ഒരു ലീവ് ലെറ്റർ അഥവാ പ്രണയ ലേഖനം
പ്രിയപ്പെട്ട കത്രീന ടീച്ചർ , ഇന്നലെ പനിയായത് കൊണ്ട് എനിക്ക് ടീച്ചറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല ...ദയവായി ഇന്നലത്തെ ഹാജർ എനിക്ക് തരണം എന്ന് അപേക്ഷിക്കുന്നു !! ടീച്ചർ ഹാജർ തന്നില്ലെങ്കിൽ എനിക്ക് ഈ കൊല്ലം പരീക്ഷ എഴുതാൻ ഒക്കത്തില്ല. ഞാൻ ഒരുപാടു നാൾ ആയി ടീച്ചർനോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു ... ഇന്ന് ഈ ലീവ് ലെറ്റർ ഞാൻ ആ കാര്യം പറയാൻ ഉപയോഗിച്ചു കൊള്ളട്ടെ ... ഒരു കൊല്ലം മുൻപ് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടീച്ചർ ഈ വിദ്യാലയത്തിൽ ആദ്യമായി വരുന്നത് ,ഞാൻ ഇന്നും ഓർക്കുന്നു ടീച്ചർ അന്ന് ഉടുത്തിരുന്ന മഞ്ഞ സാരി ...ടീച്ചർക്ക് ഒരു കാര്യം അറിയുമോ ? ഞാൻ 9 ആം ക്ലാസ്സിൽ ഹിന്ദി രണ്ടാം ഭാഷ ആയി എടുത്തത് എന്ത് കൊണ്ടാ എന്ന് ? ടീച്ചറിനെ ഒന്ന് കാണുവാൻ വേണ്ടി മാത്രം!! ....ഞാൻ എന്റെ മാതൃഭാഷ ആയ മലയാളത്തിനെ ആണ് ഉപേക്ഷിച്ചത് ...ഞാൻ ഹിന്ദി മാത്രം നന്നായി പഠിക്കുന്നത് എന്താ എന്ന് പലരും എന്നോട് ചൊദിചിട്ടുണ്ട് , ഉത്തരം ഞാൻ ടീച്ചറോട് മാത്രം പറയാം .. ടീച്ചർ പഠിപ്പിക്കുന്നത് കൊണ്ട് മാത്രം ഞാൻ ഒറക്കം ഒഴിഞ്ഞു ആണ് ഹിന്ദി പഠിക്കുന്നത് ....അത് കൊണ്ടാണ് ഹിന്ദിക്ക് എങ്കിലും ഞാൻ പാസ് ആകുന്നതും ...