ഒരു കൂറ്റന്‍ വില്ലയുടെ മുന്‍പില്‍ കണ്ണ് കിട്ടാതിരികാന് കെട്ടിയ ഒരു പട്ടികൂട് ഞങ്ങള്‍ മൂന്ന് പേര്‍ സ്വര്ഗമാക്കിയപ്പോള് !!!
ഗള്‍ഫ് ജീവിതത്തില്‍ എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് തമാസ സൌകര്യത്തിന്റെ അപര്യാപ്തത ..
ദേവ കൃപയാല്‍ എനിക്കും എന്റെ സുഹുര്തുകള്‍ക്കും അത് നേരിടേണ്ടി വന്നതും ഒരു നിയോഗം ആയി തന്നെ വിശ്വസികട്ടെ!!
പ്രതീക്ഷകളുടെ ഒരു കൂമ്പാരമായിരുന്നു തമാസ സ്ഥലം എന്നത് ... ഫ്ലൈറ്റ് വന്നു ലാന്‍ഡ് ചെയ്ത സമയം മുതല്‍ തമാസ സൌകര്യങ്ങള്‍ ഒരു സുന്ദര സ്വപനം പോലെ മനസ്സില്‍ മിന്നി മറയുനുണ്ടായിരുന്നു.. എ സീ റൂം ,ബാത്ത്റൂം അറ്റചെട് ,നിലത്തു പരവതാനികള്‍ ,പിന്നെ ടി വി ,ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ ...
ഹോഹോ ഒന്ന് അടിച്ചു പോളികണം !!!
പ്രടീക്ഷകളുടെ ചിറകിലേറി ഡ്രൈവര്‍കൊപ്പം യാത്ര തുടങ്ങി ....
ഒരു പടുകുറ്റന്‍ ഗേറ്റിനു മുന്നില്‍ വണ്ടി ബ്രേക്ക് ഇട്ടു!!
മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി !! എന്റമ്മോ സ്വപ്നം സത്യമായി ഒരു കൊട്ടാര സമാനമായ ഭവനം . കൊട്ടാരത്തില്‍ കയറാന്‍ ചെരുപ്പഴികവേ ഡ്രൈവര്‍ പറഞ്ഞു "അത് അല്ല ഹെ"!!
കൂറ്റന്‍ വില്ലയുടെ മുന്‍പില്‍ കണ്ണ് കിട്ടാതിരികാന് കെട്ടിയ ഒരു പട്ടി കൂടുപോലത്തെ ഔട്ട് ഹൌസ് കാട്ടി തന്നിട്ട് പറഞ്ഞു, നിങ്ങള്ക്ക് ഇവിടെ ആണ് താമസം ഏര്‍പാടാക്കിയിരികുന്നത് എന്ന് !!
മനസ്സില്‍ കഷ്ടപ്പെട്ട് ഉണ്ടാകിയ സ്വപ്നം നിമിഷങ്ങല്കുള്ളില്‍ തകര്നടിഞ്ഞിരികുന്നു !തൊട്ടപ്പുറത്ത് പുറത്തുള്ള ബാത്ത്റൂമില്‍ നിന്നും വരുന്ന പരിമളം എന്നില്‍ ബോധക്ഷയം ഉണ്ടാകുമാര് ശക്തമായിരുന്നു !!ഡ്രൈവര്‍ തന്ന തകോല്‍ എടുത്തു വാതില്‍ തുറന്നു !!ഒരു ഭാര്ഘവി നിലയം !! ഒപ്പമുള്ള സുഹുര്‍ത്ത് നിലത്തിരുന്നു തുമ്മി മരിക്കുന്നു !!`
പൊടിയും അഴുക്കും ഒക്കെ വേണ്ടതില്‍ അധികം ഉള്ളതിനാല്‍ കുറച്ചു അധികം തന്നെ ഞങ്ങള്‍ ബുദ്ധിമുട്ടി അതൊക്കെ ഒന്ന് ശേരിയക്കിയെടുക്കാന്‍.
തത്സമയം അവിടെ വന്ന കൊട്ടരവാസി പണ്ട് ഇവിടെ ഒരു അറബി കുടുംബമായിരുന്നു താമസം എന്നും അവരുടെ ഡ്രൈവര്‍ ആയിരുന്നു ഔട്ട് ഹൌസ് എന്ന പട്ടികൂട്ടിലെ അന്നത്തെ തമാസകാരന്‍ എന്നും ....അയാള്‍ ഇവിടയാണ് തൂങ്ങി മരിച്ചത്, അതിനു ശേഷം ആരും താമസത്തിന് വന്നിട്ടില്ല എന്നും ഇത് വരെ ഉപയോഗ ശൂന്യമായ വസ്തുകള്‍ മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നതു എന്നും യോഗമുണ്ടെല്‍ നാളെ കാണാം എന്നൊക്കെ പറഞ്ഞു ഞങ്ങളെ ഭയചകിതരാക്കി തന്റെ കടമ നിര്‍വഹിച്ചു മടങ്ങി .
അന്ന് രാത്രി ഞങ്ങള്‍ക്ക് കാളരാത്രി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലലോ !!
അടുത്ത ദിവസം ഞങ്ങള്‍ കേട്ട വാര്‍ത്ത കൂടുതല്‍ ഞെട്ടല്‍ ഉളവക്കുനത് ആയിരുന്നു !!
മൂന്നാമതൊരാള്‍ കൂടി വരുന്നു നമ്മുടെ ഭവനത്തിലേക്ക് !! ഈശ്വര!!
അകെ ഉള്ള ഒരു ബാത്ത്റൂം റൂമിന് പുറത്താണ് ഉള്ളത് ഉപയോഗിക്കുന്നവര്‍ 7 ഇനി ഒരുത്തന്‍ കൂടി വന്നാല്‍ പണി പാളും!!
ഇപ്പൊ തന്നെ അസഹനീയം ആണ് !! വരുന്നവനെ എങ്ങനെയും ഓടികണം !!
അടുത്ത ദിവസം വരുന്ന വിദ്വാനെയും കാത്തു ഞങ്ങള്‍ ഇരുപ്പായി !!
ഗജപോക്രി തോളില്‍ ഒരു ബാഗും വുഡ് ലാന്‍ഡ് ഷൂഉം അണിഞ്ഞു ഇതാ വരുന്നു !! വിരുന്നു വരുന്നവന് തമാസ സൌകര്യത്തിന്റെ ഒരു പൂര്‍ണ മാപ് ഞങ്ങള്‍ എടുത്തു വച്ചിരുന്നു ....പക്ഷെ ആവന് ആ രാത്രി കാളരാത്രി ആയിരുനില്ല !! നേരെ മറിച്ചു ഞങ്ങള്‍ക്ക് ആയിരുന്നു താനും !! കാരണം വിദ്വാന്റെ കൂര്കം വലി തന്നെ !!
ഗജപോക്രി ഒരു അസമാന്യനായ പാചകക്കാരനും അതിലുപരി ഒരു ദൈവഭയമുള്ളവനും ആകയാല്‍ ഞങ്ങള്‍ക്ക് അവനെ തിരസ്കരികുക സാദ്യമകാതെ വരികയും ഒടുവില്‍ അവനുമായി സമാധാന ദോഹ കരാറില്‍ ഒപ്പുവച്ച് , അവനെ ഞങ്ങളുടെ ആസ്ഥാന പച്ചകകരനക്കി നിയമികുകയുണ്ടായി !!
ആഴ്ചകള്‍കുള്ളില്‍ ഞങ്ങള്‍ ഒരു കുടുംബമായി !!!
അടിപിടികളും ,ഒച്ചപാടുകളും നിറഞ്ഞ സയാഹ്നങ്ങള്‍ ഉറ്റവരെ പിരിഞ്ഞിരിക്കുന്ന ഞങ്ങള്‍ ഓരോരുതര്‍ക്കും പകര്‍ന്നു തന്ന ഉണര്‍വുകളും ആസ്വാസങ്ങള്‍ളും സ്വര്‍ഗ്ഗ സമാനമായിരുന്നു !!അതിലുമുപരി മൂനാമന്റെ വിഭവങ്ങള്‍ സ്വര്‍ഗ്ഗ സമാനമായ ഒരു ഭക്ഷ്യ മേള തന്നെ എന്നും ഒരുക്കിതരുന്നു !!
ദൈവമേ നിനക്ക് ഒരായിരം നന്ദി !! നിന്റെ സഹായത്താല്‍ ഈ കൂറ്റന്‍ വില്ലയുടെ മുന്‍പില്‍ കണ്ണ് കിട്ടാതിരികാന് ആരോ കെട്ടിയ ഈ പട്ടികൂട് ഇന്നു സ്വര്‍ഗമാണ് !!!
കലക്കി മച്ചാന്‍ .... വരാനുള്ളത് വഴിയില്‍ തങ്ങില്ല അത് ഓട്ടോ വിളിച്ചെങ്കിലും വരും എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല . കാരണം ആ പാചകക്കാരന്‍ വന്ന ശേഷം എന്റെ കിടപ്പാടം തന്നെ പോയ കാര്യം നീ എഴുതാന്‍ മറന്നോ .... സസ്നേഹം ...
ReplyDeleteനന്നായി എഴുതി .. ആശംസകള്‍
ReplyDeleteഎല്ലായിടത്തും ഇത് തന്നെ അവസ്ഥ ......
ഓഫ് # അക്ഷരതെറ്റുകള്‍ ഉണ്ട് ഒന്ന് കൂടി എഡിറ്റ് ചെയ്യുമല്ലോ ?
ആശംസകള്‍
ReplyDeleteഇതൊക്കെ തന്നെയാണ് ഈ മരുഭൂമിലെ പ്രവാസികളുടെ സ്വര്‍ഗം... ആശംസകള്‍..
ReplyDeleteഇതൊക്കെ തന്നെയാണ് ഈ മരുഭൂമിലെ പ്രവാസികളുടെ സ്വര്‍ഗം... ആശംസകള്‍..
ReplyDeleteഈ പട്ടികൂട് ദോഹയില്‍ എവിടെയായിട്ട് വരും
ReplyDeletejoli anveshichu nadakkunna ethrayo yuvajanangalekkaal bedhamalle suhrithe ee kunju pattikkoodu..valiya mahaanmaarokke ithinekaal cheriya pattikoottilaanu thaamashichirunnathu....ningalkku kittiyaa aa nalloru sauhridham...aa friendshipnekkaal valuthallallo ee pattikood...so be happy.....
ReplyDeleteswantham experience share cheyyumbol aareyum pedikkaanilla...Copyrightnte preshnangalum ilya..:D anyways good one.tto.keepitup
regds
Ash
ഇത് ശെരിക്കും ഉള്ള അനുഭവമാണോ അതോ വെറും ഒരു കഥയോ ????
ReplyDeleteഎന്തായാലും ഗള്‍ഫ് ഇല്‍ ജീവിക്കുന്ന ആള്‍ക്കാര്‍ക് ഇതൊരു കഥയല്ല മരിച്ചു യാഥാര്‍ഥ്യമാണ് എന്ന് അറിവുണ്ടാകണം ... വീണ്ടും വരാം ... എല്ലാ ഭാവുകങ്ങളും നേരുന്നു ...
ശരത് ഞാനും ഒരു പ്രവാസി തന്നെയാണ് കേട്ടോ !! പിന്നെ ഈ ബ്ലോഗില്‍ എഴുതുന്നത് മുഴുവന്‍ അനുഭവങ്ങള്‍ തന്നെ !! പിന്നെ കറികളില്‍ ഉപ്പു പോലെ ഇത്തിരി ഭാവനയും !!!
ReplyDeleteതാങ്കളുടെ കമന്റിനു നന്ദി !! വീണ്ടും വായിക്കുമല്ലോ !!!
അക്ഷരതെറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം നന്നായി
ReplyDeleteആശംസകള്‍...
ഇത്തരം അനുഭവങ്ങൾ ഇല്ലാത്ത പ്രവാസി ഉണ്ടോ??
ReplyDelete