ഓർമ്മകൾ മരിക്കുമ്പോൾ ....
ജാനകി അമ്മ പതിവ് പോലെ രാവിലെ നാലരക്ക് എഴുനേറ്റു ..... അടുകളയിലെ പണികൾ ചെയ്തു തുടങ്ങി .......കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുവാൻ സാദിച്ചില്ല... ഭയങ്കര വയറു വേദന..... മക്കളെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ 2 മണിക്ക് കട്ടൻ ചായ കുടിച്ചപ്പോൾ ആണ് ആശ്വാസം ആയതു, പിന്നെ 2 അര മണിക്കൂർ സുഖമായി ഉറങ്ങി ....ആദ്യം കുളി പിന്നെ അര മണികൂർ ഹരിനാമ കീർത്തനം...അങ്ങനെ ആണ് ശീലങ്ങളുടെ നിര ........മുറുക്കുന്ന സ്വഭാവം ഉണ്ട് ജാനകി അമ്മക്ക് ..രാവിലെ ഒരു തവണ എങ്കിലും പൊകില കൂട്ടി മുറുക്കിയാലെ ഒരു ഉഷാറു ഉണ്ടാകു ....
മാധവി എന്നെത്തെയും പോലെ ഇന്നും എഴുനെല്ക്കാൻ വൈകി ....മിനുവും സനിലും സ്കൂളിൽ പോകുവാൻ റടി ആയി കഴിഞ്ഞു !!ജനാർദ്ദനൻ മൊബൈലിൽ ഞെക്കി കൊണ്ട് വന്നു ഇരുന്നു പ്രാതൽ കഴിച്ചു ,ജാനകി അമ്മ പതിവ് പോലെ മാധവിയോടു പറഞ്ഞു "എനികൊന്നു ഗുരുവായൂർ പോകണം, കണ്ണനെ ഒന്ന് തൊഴണം" പണ്ട് മീനുമോൾക്ക് ചോറു കൊടുക്കാൻ പോയതാ ...ഒന്ന് പോയാലോ ? !! "തള്ളക്കു വയസാം കാലത്ത് ഇത് എന്ത് വട്ടാ? " എന്നും പുറു പുറുത്തു കൊണ്ട് മാധവിയും എഴുനേറ്റു പോയി ....
ജാനകി അമ്മക്ക് അകെ സങ്കടമായി ..ഒറ്റയ്ക്ക് പോകുവാൻ അറിയില്ല പണ്ടൊക്കെ ആയിരുനെങ്കിൽ ... ജാനകി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുനുണ്ടായിരുന്നു ....
---------------------------------------------------------------------------------------------------------------------------------------------------
കുട്ടികൾ ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ അച്ഛമ്മ വയറു വേദന കൊണ്ട് പുളയുന്നതാണ് കണ്ടത് ....ഉടൻ തന്നെ അച്ഛനെ വിളിച്ചു ... അച്ഛൻ ഫോണ്‍ കട്ട് ചെയ്തു ....അമ്മയെ വിളിച്ചു രക്ഷയില്ല !!! സനിൽ ഉടനെ തന്നെ അയ്ൽകാരൻ വാസു ഏട്ടനെ വിളിച്ചു ....
വാസു ഏട്ടൻ തന്നെ വണ്ടി വിളിച്ചു ,ജാനകി അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ... ജനാർദ്ദനൻ, മാധവി എല്ലാവരും വന്നു,ഡോക്ടർ എന്തോ പറയുവാനായി ജനാർദ്ദനനെയും, മാധവിയെയും പുറത്തേക്കു വിളിച്ചു ....2 ദിവസം കഴിഞ്ഞു ഡിസ്ചാർജ് ആയി ..വീട്ടിൽ എത്തി !!
വീണ്ടും പ്രഭാതം ....മരുന്നിന്റെ ക്ഷീണം കൊണ്ടാകണം ജാനകി അമ്മ അന്ന് എഴുന്നേല്ക്കാൻ വൈകി ....അടുക്കളയിൽ എത്തിയപ്പോൾ മാധവി എല്ലാം പാചകം ചെയ്തു കഴിഞ്ഞിരിക്കുന്നു !!മാധവി പതിവിനു വിപരീതമായി ജാനകി അമ്മയോട് ചോദിച്ചു "എന്തിനാ അമ്മെ ഞാൻ ഉണ്ടല്ലോ ഇവിടെ, അമ്മ പോയി കിടന്നുകൊള്ളു എന്ന് ...."മാധവിയുടെ ചോദ്യം കേട്ട് ജാനകി അമ്മക്ക് സന്തോഷമായി !!
പേടിച്ചു പേടിച്ചു ചോദിച്ചു " മോളെ എന്നെ ഒന്ന് ഗുരുവായൂർ കൊണ്ട് പോകുമോ ?" .... "ഉം നോക്കട്ടെ" എന്നാണ് മറുപടി കട്ടിയത് .
ജാനകി അമ്മ മനസ്സിൽ കരുതി കുട്ടികള്ക്ക് ഇപ്പൊ എന്നെ ഇഷ്ടമായി തുടങ്ങി എന്ന് തോന്നുന്നു !!
ഉച്ചയൂണ് കഴിഞ്ഞു മാധവി വന്നു ജാനകി അമ്മയോട് പറഞ്ഞു "അമ്മേ നമുക്ക് നാളെ തന്നെ ഗുരുവായൂർ അമ്പലത്തിൽ പോകാം ഞാൻ ലീവ് എടുക്കാൻ തീരുമാനിച്ചു !! ജനാർദ്ദനൻ ഏട്ടനും ലീവ് എടുക്കും ....കുട്ടികളെയും കൂട്ടാം..."ജാനകി അമ്മക്ക് അതിരില്ലാത്ത സന്തോഷം ....
അടുത്ത ദിവസം രാവിലെ തന്നെ പോകാം എന്ന് കുട്ടികൾ വന്നു പറഞ്ഞു ....
ജാനകി അമ്മ വഴിപാടുകൾ കഴിക്കാൻ ഉള്ളതെല്ലാം ഒരുക്കി വച്ചു....
പ്രഭാതം
നാലുമണിക്കൂർ യാത്രക്ക് ശേഷം ഗുരുവായൂർ എത്തി ... നല്ല തിരക്കുണ്ട് !!
മാധവി പറഞ്ഞു അമ്മ പോയി ക്യൂ നിന്ന് കൊള്ളൂ ഞങ്ങൾ ഇപ്പൊ വരാം കുട്ടികൾക്ക് കുറച്ചു കളിപാട്ടം വാങ്ങാൻ ഉണ്ട് ....
വഴിപാട് ഇടാൻ ഉള്ള 500 രൂപ ജാനകി അമ്മയുടെ കയിൽ കൊടുത്തു കൊണ്ട് മാധവി പറഞ്ഞു ..അമ്മേ പോകുന്ന വഴിക്ക് അമ്മ വഴിപാടിന് ടോകെൻ എടുക്കു ഞാൻ വഴിപാടുകൾ ഈ കടലാസ്സിൽ എഴുതി വച്ചിടുണ്ട് ....
മാധവിയും കുട്ടികളും ജനാർദ്ദനൻനും തിരിഞ്ഞു നടന്നു ....ജാനകി അമ്മ വഴിപാടുകൾ നോക്കുവാൻ പേപ്പർ തുറന്നു .....
അതിൽ എന്തോ എഴുതിയിരിക്കുന്നു !!
ബാഗിൽ നിന്നും കണ്ണട എടുത്തു വായിച്ചു ...
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കടലാസ്സിൽ വീണു ....
ആ കടലാസ്സിൽ എഴുതിയിരുന്നത് ഇങ്ങനെ
അമ്മക്ക് ഇഷ്ടപെട്ട ഗുരുവായൂർ നടയിൽ തന്നെ താമസിച്ചു കൊള്ളൂ ...ഞങ്ങൾ പോകുന്നു ....
-----------------------------------------------------------------------------------------------------------------------------------------------------
ആ അമ്മക്ക് അർബുദം ആയിരുന്നു .... പണവും സമയവും പേടിച്ചു മക്കൾ ഉപേക്ഷിച്ചു ആ അമ്മയെ .....ഇത് പോലെ എത്ര എത്ര അമ്മമാർ ഗുരുവായൂരും ,പഴനിയിലും , വേളാങ്കണ്ണിയിലും ഒക്കെ നടതള്ളപ്പെടുന്നു? ....അമ്മമാരേ ജീവന് തുല്യം സ്നേഹിക്കുന ദൈവീക പുരുഷന്മാർ പോലും ലജ്ജിക്കുനുണ്ടാകും മനുഷ്യരുടെ ഈ പ്രവർത്തികളിൽ !!
ഒരിക്കൽ സ്വന്തം ഗർഭ പത്രത്തിൽ 10 മാസം ചുമന്നു വേദന തിന്നു പ്രസവിച്ച അമ്മയുടെ ഓർമ്മകൾ മരിക്കുന്ന മക്കൾ നമുകിടയിലും ഉണ്ടാകാം ..അന്നൊരിക്കൽ തന്റെ ശരീരത്തിന്റെ തേന്‍ തുള്ളികള്‍ വായിലെക്കിറ്റിച്ച സ്വന്തം അമ്മയെ ,ഇന്ന് നമ്മള്‍ മലയാളികള്‍ എങ്ങിനെ സംരക്ഷിക്കുന്നു ? ... തിരിഞ്ഞു നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..........ഒന്നോർക്കുക... നമുക്കും മക്കൾ ഉണ്ട് അവർ ഇതെല്ലാം തന്നെ ആണ് കണ്ടു പഠിക്കുന്നതും !!!
വല്ലാത്ത വേദനയുളവാക്കുന്ന ഒരു കുറിപ്പ്. ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടല്ലോ എന്ന ചിന്തയാണ് വേദനയുണ്ടാക്കുന്നത്.
ReplyDeleteനന്ദി വീണ്ടും വരുമല്ലോ.......
Delete.കേരള കഫേ എന്ന സിനിമ ഓര്‍ത്ത് പോയി ..നന്നായിരിക്കുന്നു
ReplyDeleteജോയ് ഭായ് സിനിമ കണ്ടാലും ബ്ലോഗ് വായിച്ചാലും മാറുന്നില്ലല്ലോ മലയാളികൾ!!
Deleteനന്ദി വീണ്ടും വരുമല്ലോ.......
പണവും സുഖവും എന്നതിനപ്പുറത്തെക്ക് ഒന്നും ഇല്ലെന്നായിരിക്കുന്നു.
ReplyDeleteപണത്തിനും സുഖത്തിനും മുകളിൽ ആണ് സ്നേഹം എന്ന് തിരിച്ചറിയുന്ന ഒരു കാലം വരും ..... അന്ന് സ്നേഹം കൈയെതാ ദൂരത്താകും എന്ന് മാത്രം !!
Delete:( നമുക്കൊക്കെ മറ്റൊരാളുടെത് എന്ന് ഓര്‍ക്കുമ്പോഴേ സങ്കടം വരുന്നു -പക്ഷെ ശരിക്കും ഇങ്ങനെ ഒക്കെ നടക്കുന്നു എന്നത് , എന്താണ് എല്ലാവര്ക്കും സംഭവിക്കുന്നത് എന്ന ചിന്തയാണ് ഉണ്ടാകുന്നത്.
ReplyDelete