബെഞ്ചില്‍ പോയി ഇരുനതും ഒരു അലര്‍ച്ച “ഗെറ്റ് ഔട്ട്‌ ഓഫ് ദി ക്ലാസ്സ്‌ “ ഈ അലര്‍ച്ച എന്നെ എന്നല്ല ക്ലാസ്സിനെ അകെ നിശബ്ദരാക്കി !!!

ഒരു മിനിട്ട് സ്തംഭിച്ചു നിന്ന ശേഷം ഞാന്‍ ക്ലാസിനു പുറത്തു ഇറങ്ങി. ഒന്നും മനസിലാക്കുനില്ല എന്തിനാ ടീച്ചര്‍ എന്നെ പുറത്ത്ക്കിയത് ? അടിച്ചിട്ട് കലിപ്പ് തീര്ന്നു കാണില്ല !!

പിറ്റേ ദിവസം അച്ഛന്റെ കൂടെ വന്നാല്‍ മതി എന്നു പറഞ്ഞു സാറാമ്മ ടീച്ചര്‍. സങ്കടത്തോടെ വീട്ടില്‍ ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. സംഭവം മനസിലാക്കിയ അച്ഛന്‍ പിറ്റേ ദിവസം വന്നു ടീച്ചറോട്‌ എന്റെ നിഷ്കളങ്കത പറഞ്ഞു മനസിലാക്കി. പിന്നീട് ഇടകൊക്കെ അത് പറഞ്ഞു കളിയാക്കുക അച്ഛന് ഒരു ഹോബി ആയി മാറി . ഇപ്പോഴും ഞാന്‍ അത് ഓര്ക്കുകന്നത് മറ്റൊന്നും കൊണ്ടല്ല എന്ന് പ്രിയ ബ്ലോഗ്‌ വായനക്കാര്‍ക് മനസിലായി കാണുമല്ലോ ?

അതില്‍ പിന്നെ സാറാമ്മ ടീച്ചറോട്‌ ഞാന്‍ സംശയങ്ങള്‍ ചോദിച്ചിട്ടെ ഇല്ല !!