ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Monday, December 23, 2013

ഒരു ലീവ് ലെറ്റർ അഥവാ പ്രണയ ലേഖനം

പ്രിയപ്പെട്ട കത്രീന ടീച്ചർ ,
ഇന്നലെ പനിയായത് കൊണ്ട് എനിക്ക് ടീച്ചറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല ...ദയവായി ഇന്നലത്തെ ഹാജർ എനിക്ക് തരണം എന്ന് അപേക്ഷിക്കുന്നു !! ടീച്ചർ ഹാജർ തന്നില്ലെങ്കിൽ എനിക്ക് ഈ കൊല്ലം പരീക്ഷ എഴുതാൻ ഒക്കത്തില്ല.
ഞാൻ ഒരുപാടു നാൾ ആയി ടീച്ചർനോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു ... ഇന്ന് ഈ ലീവ് ലെറ്റർ ഞാൻ ആ കാര്യം പറയാൻ ഉപയോഗിച്ചു കൊള്ളട്ടെ ...
ഒരു കൊല്ലം മുൻപ് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടീച്ചർ ഈ വിദ്യാലയത്തിൽ ആദ്യമായി വരുന്നത് ,ഞാൻ ഇന്നും ഓർക്കുന്നു ടീച്ചർ അന്ന് ഉടുത്തിരുന്ന മഞ്ഞ സാരി ...ടീച്ചർക്ക്‌ ഒരു കാര്യം അറിയുമോ ? ഞാൻ 9 ആം ക്ലാസ്സിൽ ഹിന്ദി രണ്ടാം ഭാഷ ആയി എടുത്തത്‌ എന്ത് കൊണ്ടാ എന്ന് ? ടീച്ചറിനെ ഒന്ന് കാണുവാൻ വേണ്ടി മാത്രം!! ....ഞാൻ എന്റെ മാതൃഭാഷ ആയ മലയാളത്തിനെ ആണ് ഉപേക്ഷിച്ചത് ...ഞാൻ ഹിന്ദി മാത്രം നന്നായി പഠിക്കുന്നത് എന്താ എന്ന് പലരും എന്നോട് ചൊദിചിട്ടുണ്ട് , ഉത്തരം ഞാൻ ടീച്ചറോട്‌ മാത്രം പറയാം .. ടീച്ചർ പഠിപ്പിക്കുന്നത്‌ കൊണ്ട് മാത്രം ഞാൻ ഒറക്കം ഒഴിഞ്ഞു ആണ് ഹിന്ദി പഠിക്കുന്നത് ....അത് കൊണ്ടാണ് ഹിന്ദിക്ക് എങ്കിലും ഞാൻ പാസ്‌ ആകുന്നതും ....
ഇനി ഞാൻ പറയാം എന്ന് പറഞ്ഞ കാര്യത്തിലേക്ക് വരാം.... ടീച്ചറിനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ടീച്ചറിന്റെ സ്വന്തം ഹിന്ദിയിൽ പറഞ്ഞാൽ " മേം അപ്പ് കോ ബഹുത് പ്യാർ കർത്താ ഹും ". ആദ്യമായി ടീച്ചറെ കണ്ട ആ നിമിഷം മുതൽ ഞാൻ ടീച്ചറെ പ്രേമിക്കുന്നു . ടീച്ചർ ഇല്ലാത്ത ഒരു ദിവസം എനിക്ക് ഗ്രാമർ ഇല്ലാത്ത ഹിന്ദി പോലെ ആണ് ...സത്യം പറഞ്ഞാൽ എനിക്ക് പനി വരാൻ കാരണക്കാരി ടീച്ചർ തന്നെ ആണ് ... കല്യാണ ആലോചനകൾ വരുന്ന കാര്യം ഞാൻ അറിഞ്ഞു അതാ എനിക്ക് പെട്ടന്ന് പനി വന്നത് .
ടീച്ചർക്ക് എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ നാളെ മഞ്ഞ സാരി ഉടുത്തു വരുമല്ലോ ?
പിന്നെ ഇഷ്ടം ഇല്ലെങ്കിൽ കൂടി ഈ ലീവ് ലെറ്റർ ഹെഡ് മാസ്റ്റർ ഭാസ്കരൻ സാറിനെ കാണിക്കരുത് ....അയാൾ എന്റെ തൊലി പൊളിക്കും .....
ടീച്ചർ എന്റെ ഈ ലീവ് ലെറ്റർ ഒരു ലവ് ലെറ്റർ ആയി കൂടി പരിഗണിച്ചു രണ്ടു വിഷയങ്ങളിലും ഉടൻ ഒരു റിസൾട്ട്‌ തരും എന്ന് പ്രതീക്ഷിക്കുന്നു ....
സ്നേഹപൂർവ്വം,
ടീച്ചറിന്റെ സ്വന്തം ...
ബിനു മോൻ
9 സീ
ഗവ : ഹൈ സ്കൂൾ നെടുവണ്ണി
---------------------------------------------------------------------------------------------------------------------------------------------------
(NB :പ്രിയപെട്ടവരെ, കുട്ടി കാലത്തുണ്ടാകുന്ന ഒരു സ്വാഭാവിക വികാരത്തിൽ നിന്നും ആണ് ഈ പ്രണയ ലേഖനം എഴുതിയിരിക്കുന്നത് മറ്റൊരു അർഥം ഈ പ്രണയ ലേഖനത്തിൽ കാണരുത് എന്ന് അപേക്ഷ !!)

7 comments:

  1. അമ്പടാ...എന്നാ ധൈര്യമാ

    ReplyDelete
  2. ഹെന്റമ്മോ ??? ചെറുപ്പത്തില്‍ ഇങ്ങിനെ ആണേല്‍ വലുപ്പത്തില്‍ ......:) നന്നായി ട്ടോ

    ReplyDelete
  3. ഈ ലീവ് ലെറ്റർ കലക്കി

    ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍