ഒരു വിരലടയാളത്തിന്റെ വില ....

വിരലടയാളം -വിരലടയാളം ഒരു മനുഷ്യനെ മറ്റൊരുതനില്‍ നിന്നും വേര്‍തിരിച്ചു കാണുവാന്‍ കാലാകാലങ്ങളായി ഉപയോഗിച്ച് പോരുന്ന ഒരു ഉപാദി .


മനുഷ്യരുടെ കൈവിരലുകളിലെ തൊലിപ്പുറത്ത് ഉള്ള വരകൾ പതിഞ്ഞുണ്ടാകുന്ന അടയാളങ്ങളെയാണ് വിരലടയാളം (ഇംഗ്ലീഷ്: Fingerprint)എന്നു വിളിക്കുന്നത്. തൊലിയിലുണ്ടാകുന്ന വിയർപ്പ് മൂലം സ്പർശിക്കുന്ന പ്രതലങ്ങളിൽ വിരലയാളം സ്വതേ പതിയുകയോ, മഷിയിൽ വിരൽ മുക്കി പതിപ്പിക്കുകയോ ചെയ്യുന്നു.

വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. അതുകൊണ്ട് തിരിച്ചറിയൽ ഉപാധിയായും അതുവഴി കുറ്റകൃത്യങ്ങൾ തെളിയിക്കാനുമെല്ലാം വിരലടയാളങ്ങൾ ഉപയോഗിക്കുന്നു. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്നവയാണു വിരലടയാളങ്ങൾ!!!!

ഏതൊക്കെ എല്ലാവര്ക്കും അറിയാവുന്ന വസ്തുതകള്‍ !!!പക്ഷെ ഈ വിരലടയാളം എനിക്കും എന്റെ സുഹുര്ത്തിനും ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു പാര ആണ് ഞാന്‍ ഇവിടെ വ്യക്തമാക്കുനത് ..

ഗള്‍ഫില്‍ വന്നു ആദ്യത്തെ 3 ആഴ്ചകുള്ളില്‍ വൈദ്യ പരിശോദന കഴിഞ്ഞു
മണികൂറുകള്‍ ക്യൂവില് നിന്നു എങ്കിലും എല്ലാം ശെരിയായി. പക്ഷെ അത് കഴിഞ്ഞപോള്‍ ആണ് അറിയുനത് ഇനി ഒരു വിരലടയാള കടമ്പ കൂടി കിടന്നലെ ഇവിടുത്തെ പത്താക്ക (ഇംഗ്ലീഷ്:labourcard) കിട്ടുകയുള്ളൂ എന്ന്,കളവോ മറ്റു കുറ്റങ്ങളോ ചെയ്താല്‍ കണ്ടു പിടിക്കാന്‍ ആണത്രെ ഈ വിരലടയാള മഹാമഹം നടത്തുന്നത് ...അറബികളുടെ ഓരോരോ അഹങ്കരങ്ങളെ !! സഹിക്യ തന്നെ അല്ലാതെ വേറെ വഴി ഇല്ലല്ലോ !! !!

പറഞ്ഞു ഉറപിച്ച പോലെ അതി രാവിലെ തന്നെ വിരലടയാള മന്ത്രാലയത്തിലേക്ക് മാഫി ,കോഫി എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരു അറബികൊപ്പം ഞാനും എന്റെ സുഹുര്‍ത്തും വിരലടയാള മഹാമഹത്തിന് യാത്രയായി ...ചെന്നപാടെ അറബി ഒരു തുണ്ട് കടലാസ് കൊണ്ട് കൈയില്‍ തന്നിട്ട് ഒരു പറ്റം ജനകൂടത്തിന്റെ നടുവില്‍ കൊണ്ടിരുത്തി .

കയ്യില്‍ തന്ന തുണ്ട് കടലാസ് ഒരു ടോക്കെന്‍ ആണ് എന്ന് മനസിലാക്കാന്‍ കുറച്ചു താമസിച്ചു ... എന്തായാലും 400 പേര്‍ കഴിയണം നമ്മുടെ ടോക്കെന്‍ എത്താനായി.....

കാത്തിരുന്നു കാത്തിരുന്ന് കണ്ണടഞ്ഞു തുടങ്ങി... നാട്ടില്‍ സര്‍കാര്‍ ഓഫ്സില്‍ പോയി ഒരു മണികൂര്‍ ക്യൂ നിന്നു തെറി വിളികുന്നവന്മാര്‍ ഒക്കെ ഇവിടെ വരണം ... ഒരു പണി ചെയ്താല്‍ അര മണികൂര്‍ ആണ് ഇവരുടെ ഇടവേള !!!

സഹിക്കുക അല്ലാതെന്തു ചെയ്യും !!!ഞാന്‍ മനസ്സില്‍ പറഞ്ഞു ...."എന്നെങ്കിലും നീയൊക്കെ വരുമെടാ ഇന്ത്യയില്‍ പണി ചെയ്യാന്‍!! അന്നെടുതോളാം"

നമ്മുടെ ഊഴം എത്തിയപ്പോള്‍ ഞാന്‍ തുണ്ട് കടലാസുമായി മൂക്കും വായും മറച്ചിരിക്കുന്ന ഒരു അറബി പോലീസിന്റെ അടുക്കല്‍ എത്തി അയാള്‍ എന്റെ കൈപിടിച്ച് തിരിച്ചും മറിച്ചും ഒക്കെ ഒരു യന്ത്രതിന് മുകളില്‍ വച്ച് നോക്കിയിട്ട് പറഞ്ഞു " ഷൂ ....കലാസ് മാഫി "....
എന്ന് ചുരുക്കി പറഞ്ഞാല്‍ എന്റെ വിരലടയാളം ആ തുക്കട യന്ത്രതില്‍ പതിഞ്ഞില്ല . എന്റെ സുഹുര്ത്തിനും ഇതെ അനുഭവം ആണ് ഉണ്ടായതു ഞങ്ങള്‍ കൈകള്‍ തിരിച്ചും മറിച്ചും നോക്കുനുണ്ടായിരുന്നു ...ഈ വിരലടയാളം ഞങ്ങള്കില്ലേ ഈശ്വര ?

വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു !!!എന്റെ ഓര്‍മയില്‍ ഇപ്പോള്‍ ഇതു ഒരു ആറു തവണ ആവര്‍ത്തിച്ച്‌ കാണും !!അകെ ഉള്ള ആശ്വാസം സുഹുര്‍ത്ത് കൂടെ ഉണ്ട് എന്നുള്ളത് തന്നെ !!വിരലടയാളത്തിന്റെ പേരില്‍ പണി നഷ്ടമയെകാവുന്ന ഭയമുള്ളവര്‍ ഞങ്ങള്‍ രണ്ടു പേരെ ഉണ്ടാകു എന്ന് തോന്നുന്നു ..

പിന്നിട് ഞാന്‍ വിരലടയാളതിനെ പറ്റി ഒരു ഗവേഷണം തന്നെ നടത്തുക ഉണ്ടായി !!! ഗവേഷണത്തില്‍ നിന്നും വിരലടയാളത്തിന് എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും എന്ന് അറിയുവാന്‍ കഴിഞ്ഞു .

ഈ അറിവില്‍ നിന്നും പ്രതീക്ഷ ഉള്‍ക്കൊണ്ട്‌ വീണ്ടും ഒരു തുണ്ട് കടലാസ്സ്‌ കിട്ടുവാനായി ഞാനും എന്റെ സുഹുര്‍ത്തും ഇപ്പോഴും കാത്തിരിക്കുന്നു !!

ഈശ്വര നീ തന്നെ തുണ!!

Comments