ഗോപുര ഭീമന്റെ കാല്‍ കീഴില്‍ !!!
ദുബായ് എയര്‍പോര്‍ട്ട് .........
അടംബരങ്ങളുടെ കലവറ എന്നൊക്കെ പറയാം ........ വിമാനം ഇറങ്ങി ചെക്ക് ഔട്ട്‌ലേക്ക് നടന്നു . മുന്നിലൂടെ ഒരു അറബി മിന്നല്‍ പോലെ നടന്നു പോകുന്നു . ഒരു ഫിലിപീനികുട്ടി വാ പൊളിച്ചു എയര്‍പോര്‍ട്ട് നോക്കികാണുന്നു കുറെ ആളുകള്‍ കോസ്റ കോഫി കൂട്ടമായി ഇരിന്നു കുടിക്കുന്നു .ദുബായ് ഡ്യൂട്ടിഫ്രീ ദാ അവിടെ നിന്ന് ഞങ്ങളെ മാടി വിളിക്കുന്നു, പോകാന്‍ തോന്നി എങ്കിലും പേഴ്സ് അരുത് എന്ന് പറഞ്ഞു വിലക്കി ....
കുറച്ചു നേരമായിട്ട് നടകുനതാ "ഇതിനു അറ്റം ഇല്ലേ ഈശ്വര?" .നടന്നു ചെന്ന്എത്തിയത് ഒരു വമ്പന്‍ ക്യൂ നു മുന്‍പില്‍ !!നാട്ടിലായാലും ഗള്‍ഫിലായാലും മലയാളിക്ക് ക്യൂ നില്കുനത് ഇഷ്ടമാല്ലലോ .ജീ സീ സീ കാര്‍ക്ക് വേറെ ക്യൂ മലയാളികള്‍ക്കും സയിപന്മാര്കും പിന്നെ ബാകി ഉള്ളവര്കും വേറെ ക്യൂ .നാട്ടില്‍ വിദേശികള്‍ക്ക് എന്താ വില ഇവിടെ വിദേശി ആയ നമുക്ക് പുല്ലു വില അമര്‍ഷം കടിച്ചു അമര്‍ത്തി ലൈനില്‍ നിലകൊണ്ടു , ഉം കൊള്ളം ഇനി ഈ ചടങ്ങൊക്കെ കഴിഞ്ഞു പുറത്തു എത്തിയാല്‍ രക്ഷപെട്ടു .
ദുബായ് നിവാസികളായ കൂടുകാര്‍ പുറത്തു കാത്തു നില്കുനുണ്ട് പാവങ്ങള്‍ !! അറബികള്‍കൊക്കെ ഭയങ്കര സ്പീഡ് ആയതു കൊണ്ട് മൂന്ന് മണികൂര്‍ കഴിഞ്ഞു പുറത്തു ഇറങ്ങി .വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്തയില്‍ ആയിരുന്നു നമ്മുടെ കൂടുകാര്‍ . ഒപ്പമുണ്ടായിരുന്ന കൂടുകരനോട് യാത്ര പറഞ്ഞു ഞാന്‍ അവര്‍കൊപ്പം യാത്രയായി എന്നെയും കൂട്ടി അവര്‍ ടെര്‍മിനലിന് പുറത്തേക് നടന്നു, അവര് പറഞ്ഞു നമ്മള്‍ പോകുനത് മെട്രോ റെയിലില്‍ ആണ് എന്ന് .
മെട്രോ റെയില്‍ എവിടെയോ കേട്ടിടുണ്ടോ?? ഉം കൊച്ചിയുടെ ഇതുവരെ നടകാത്ത സ്വപ്നം !!
ഒരു കൂടുകാരന്‍ ഒരു കാര്‍ഡ് എന്റെ കയില്‍ തന്നിട്ട് പറഞ്ഞു ഇതാണ് ടിക്കറ്റ് എന്ന് !! മെട്രോ റെയില്‍വേ സ്റ്റേഷന്‍ വളരെ മികച്ച രീതിയില്‍ മോടിപിടിപിചിരികുന്നു പൈസ കൊറേ പോടിചിടുണ്ട് അറബികള്‍ എന്തായാലും കൊള്ളം നാട്ടില്‍ എന്നാണാവോ ഈശ്വര എതു പോലെ ഒന്ന് വരിക ??
ട്രെയിന്‍ കയറിയപോള്‍ ഒരുത്തന്‍ പറഞ്ഞു ഈ ട്രെയിനിനു ഡ്രൈവര്‍ ഇല്ല എന്ന് ??
ഞാന്‍ ഞെട്ടി ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ !!
നമ്മുടെ നാട്ടില്‍ ഡ്രൈവര്‍ ഉണ്ടായിട്ടു തന്നെ ട്രെയിനുകള്‍ കൂട്ടി ഇടിക്കുന്നു ... പിന്നെ ആണ് അറിഞ്ഞത് എല്ലാം കമ്പ്യൂട്ടര്‍ ആണ് കണ്ട്രോള്‍ ചെയ്യുനത് എന്ന് !!
ഞാന്‍ ഞെട്ടി ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ !!
നമ്മുടെ നാട്ടില്‍ ഡ്രൈവര്‍ ഉണ്ടായിട്ടു തന്നെ ട്രെയിനുകള്‍ കൂട്ടി ഇടിക്കുന്നു ... പിന്നെ ആണ് അറിഞ്ഞത് എല്ലാം കമ്പ്യൂട്ടര്‍ ആണ് കണ്ട്രോള്‍ ചെയ്യുനത് എന്ന് !!
വളരെ താമസിച്ച്ആണെങ്കിലും ഞങ്ങള്‍ റൂമില്‍ എത്തി .ഒരു ചെറിയ മുറിയില്‍ ആറു ആളുകള്‍ !! പക്ഷെ ഒരുമ യുടെ മധുരം അവിടെ കാണാം , ഒറ്റമുറി വീട്ടില്‍ ഒറ്റകിരികുനതിലും ആനന്ദം തരുന്ന നിമിഷങ്ങള്‍ ഈ കൊച്ചു മുറികത്ത് എനിക്ക് ഉണ്ടായി . വിശന്നു പോരിഞ്ഞിരുന്ന എനിക്ക് കഴികാനായി അവര്‍ ബീഫ്, ചിക്കന്‍ എന്നിവയും പിന്നെ പൊറോട്ടയും കരുതിയിരുന്നു !!!നിര്‍ഭാഗ്യവശാല്‍ ഞാന്‍ സസ്യബൂക് ആണ് എന്ന വിവരം പാവങ്ങള്‍ അറിഞ്ഞിരുനില്ല .
വേദനയോടെ ആ സത്യം ഞാന്‍ അവരെ അറിയിച്ചു . പാവങ്ങള്‍ ഉടന്‍ അടുത്ത ഒരു കടയില്‍ നിന്നും ഒരു കുറുമാ കറി ഒപ്പിച്ചു തന്നു എന്റെ വിശപ്പിനെ ശമിപിച്ചു . ഗള്‍ഫില്‍ സസ്യബൂകായി ജീവിക്കുന്ന എന്നെ അവര്‍ മുസിയം വക പുരാവസ്തുവിനെ പോലെ നോകുനുണ്ടായിരുന്നു .
അടുത്ത ദിവസത്തെ ആദ്യ പരിപാടി ബുര്‍ജ് അല്‍ ഘളിഫ എന്ന ഗോപുര ഭീമന്റെ കാല്‍ കീഴില്‍ എങ്കിലും പോകുക എന്നത് കാരണം മുകളില്‍ കയറണം എങ്കില്‍ സ്പെഷ്യല്‍ ടിക്കറ്റ് എടുകണം . കാശു കളഞ്ഞു കൊണ്ടുള്ള കാഴ്ചകള്‍ വേണ്ട .ലോകത്തിലെ ഏറ്റവും ഉയരം ഉള്ള കെട്ടിടം കാണുവാന്‍ എന്റെ കണ്ണുകള്‍ വെമ്പുനുണ്ടോ ?അതിനായി ട്രെയിനില്‍ യാത്ര തുടങ്ങി, സ്റ്റേഷനില്‍ ഇറങ്ങി നടന്നു തുടങ്ങിയപ്പോ തന്നെ ഭീമന്‍ തലയുയര്‍ത്തി നില്കുനത് അങ്ങ് ദുരെ നിന്നും തന്നെ കാണാം !!
ഭയങ്കരം തന്നെ !! വമ്പന്‍ കലാ ശ്രിഷ്ടി ...
ഭയങ്കരം തന്നെ !! വമ്പന്‍ കലാ ശ്രിഷ്ടി ...
പണ്ട് ഒരു മെയില്‍ വന്നത് ഓര്‍മവരുന്നു ...
ഗോപുര ഭീമന്റെ മുകള്‍ നിലയില്‍ ദാസപ്പന്റെ ചായകട !! തമാശ ആണെങ്കിലും സത്യത്തില്‍ മലയാളികള്‍ക്കും അവിടെ മുകളില്‍ ഫ്ലാറ്റ് ഉണ്ട് എന്ന് അറിഞ്ഞത് എന്റെ അഭിമാനം ഉണര്‍ത്തി ....പത്തു നിമിഷം ഇടവിടാതെ ഗോപുര ഭീമനെ നോക്കി നിന്നു . ഒന്നോ രണ്ടോ മണികൂര്‍ കൂടി നോകികാണണം എന്ന് ഉണ്ടായിരുന്നു എങ്കിലും പെടലി വേദന അതിനു അനുവദിച്ചില്ല !!നിനചിരികാതെ ലോകതിലെ തന്നെ ഏറ്റവും വലിയ വാട്ടര്‍ ഫൌന്റൈന്‍ കാണാനും എനിക്ക് അന്ന് ഭാഗ്യമുണ്ടായി .....
അടുത്ത ലക്‌ഷ്യം ദുബായ് മോള്‍ ആയിരുന്നു !! ലോകതിലെ തന്നെ വലിയ മോള്‍ കളില്‍ ഒന്ന് !!മൂന്ന് നിലകളില്‍ നിറഞ്ഞു നില്‍കുന്ന ആഡംബരം എന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. പ്രദാന കാവടത്തിന്റെ തൊട്ടു മുന്നില്‍ ഒരുത്തന്‍ ഇരുന്നു വയലിന്‍ വയികുനുണ്ട് ... മുകളിലേക്ക് കയറുവാന്‍ ഇഴയുന്ന ഏണി ....... അങ്ങോടും എങ്ങോടും എന്തിനോവേണ്ടി പാഞ്ഞു നടക്കുന്ന അല്‍പവസ്ത്രദാരികള്‍ ആയ പെണ്‍കൊടികള്‍ . ആര്‍ക്കോ വേണ്ടി തുറന്നു വച്ചിരിക്കുന്ന കടകള്‍ ... എല്ലാം കൂടി ടീവിയില്‍ കണ്ട ഒരു ദുബായ് പക്ഷെ എന്തിനു ഇതെല്ലാം ?? കാരണം ആരും ഒന്നും വാങ്ങുനത് കാണുനില്ല എല്ലവരും നടക്കുന്നു എവിടെക്കോ പോകുന്നു !!കൂട്ടുകാര്‍ സ്തംബിതനായ എന്നെയും വഹിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി ....ഒപ്പം ഉണ്ടായിരുന്ന ഒരു കൂടുകാരന്‍ ചടപട ഫോട്ടോകള്‍ എടുകുനുണ്ടായിരുന്നു അവരെപോലെ ഞാനും ഫോട്ടോക്ക് മഖം കാണിക്കാന്‍ ധിറുതി കൂട്ടികൊണ്ടേ ഇരുന്നു !! കാരണം ദുബായ് ജന്മതില്‍ ഒരിക്യലെ കാണു, അത് കണ്ടു എന്ന് മറ്റുള്ളവരെ ബോദ്യപെടുടുകയും കൂടി വേണ്ടേ ?? അതിനു ഫോട്ടോകള്‍ അത്യന്താപെക്ഷിതം ആണ്.
Comments
Post a Comment
മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍