ചില വിവാഹനതര സമസ്യകള്‍ .... ഭാഗം 1
വിവാഹം ഏതൊരു മനുഷ്യന്റെയും സ്വപ്നം ....
തന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളി കടന്നു വരുന്നതിന്റെ ആശങ്കകള്‍ ഉണ്ടെങ്കിലും അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ഒറ്റപെടലുകളില്‍ നിന്നും കിട്ടുന്ന ഒരു കച്ചിതുരുബാണ് വിവാഹം .
"നൂറു കള്ളം പറഞ്ഞായാലും ഒരു വിവാഹം നടത്തണം" എന്നാണ് പഴചൊല്ല് ....
പക്ഷെ ചില കള്ളങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം !! ....
നായക വര്‍ണ്ണന
വലിയൊരു കമ്പനിയില്‍ ചെറിയൊരു തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ഇടത്തരം കുടുബത്തിലെ വിധ്യാസംബന്നനായ ചെറുപ്പക്കാരനാണു .... നമ്മുടെ കഥയിലെ നായകന്‍ ....."സത്ഗുണസമ്പന്നന്‍".... പേരിനു പോലും ചീത്ത സ്വഭാവങ്ങള്‍ തൊട്ടു തീണ്ടാത്ത ഒരു അപൂര്‍വ ജീവി. ഒരുപക്ഷെ നമ്മള്‍ എല്ലാം ഇങ്ങനെ ഉള്ള അപൂര്‍വ ജീവികളെ കണ്ടിട്ടുണ്ടാകും ചിലപ്പോള്‍ കളിയാക്കിയിട്ടും ഉണ്ടാകും ....പുകവലിയില്‍ തുടങ്ങി അങ്ങ് വെള്ളമടിയില്‍ അവസാനിക്കുന്ന പുതിയ സംസ്കാരങ്ങളുടെ കിടന്നുവരവ് ഈ നാളുകളില്‍ " സ്റ്റാറ്റസ് " കൂട്ടുന്ന സംഭവങ്ങള്‍ ആണെന്നിരിക്കെ നായകന് കൂട്ടുകാരില്ലാത്ത ഒരു അവസ്ഥ സ്വാഭാവികമായും ഉണ്ടായി ,പെണ്‍കുട്ടികള്‍ വന്നു മുട്ടിയാല്‍ പോലും "സോറി" പറഞ്ഞു മുഖം തിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരന്‍ ...നുണ പറയുവാന്‍ പോയിട്ട് ചിന്ദിക്കുവാന്‍ തന്നെ കേല്പ്പില്ലത്തവന്‍... ദിവസവും മാറ്റമില്ലാത്ത ഒരേ ശീലങ്ങള്‍ ... വീട് വിട്ടാല്‍ ഓഫീസ് - ഓഫീസ് വിട്ടാല്‍ വീട് ...
അങ്ങനെ പോയി അവന്റെ ദിവസങ്ങള്‍ ....അങ്ങനെ ഇരിക്കെ നായകന്റെ വീട്ടുകാര്‍ അവനു പെണ്ണലോചന തുടങ്ങി ...മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും നായകന്‍ ശക്തമായി തന്നെ അതിനെ എതിര്‍ക്കുകയും ഒടുവില്‍ വഴങ്ങുകയും ചെയ്തു ....നായകന്റെ സ്വഭാവ മഹിമ കൊണ്ട് നല്ലൊരു നിലയിലെ പെണ്‍കുട്ടിയെ കിട്ടുകയും ചെയ്തു ,...
നയികാ വര്‍ണ്ണന
നായിക അതി സുന്ദരി.... നായകന്റെ വിപരീതം എന്ന് പറയേണ്ടിവരും ...കാരണം കേരളത്തില്‍ ജോലി തേടി അലയുന്ന എം.ബി.എ കാരെ പോലെ ആണ് അവളുടെ കൂട്ടുകാരുടെ എണ്ണം .വലിയൊരു കമ്പനിയില്‍ വലിയൊരു തസ്തികയില്‍ ജോലി ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു അസാധാരണ പെണ്‍കുട്ടി ,വമ്പന്‍ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ ഒറ്റ മകള്‍. ഭയം വരെ ഭയപെടുന്ന ഭയങ്കരി. ദേവി എന്ന പേരില്‍ ഫൂലന്‍ വിട്ടുപോയോ എന്ന് തോന്നിപ്പിക്കുമാര് സ്വഭാവം,കഴുത്തു ചുറ്റി കിടക്കുന്ന നാവ് .ആളു ഭയങ്കരി ആണെങ്കിലും സത്സ്വഭാവി സ്നേഹിക്കുന്നവര്‍ക്ക് വാരി കോരി എന്തും കൊടുക്കുന്ന പ്രക്രിതക്കാരി !!
നമ്മുടെ കൊച്ചു കേരളത്തില്‍ ഇപ്പോള്‍ വളരെ വിരളമായി കാണുന്ന ഒരു അപൂര്‍വ സംഭവമാണ് ഇവിടെ നടക്കുവാന്‍ പോകുന്നത് "തീരുമാനിച്ചുറപ്പിച്ച വിവാഹം" അതായത് "ARRANGED MARRIAGE"
മൊബൈല്‍ വസന്തം
ജീവിതത്തില്‍ ആദ്യമായി ഒരു കൂട്ടുകാരിയെ കിട്ടിയ നമ്മുടെ നായകന് അളവില്ലാത്ത സന്തോഷം ഉണ്ടായി ഒപ്പം .. ഒരിക്കലും ഒരു പെണ്‍കുട്ടിക്കും പങ്കുവചിട്ടില്ലാതെ അവന്റെ നിഷ്കളങ്കമായ സ്നേഹവും അവന്‍ അളവ് കോല്‍ ഇല്ലാതെ നായികക്ക് നല്‍ക്കി പോന്നു ...മൊബൈല്‍ പോലും ഇല്ലായിരുന്ന നായകന്‍ ഡബിള്‍ സിം മൊബൈല്‍ വാങ്ങി ....മിസ്സ്കാള്ളിനോപ്പം എസ്. എം. എസ് കൈമാറ്റങ്ങളും മണികൂറുകള്‍ നീടുനില്‍ക്കുന്ന ഫോണ്‍ വിളികളും പതിവാക്കി .....
വാ വിട്ട നാക്ക്
താന്‍ ജോലി ചെയ്യുന്നത് വലിയൊരു കമ്പനിയില്‍ ചെറിയൊരു തസ്തികയില്‍ ആണെന്നും ശമ്പളം മാസം തോറും പടക്കം പൊട്ടുന്ന പോലെ തീരുമെന്നും മറ്റുമുള്ള അപ്രിയ സത്യങ്ങള്‍ നായികയോട് തുറന്നു പറഞ്ഞു . സ്നേഹത്തിന്റെ മലക്ക് മുകളില്‍ ഇരുന്നപ്പോള്‍ അഗ്നിപര്‍വത സ്പോടനം ഉണ്ടായതു പോലെ ആയി ഈ വാക്കുകള്‍ നായികക്ക് !! വീടുകര്‍ നായകനെ ഒരു സംഭവമായി ആണ് പെണ്‍ വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത് ... ഒറ്റ ദിവസം കൊണ്ട് മിസ്റ്റര്‍ നിഷ്കളങ്കന്‍ അത് കുളമാക്കി കൈയില്‍ കൊടുത്തു.
നായികാ ശിരോമണി മിസ്റ്റര്‍ സത് സ്വഭാവിയെ കളിയാക്കല്‍ പതിവായി ..... കൈയില്‍ കാശ് ഇല്ലാത്തതാണ് കാരണം .... നല്ലൊരു ജീവിതം താന്‍ കൊതിക്കുന്നുവെന്നും അത് തരേണ്ട ബാധ്യത ഭര്‍ത്താവ് എന്ന നിലക്ക് തരേണ്ട കടമ ഉണ്ടെന്നും പറഞ്ഞു "മിസ്റ്റര്‍ നിഷ്കളങ്കനെ" എരികയറ്റി ... എരി കേറ്റലില്‍ പിരിമുരുകിയ നായകന്‍ കാശുണ്ടാക്കുവാന്‍ കച്ചകെട്ടി .കല്യാണത്തിന് മുന്നേ താന്‍ കുറെ കാശുണ്ടാക്കും എന്ന് മിസ്റ്റര്‍ നിഷ്കളങ്കന്‍ പ്രതിക്ഞ്ഞ ചെയ്തു ....പക്ഷെ സന്ദര്ഭവശാല്‍ പ്രതിക്ഞ്ഞ കൊടുത്ത നായകന്‍ പ്രതി ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!
ഒരു ചുക്കും നടന്നില്ല !!
പക്ഷെ കല്യാണം മംഗളമായി നടന്നു !! ഫോണ്‍ വഴി കിട്ടിയിരുന്ന ഉപദേശങ്ങള്‍ നേരിട്ട് കിട്ടിത്തുടങ്ങി നായകന് .......ഹണിമൂണ്‍ കാശ്മീരില്‍ സ്വപ്നം കണ്ടിരുന്ന നായികയെ കണ്ണൂരില്‍ പോലും കൊണ്ടുപോകാന്‍ നായകന് കഴിഞ്ഞില്ല ....ദൂരദര്‍ശനില്‍ പണ്ട് ഉണ്ടായിരുന്ന പ്രതികരണം പരിപാടിയില്‍ ഉണ്ടായിരുന്ന പരാതിപെട്ടി പോലെയായി നായികാ നായക സംഭാഷണങ്ങള്‍ !!ചക്കകൂട്ടാനില്‍ ചക്ക കുരു തിരയുന്നത് പോലെ ഇരുവരും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിച്ചു .....

ബാക്കി എവിടെ?
ReplyDeleteബാക്കി പോരട്ടേ വേഗം..
ReplyDelete